ഇന്നലെ ജപ്പാനെ അടിച്ച് തകര്‍ത്ത സുനാമിയുടെ ദുരന്തവിവരങ്ങള്‍ അറിയാന്‍ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ന്യൂസ് ചാനലുകളെല്ലാം മാറി മാറി കണ്ട് കൊണ്ടിരുന്നു. ബി.ബിസി.യും സി.എന്‍.എനും ഫുള്‍ കവറേജ് നല്കിയപ്പോള് ഫ്രാൻസ്24 വും സിസിട്ടിവിയും ജസീറ, യൂറൊ ന്യൂസ്, ഡി.ട്ബ്ല്യൂ തുടങ്ങിയ ചാനലുമൊക്കെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്കി. എന്നാല്‍ ഇറാനിന്റെ പ്രസ്സ് ടി.വി. മാത്രം ജപ്പാനിലെ സുനാമി വേണ്ട വിധം കണ്ടില്ല. പകരം മിഡിലീസ്റ്റില്‍ ഉണ്ടായ ജനകീയ സുനാമിയും അതിനോടനുബന്ധിച്ച് കൂട്ടത്തില്‍ ചേര്‍ക്കാനായി ചില കളിപ്പീര് സുനാമിയുമാണ് അതില്‍ നിറഞ്ഞു