Nov 21, 2012

ഗാസ! നിസ്സാഹയതയുടെ ചോദ്യ ചിഹ്നം.



ഞാൻ യാത്ര ചെയ്യാറില്ല, ചെയ്യുമെങ്കിൽ അത് ഇസ്രായേലിലേക്കാകില്ല. 1948നെ ഞാൻ ഓർക്കുന്നു, അതെങ്ങിനെയായിരുന്നു സ്ഥാപിക്കപെട്ടതെന്ന്! അതിൽ എന്റെ എല്ലാ ജൂത സുഹൃത്തുക്കളും ഹർഷോന്മദത്തിലായിരുന്നപ്പോൾ ഞാനങ്ങിനെയായിരുന്നില്ല, ഞാൻ വിളിച്ചു പറഞ്ഞു, നമ്മളെന്താണ് ചെയ്യുന്നത്? മുസ്ലിം മഹാഭൂരിപക്ഷ രാജ്യത്ത് നമുക്ക് ചേരിദേശങ്ങളുണ്ടാക്കുന്നോ? മുസ്ലിം ജനതയത് മറക്കില്ല, പൊറുക്കില്ല. അങ്ങിനെയതാ ഇസ്രായേൽ സ്ഥാപിതമായി, യുദ്ധസന്നദ്ധമായ നിലയിലാണത്! അതുകണ്ടെനിക്ക് സന്തോഷമാവുകയുമുണ്ടായി. എന്നാൽ ഞാൻ നീതിയുടെ ഭാഗത്തായിരുന്നു, എനിക്കാരെയും സഹായിക്കാനാവില്ലെങ്കിലും യാഥാർത്ഥ്യം തൊട്ടറിഞ്ഞു, 2000 വർഷങ്ങൾക്ക് മുമ്പുള്ള അധീനരാജ്യത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടു മാത്രം ജൂതർ ചെയ്തത് നീതിയിലല്ല. ജനങ്ങൾ അവരുടെ പൂർവ്വികരെ കുറിച്ചാലോചിക്കും, അവർ എവിടെയായിരുന്നു ജീവിച്ചതെന്ന്. ചരിത്രം ചലിച്ചുകൊണ്ടിരിക്കും, അതൊരിക്കലും ആർക്കും തിരിച്ചുപിടിക്കാനാവില്ല.“ പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഐസക് അസിമോവ് എന്ന ജൂതന്റെ വാക്കുകളിൽ നിന്നും നമുക്ക് തുടങ്ങാം.., മിഡിലീസ്റ്റിൽ എല്ലാ സെമിറ്റിക് മതക്കാരും വളരെ പുണ്യമായ് കരുതുന്ന ഭൂമിയാണ് ജെറുസലേം. നൂഹിന്റെ മൂന്ന് മക്കളിൽ ഒരുവനായ സാമിൽ നിന്നും ഉത്ഭവിച്ച സംസ്കാരവും അതിനോടനുബന്ധിച്ചുണ്ടായ മതങ്ങളുമാണ് സെമിറ്റിക് മതങ്ങളെന്ന് അറിയപെടുന്നത്. ലോകത്തെ എല്ലാ മതക്കാരും നൂഹിനോട് ബന്ധപെട്ട് കിടക്കുന്നവരാണ് എന്ന സെമിറ്റിക് മതക്കാരെങ്കിലും അംഗീകരിക്കുമല്ലൊ, അങ്ങിനെ എങ്കിൽ ലോകത്തുള്ള എല്ലാ വിധ ജനങ്ങളും മതങ്ങളും നൂഹിലേക്ക് ചേർത്തെഴുതാം. സെമിറ്റിക് മതങ്ങളുടെ പട്ടികയും അതിരുകളും മിഡ്ലീസ്റ്റിലൊതുങ്ങില്ല എന്നതാണ് സത്യംസാമിന്റെ മക്കളിൽ പെട്ട ജോക്ത (joctah) യുടെ വേരുകൾ ഇന്ത്യയിലേക്ക് എത്തിപെടുന്നുണ്ട്. ഒരു പക്ഷെ അബ്രഹാമിൽ നിന്നും ജൂതരിലേക്കുള്ളത് പോലെ ബാഹ്മണരിലേക്കുള്ള ദൂരം വിദൂരമാവില്ല.

