Jan 7, 2014

സ്ത്രീ സുരക്ഷാബോധവും വിപണന സൂത്രങ്ങളും

ഇന്ന് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ് സ്ത്രീകളുടെ ആരോഗ്യ ശുചിത്വം. അശുദ്ധികളൊക്കെ തുടച്ചു വൃത്തിയാക്കി കൊടുക്കുന്ന ഏറെ ഉല്പന്നങ്ങളിന്ന് മാർകറ്റുകളിൽ ലഭ്യമാണ്. മനുഷ്യ സമൂഹത്തിന്റെ പാതിയായ സ്ത്രീകൾക്ക് ഒഴിച്ചുകൂടാത്തവയാണ് ആധുനിക ലോകത്തിലെ പല ഉല്പന്നങ്ങളും. എന്നും അവശ്യവസ്തുക്കളായി ഗണിക്കപെട്ടു മാർക്കറ്റുകളിൽ വിപണന തന്ത്രങ്ങൾക്ക് ഗവേഷണങ്ങൾ നടത്തുകയും പുതിയ ഉല്പന്നങ്ങൾ കൊണ്ടുവരികയും ചെയ്യുമ്പോൾ ആരോഗ്യപരമായ ചർച്ചകളും പഠനങ്ങളും ആരോഗ്യപുസ്തകങ്ങളിൽ  അവതരിപ്പിക്കാനുണ്ടാവും, പല ആരോഗ്യപുസ്തകങ്ങളും സ്ത്രീവിഷയങ്ങളെ എങ്ങിനെ ധനമാക്കാമെന്ന ചിന്തയോട് കൂടിയാണല്ലൊ തുടങ്ങുന്നത്, അതുകൊണ്ട് തന്നെ ശാസ്ത്രീയ പുരോഗതിക്കനുസരിച്ച് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് പഠനം നടത്തി പുതിയ ഉല്പന്നങ്ങൾ സൃഷ്ടിച്ചെടുക്കുന്നു, എന്നാൽ മനുഷ്യൻ ആർജ്ജിച്ചെടുത്ത ശാസ്ത്രീയ അറിവുകളിൽ ആരോഗ്യകരമായ അവസ്ഥ നിലനിർത്തുന്നതിന് എന്തുപയോഗിക്കണം എന്ത് ഉപയോഗിക്കാൻ പാടില്ല എന്നു പരിഗണിക്കാതെ പുതിയ ഉലപന്നങ്ങളുണ്ടാക്കി സ്ത്രീലോകത്ത് തന്ത്രപരമായി അവതരിപ്പിക്കപെടുന്നു. ഇത്തരം ഉലപ്ന്നങ്ങളുടെ ലക്ഷ്യമായി അവതരിപ്പിക്കപെടുന്നത് വൃത്തിയും ത്വക്കിന് ഈർപ്പം നില നിർത്തുന്നതിനും, ശരീരം പുറന്തള്ളുന്നവയെ വലിച്ചെടുക്കാനുമാണ്. സചേതനമായ ഭാഗങ്ങളിൽ ഫ്രെഷർ ഫീലിങും” “ഗ്രേറ്റർ കോൺഫിഡൻസുംമാർകറ്റിങ് കമ്പനികൾ വാഗ്ദാനം ചെയ്യുമ്പോൾ അതുകൊണ്ടു നേടാവുന്ന ഗുണങ്ങളെ മാത്രം പർവ്വതീകരിച്ചു ശാസ്ത്രീയപരമായ പഠന റിപോർട്ടുകളും കൂടെ വെക്കാനുണ്ടാകുമ്പോൾ വിപണനം പൊടിപൊടിക്കുക തന്നെ ചെയ്യുന്നു. എന്നാൽ പുതിയ വെളിപെടുത്തലുകളിൽ കാണുന്നത്, ഇത്തരം ഉല്പന്നങ്ങളെ അടുത്തറിഞ്ഞാൽ അത് സ്ത്രീ ശരീരത്തിൽ വരുത്തിവെക്കുന്ന അനന്തരഫലം പറയപെട്ട വസ്തുതകൾക്ക് നേരെ വിപരീതമാണ്. സുരക്ഷിതമാകാൻ ശരീരത്തിൽ തിരുകിവെക്കുന്ന അബോസോർബന്റുകളായ ഉല്പന്നങ്ങൾ പരിശോധിച്ചാൽ അവയിലടങ്ങിയിരിക്കുന്ന ചേരുവകളെ കുറിച്ച് യാതൊന്നും രേഖപെടുത്തിവെക്കുന്നില്ല. ഹാനികരമായ കെമിക്കലുകളുടെ ലിസ്റ്റ് വെളിപെടുത്തിയാൽ പിന്നെങ്ങിനെ കെയർഉല്പന്നങ്ങളാവും?!  രോഗകൃത്തായ ഉൾവിഷം പേറിനടക്കാൻ ആരെ ലഭിക്കും? അതുകൊണ്ട് തന്നെ ഇത്തരം പ്രോഡകറ്റുകളിലടങ്ങിയ ചേരുവകളെ കുറിച്ചാരും പറയുകയില്ല, എന്നാൽ തീവ്രപതികരണമുളവാക്കുന്ന (reproductive toxins, endocrine disruptors etc) വസ്തുക്കളടങ്ങിയവയാണ് അധിക ഉല്പന്നങ്ങളും.

