പ്രതിരോധം എന്നത് പ്രകൃതിയാണ്. നാട്ടിൽ സാംക്രമിക രോഗാങ്ങളുണ്ടാവുമ്പോ നാം പ്രതിരോധത്തിന്റെ വഴികൾ തേടാറുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകളൊക്കെ വളരെ കൃത്യനിഷ്ടതയോടെ നാം എടുക്കുന്നു. നാട്ടിൽ കൊതുക് പകർത്തിയ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ മാലിന്യങ്ങളൊക്കെ ഒഴിവാക്കിയും വെള്ളം കെട്ടിനിൽക്കുന്ന വസ്തുക്കളെ നശിപിച്ചും പ്രതിരോധാവസ്ഥ സൃഷ്ടിച്ചെടുക്കുന്നു. നമുക്ക് നാശമുണ്ടാകുന്ന ഏതൊരൂ സംഗതികളേയും പ്രതിരോധിക്കുക എന്നത് ബുദ്ധിയുള്ള മനുഷ്യർക്ക് പറഞ്ഞതാണ്.