മനുഷ്യരെ വ്യത്യസ്ഥ രൂപത്തിലും വർഗത്തിലുമാക്കിയത് അവർ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്ന് വിശ്വസിക്കുന്നവരാണ് അബ്രഹാമിന്റെ അനുയായികൾ. അബ്രഹാമിന്റെ രണ്ടുമക്കളിൽ ഐസഖ് (ഇഷാഖ്) വഴിയാണ് യാകൂബും അദ്ദേഹത്തിന്റെ ജനവിഭാഗമായ ജൂതരും, അതിൽ നിന്നും തന്നെയാണ് മേരി(മറിയം)യും ഈസയും. ഇസ്മായേൽ വഴി മുഹമ്മദ് നബിയിലേക്കും എത്തിപെടുന്നു. ഇവിടെ ജൂതരുടെ വിശ്വാസപ്രകാരം അവർ യാകോബിലൂടെ വന്ന ഐസഖിന്റെ ആളുകളാണ്അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും അടുപ്പം കാണുന്നു.

യൂദായുടെ ഗോത്രത്തില്പ്പെട്ട ജൂതർ ദൈവകല്പിതമായ ന്യായപ്രമാണങ്ങൾ നൽകിയവനായി മോസസിനെ കണക്കാക്കുന്നു. യഹൂദർ ഏകദൈവത്തിൽ വിശ്വസിയ്ക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങൾ യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദമതത്തിന്റെ അടിസ്ഥാനം. ഇതര സെമിറ്റിക് മതങ്ങളുടെ ദൈവിക സങ്കല്പങ്ങളെ പോലെ തന്നെയാണെങ്കിലും വർഗ സ്വഭാവത്തിൽ ജീവിക്കുന്നവരാണ് ജൂതർ. ജൂത മതത്തിലേക്ക് എത്തിപെടാൻ ജന്മം കൊണ്ടെ സാധിക്കുകയുള്ളൂ, പിതാവിന്റെ ജനിതക പാരമ്പര്യത്തിലൂടെ പൂർവ്വികരിലേക്കുള്ള ബന്ധം സ്ഥാപിക്കുന്നു. എന്നാൽ ആ ബന്ധം ഐസക് വരെ മാത്രമേ കൊണ്ട് പോകൂ. യഥാർത്ഥത്തിൽ എല്ലാ ജന വിഭാങ്ങളുടേയും ജനിതക ബന്ധം എത്തപെടുന്നത് നൂഹിലൂടെ ആദമിലേക്കാണല്ലൊ. അതിൽ സെമിറ്റിക് മതക്കാർക്ക് എതിരഭിപ്രയവും ഉണ്ടാവില്ല. എന്നാൽ ജൂത പുരൊഹിതന്മാർ തങ്ങൾക്ക് മേൽകോയ്മ സൃഷ്ടിക്കാൻ വേണ്ട് കൊഹെൻ  എന്ന ജെനിറ്റിക് പാരമ്പര്യം എഴുതിപിടിപ്പിക്കുന്നുണ്ട്, അത് വഴി മോസസിന്റെ സഹോദരനായ ആരോൺ (ഹാറൂൺ) ലേക്ക് എത്തിപെടാനും അങ്ങിനെ ഏറ്റവും ഉത്തമ വർഗം തങ്ങളാണെന്ന് സ്ഥാപിക്കാനും വേണ്ടിയാണിത്. ബ്രാഹ്മണ വിശ്വാസത്തെ പോലെ ചില വിഭാഗങ്ങൾ സുപീരിയോറിറ്റിയുള്ളവരെന്ന് അഹങ്കരിക്കാനും മുതലെടുപ്പിനും ജന്മം കൊണ്ട് മാത്രം വ്യത്യസ്ഥരായി എന്ന് വിശ്വസിക്കുന്നു, എവിടെ നിന്നാണവർ രൂപപെട്ടതെന്നറിയാൻ പൂർവ്വീക തലമുറയെ കുറിച്ചു പഠിക്കുന്നില്ല!