ടാംപുൻസ്, മെൻസ്ട്രുൽ പാഡ്സ് തുടങ്ങിയവ ഇന്ന് സ്ത്രീകളിൽ സർവ്വപ്രിയമായവയാണ്. ടോച്ചെസ്, സ്പ്രേ, വൈപ്സ്, വാഷസ് തുടങ്ങിയവ ഇന്ന് ഉപഭോഗസംസാരത്തിൽ പ്രിയങ്കരമായികൊണ്ടിരിക്കുന്നു. മെൻസ്ട്രുലിൻ ശുദ്ധിയാക്കാനും, ചീത്ത വാസന അകറ്റാനും ലൈഗിക പകർച്ചവ്യാധികളിൽ നിന്നും സുരക്ഷിതമാകാനും ഉപയോഗിക്കുന്ന ടോച്ചെസ് ഗർഭധാരണം തടയുന്നതിനു കാരണമാകുന്നു എന്നുമാത്രമല്ല അതിന്റെ പരിണിത ഫലം ആരോഗ്യകരമായ ശരീരിക വ്യവസ്ഥയെ തകർക്കപെടുന്നതാണ്. കെമിക്കലുകൾ പല ഇഷ്ടബ്രാന്റുകളിൽ വ്യത്യസ്ത പരിമളങ്ങളോടെ അവതരിപ്പിക്കപെടുമ്പോൾ പരിണിതഫലങ്ങളെ കുറിച്ചാരും ബോധവാന്മാരാകുന്നില്ല. ബില്ല്യൺ ഡോളറുകളുടെ ബിസിനസുകളിൽ ഇത്തരം അനാരോഗ്യപ്രവണതകൾ ചോദ്യം ചെയ്യപെടുന്നുമില്ല. മറ്റു ചർമ്മങ്ങളെ പോലെയല്ല വജൈനൽ ടിഷ്യൂസ്, ശാരീരിക പ്രതിരോധശക്തി സംരക്ഷിക്കുന്ന പ്രിതിരോധ സംവിധാനങ്ങളുള്ളവയാണത്. കൂടുതൽ രക്തധമനികളുള്ള അവയിലൂടെ പര്യായനവ്യവസ്ഥയിലേക്ക് കെമിക്കലുകൾ മാറ്റപെടുന്നു. ജനനേന്ത്രിയം വഴി ശരീരീകവ്യവസ്ഥയിലേക്ക് ഔഷധവിതരണത്തെ വളരെ ചിന്താർഹമായി പരിഗണനയുണ്ടാകേണ്ടതുണ്ട്. ഏതാവട്ടെ, ശരീരിക വ്യവസ്ഥകളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ മാറ്റിമറിക്കുന്ന കെമിക്കലുകൾ ശരീരത്തിലേക്ക് പെട്ടൊന്ന് ആഗിരണം ചെയ്യപെടുന്നതായി പഠനത്തിൽ തെളിയിക്കപെട്ടത്, അതുവഴി ശരീരത്തിൽ പ്രയോഗിക്കപെട്ട ഈസ്ട്രൊജൻ പ്രോക്സിയുടെ അളവ് വായയിലൂടെ പ്രയോഗിക്കുന്നതിനേക്കാൾ 10 മുതൽ 80 ഇരട്ടിയാണ്! അതായത് വായയിലൂടെ നൽകുന്ന മെഡിസിന് ഡൈജസ്റ്റീവ് സിസ്റ്റത്തിലൂടെ ശരീരത്തിലേക്ക് എത്തുന്നതിനേക്കാൾ കൂടിയ അളവിൽ ശരീരത്തിലേക്ക് എത്തിക്കാനാവുന്നു. സ്ത്രീ ശരീരത്തിന്റെ പോഷണോപചയാപചയം അങ്ങിനെയാണെന്നിരിക്കെ വളരെ സെൻസിറ്റീവായ ഭാഗങ്ങളിൽ കാൻസറുകൾ വരെ ഉണ്ടാകാവുന്ന കെമിക്കലുകളാണ് ഹൈജീൻ അബ്സോർബന്റുകളായി ഉപയോഗപെടുത്തുന്നത്.

അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റെട്രിഷ്യൻ ആന്റ് ഗൈനെകോളൊജിസ്റ്റ് (ACOG) വ്യക്തമായി നിർദേശിക്കുന്നത് അത്തരത്തിലുള്ള ഡൌച്ചും പാഡുകളും ഉപയോഗിക്കരുതെന്നാണ്.  അതുപോലെ അത്തരം ശരീര ഭാഗങ്ങളിൽ സ്പ്രേകളും പൌഡറുകളും ഉപയോഗിക്കുന്നത് പ്രതിരോധ നിയന്ത്രിത ത്വക്കുകളുടെ നാശത്തിന് കാരണമാകുമെന്നും പറയുന്നു. ഉപഭോഗ സംസ്കാരത്തിൽ ടാംപൂൻസ് കടന്നു വരുന്നത് ലളിതമായ ഉപകരണമായിട്ടാണ്. വളരെ കുറച്ച് മൂലധാതുകളുമായി അവതരിപ്പിക്ക അവയിലടങ്ങിയ കെമിക്കലിനെ കുറിച്ച് ശാസ്ത്രലോകത്തിന് അത്ര പിടിപാടില്ലായിരുന്നു.  അവ കൂടുതലും നിർമ്മിക്കപെട്ടത് കോട്ടൺ, റയോൺ തുടങ്ങിയ ഫൾപ് ഫൈബറുകൾകൊണ്ടാണ്.  ദൌർഭാഗ്യവശാൽ ഈ പറയപെട്ടവയിൽ ഉയർന്ന തോതിലുള്ള ടോക്സിക് ഡോക്സിനുകളാണ് അടങ്ങിയിരിക്കുന്നത്.  ബ്ലീച് ചെയ്യാൻ ക്ലോറൈൻ മിശ്രിതങ്ങൾ, പെസ്റ്റിസൈഡുകളടങ്ങിയ ജൈവമല്ലാത്ത (non-organic) കോട്ടണുകൾ തുടങ്ങിയവയാണ് ഉപയോഗപെടുത്തുന്നത്. ഡൈക്സിനും ഫ്യൂറാനും കാൻസറുകളുണ്ടാക്കുന്നവയാണ്. മുമ്പ് വ്യത്യസ്ത തരം ടാംപൻസിൽ നടത്തിയ പരീക്ഷണങ്ങളിൽ ടൈയോക്സിൻ (TCDF) കണ്ടെത്തിയിരുന്നു. ഇക്കൊല്ലം പ്രസിദ്ധപെടുത്തിയ Naturally Savvyയിൽ  പെസ്റ്റിസൈഡുകളടങ്ങിയത് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനെ കീഴ്പെടുത്തുന്ന വിപണന തന്ത്രങ്ങളുടെ ഭാഗമാണ് പരിമളം. അത് ഇത്തരം പ്രോഡക്റ്റുകളിൽ ഉൾപെടുത്തുന്നു, അതിനായി ഉപയോഗിക്കുന്ന കെമികലാവട്ടെ, ഗുരുതരസ്വഭാവമുള്ളതും.  നിർമ്മാണ കമ്പനികൾ പൊതുവായ രീതിയിൽ ചേരുവകളിൽ “fragrance” എന്നാണ് രേഖപെടുത്തുന്നത്, പല കെമിക്കലും പരിമളങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. The International Fragrance Association’s (IFRA) നൽകിയ പട്ടികയിൽ പല കെമികലുകളുമുണ്ട്, അതിൽ ഏത് പ്രൊഡക്റ്റിൽ ഏത് ഹാനികരമായ കെമിക്കൽ ഉപയോഗിക്കപെടുന്നു എന്ന് കമ്പനികളൊന്നും തന്നെ വ്യക്തമായ വിവരം നൽകുന്നില്ല. മെൻസ്ട്രുൽ പാഡുകളുടെ അപകട സാധ്യതകളെ കുറിച്ച് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിൽ പ്രധാനമായത് ചൊറിച്ചിലും അലർജ്ജികളുമാണ്. പാഡുകളിൽ പരിമളങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കെമിക്കലുകളാണ് വില്ലൻ. Methyldibromo glutaronitrile (MDBGN) നാണ് പലരിലും ചർമ്മവീക്കത്തിന് കാരണകുന്നു.