ലോകത്ത് അഹങ്കാരവും അക്രമവും ഏറ്റവും കൂടുതൽ സൃഷ്ടിക്കപെട്ടത് ഒരു പക്ഷെ ജനിതക പാരമ്പര്യത്തിന്റെ പേരിലാവും. ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജർമ്മനി എന്ന സ്വപ്നത്തിനും കൂടി എഴുതികൂട്ടിയഅഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥയാണ് എന്റെ പോരാട്ടമെന്നർത്ഥത്തിലുള്ള മെയിൻ കാംഫ്. അതിൽ വർഗവും സമൂഹവുമെന്നൊരൂ അദ്ധ്യായം തന്നെയുണ്ട്. വംശീയതയെ നിർവചിക്കാൻ ബന്ധവും രക്തവും അനലൈസ് ചെയ്യുന്നു. ഹിറ്റ്ലറെ അധികാരത്തിലെത്തിക്കുന്നതിൽ പുസ്തകം നല്ലൊരൂ പങ്ക് വഹിക്കുന്നുണ്ട്. വിശുദ്ധ പുസ്തകമായി നാസികൾ സംഘടിപ്പിക്കാനും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള സാമ്പത്തിക ബദ്രത കൈവരിക്കാനും സാധിച്ച പുസ്തകത്തിന്റെ തത്ത്വശാസ്ത്ര മുഖമുദ്രയായി കാണുന്നത് ജൂതരോടുള്ള വിരോധമാണ്. ഏറെ വൈരുദ്ധ്യമെന്ന് പറയട്ടെ, ഹിറ്റ്ലർ രക്തത്തിന്റെ വർഗം പറഞ്ഞു കൊന്നൊടുക്കിയ ജൂതരാണ് യഥാർത്ഥത്തിൽ വർഗ ബോധത്തോടെ ലോക ജനതക്കിടയിൽ ഇന്ന് ക്രൂരമായ് ഇടപെട്ടുകൊണ്ടിരിക്കുന്നത്രണ്ടാം ലോകമഹായുദ്ധ കാലത്തു നാസികള്‍ യൂറോപ്യന്‍ ജൂതരുടെ വംശഹത്യ ലക്ഷ്യമിട്ടു നടത്തിയ കൂട്ടക്കൊല വിവരിക്കുന്നതിനു വേണ്ടി ‘ജിനോസൈഡ്‘(വംശഹത്യ) എന്ന വാക്ക് ജൂത ചരിത്രകാരന്‍ റാഫേല്‍ ലെംകിനാണ് ആദ്യമായി ഉപയോഗിച്ചത്. കൂട്ടക്കൊലകളെല്ലാം വംശഹത്യയല്ല, എന്നാൽ ഒരു വിഭാഗത്തിന്‍റെ സമ്പൂര്‍ണ ഉന്മൂലനം ലക്ഷ്യമാക്കി നടത്തുന്ന കൂട്ടക്കൊലകളാണു വംശഹത്യ. അതുതന്നെയല്ലെ ഇന്ന് പലസ്തീനികൾക്കെതിരായി ഇസ്രായേലിൽ നടത്തികൊണ്ടിരിക്കുന്നത്?!

ചിലർ പറയുന്നു, ഇസ്രായേൽ ജൂതന്മാരുടെതാണെന്ന്. അതിനവർ മത ഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നു എന്നു മാത്രമല്ല, ആ ഗ്രന്ഥങ്ങൾ സത്യസന്ധമായിരിക്കാൻ വേണ്ടിയാവണം സ്വന്തം മതത്തിൽ പെട്ടതല്ലാതിരുന്നിട്ടും ഇസ്രായേൽ എന്ന രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നത്. അതല്ലെങ്കിൽ യൂറോപ്പിൽ നിന്നും ജൂതന്മാരെ മിഡിലീ‍സ്റ്റിലേക്ക്, അറബികളുടെ തലയിലേക്കൊഴിവാക്കി കൊണ്ട്  ഹിറ്റ്‌ലറുടെ ബാക്കിപത്രം മറ്റൊരൂ തരത്തിൽ നടത്തപെടുന്നു.  ഏതാവട്ടെ, 2000 വർഷം മുമ്പുള്ള ചരിത്രം പറഞ്ഞുകൊണ്ട് ഒരു സമൂഹത്തിനുമേൽ കടന്നു കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പഴയ ചരിത്രം തിരിച്ചുപിടിക്കണമെന്ന് കരുതുന്നത് വിഢിത്തമെന്നല്ലാതെ എന്ത് പറയാൻ!.