ഫെമിൻ വൈപ്സ് ഇന്ന് ഏറെ അനുയോജ്യതയുള്ള, ലളിതവും ഡിസ്പോസ് ചെയ്യാനാവുന്നതുമായ ക്ലീനിങ് പ്രൊഡക്റ്റായി പലരും ഉപയോഗപെടുത്തുന്നു. അവയുടെ പാക്കുകളിൽ ബാക്ടീരിയകളെ നശിപ്പിക്കാനും ആരോഗ്യം നിലനിർത്തുന്നതുമായതായി വിവരങ്ങൾ പ്രൊജക്റ്റ് ചെയ്യപെടുമ്പോൾ അതിലടങ്ങിയ കെമികലിനെ കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. സാധാരണയായി കണ്ടുവരുന്ന വൈപ്സുകളിൽ അടങ്ങിയിരിക്കുന്നത് കെമികലുകളെ കുറിച്ചും ആരും അന്വേഷിക്കാറില്ല. കൂടുതൽ വൈപ്സുകളിൽ കാണുന്ന MCI/MI ശാരീരികാവയവങ്ങളെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുമ്പോൾ സെൻസിറ്റീവായ ശരീര ഭാഗങ്ങളെ എത്രമാത്രം നശിപ്പിക്കുന്നുണ്ടാവും! ഈ വർഷം ജർമ്മനിയിൽ 1000 രോഗികളിൽ നടത്തിയ പഠനങ്ങളിൽ വില്ലനായി കണ്ടെത്തിയത് ഈ കെമിക്കലാണ്. ഈ വർഷത്തെ Allergen of the Year അവാർഡ് നേടിയത് MCI/MI ആകുന്നു എന്ന് പ്രത്യേകം ഓർക്കുക.


അപകടകരമായ കെമിക്കലുകളിൽ നല്ല പരിമളങ്ങളിൽ അവതരിപ്പിക്കപെടുന്ന പ്രോഡക്റ്റുകൾ അത് ഫെമീൻ വാഷ്, ഫെമീൻ വൈപ്സ്, ഫെമീൻ പൌഡറായൊക്കെ അവതരിപ്പിക്കപെടുമ്പോൾ സൂക്ഷ്മതക്കും സുരക്ഷിതത്തിനും ഏറെ പ്രാമുഖ്യം നൽകുന്ന നമ്മൾ പ്രോഡക്റ്റുകളുടെ കവറുകളിലടങ്ങിയ ഹൈജീനും ആന്റി ബാക്ടീരിയൽവചനങ്ങളും കണ്ട് വീണുപോകുന്നു. നശിപ്പിക്കപെടുന്നത് മനുഷ്യ പ്രകൃതിയെയും പ്രകൃതിപരമായ ശാരീരിക പ്രതിരോധത്തെയുമാണ്, പ്രത്യേകിച്ച് ഇത്തരം ഉല്പന്നങ്ങളിൽ വില നോക്കാതെ വാങ്ങികൂട്ടുന്ന സ്ത്രീ രത്നങ്ങൾ, അവരിലൂടെയാണ് പുതിയ തലമുറ പുറത്ത് വരുന്നത്. കെമിക്കൽ ബാധയില്ലാത്ത സൃഷ്ടിപ്പും വളർച്ചയും സാധ്യമാകണമെങ്കിൽ നാം ഏറെ ശ്രദ്ധികേണ്ടിയിരിക്കുന്നു. 

Related Posts Plugin for WordPress, Blogger...