രണ്ടായിരം വർഷം മുമ്പുള്ള ചരിത്രം വിവരിച്ചാൽ ഏതൊരൂ സമൂഹത്തിനാണ് നിലനില്പുണ്ടാവുക? മാത്രമല്ല, എന്ത് കൊണ്ട് രണ്ടായിരം വർഷത്തിലേക്ക് മാത്രം ചരിത്രത്തെ വരിഞ്ഞുകെട്ടുന്നു, അതിനപ്പുറം പോയാൽ എല്ലാം ഒന്നാവുമെന്നത് കൊണ്ടോ? വിഢിത്തം!! ഈ മഹാ വിഢിത്തം പറയുന്നവർ വ്യക്തമാക്കേണ്ടത് ചരിത്രത്തിലേയും ചിത്രത്തിലേയും പലസ്തീനികളെ കുറിച്ചാണ്. അവർ ഭൂമിയിൽ താനെ മുളച്ചുപൊന്തി ഉണ്ടായതാണോ? ജൂതന്മാരെ നാടുകടത്തിയതാണോ? ക്രിസ്തുവിന് മുമ്പ് പലസ്ത് എന്നപേരിൽ ഈജിപ്തിനടുത്ത് ജീവിക്കുന്ന സമൂഹത്തെ കുറിച്ച് പറയുന്നുണ്ട്. ഈജിപ്തിന്റെ അടുത്തുള്ള സ്ഥലം പലസ്തീനല്ലാതെ ഏതാണ്? ജൂതരിൽ നിന്നും ക്രിസ്ത്യാനികളുണ്ടായത് പോലെ സമൂഹത്തിലേക്ക് മുന്നറിയിപ്പുകാർ (Prophet) പല കാലങ്ങളായി വന്നിതിനനുസരിച്ച ജനങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പലസ്തീനികൾ ഇസ്ലാം മതം വിശ്വസിച്ചത് കൊണ്ട് അവർ വൈദേശീകരോ അക്രമികളോ ആവുന്നില്ല. മോസസിന്റെ ജനതക്ക് മന്നും സൽ‌വയും ഇറക്കികൊടുത്തത് പോലെ ആത്മനിർവൃതിക്ക് വേണ്ടി കൊന്നൊടുക്കാൻ പലസ്തീനികളെ ആകാശത്ത് നിന്നും ഇറക്കിയതുമല്ല, എന്നീട്ടുമെന്തെ പാശ്ചാത്യർ റേസിസത്തിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന ഈ ഇസ്രായേലി ജൂതവർഗ ക്രൂരതക്ക് കൂട്ട് നിൽക്കുന്നത്?

പലസ്തീനികൾ ചെയ്ത തെറ്റ് അവർ സെമിറ്റിക് മതസ്ഥരുമായി സൌഹാർദത്തിലാവുകയും അവരെ പരിഗണിച്ചുകൊണ്ട് പലസ്തീൻ ഭൂമി വാങ്ങാൻ ജൂതരെ അനുവദിക്കുകയും ചെയ്തതാണ്. ജൂതർ പല ഭാഗങ്ങളായി ഭൂമി വാങ്ങികൂട്ടിയാണ് ജൂത രാഷ്ട്രത്തിന് തുടക്കമിടുന്നത്.

പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പലസ്തീനികളാണെന്ന വാർത്തകൾ സമർത്ഥമായി പടച്ചുണ്ടാക്കുകയും അതിന്റെ പേരിൽ പലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്യുന്നത് ഈ അടുത്ത കാലത്ത് തുടങ്ങിയതല്ല. ഗാ‍സ എന്നാൽ ഓപൺ എയർ പ്രിസൺ ആകുന്നു. തോക്കുകൾക്കും പീരങ്കികൾക്കുമിടയിൽ പട്ടിണിക്കിടുക മാത്രമല്ല, ഗാസക്ക് ചുറ്റും ഉപരോധം തീർക്കാൻ ഉയരം കൂടിയ കൂറ്റൻ കോൺഗ്രീറ്റ് മതിലുകളും! കഷ്ടമെന്ന് പറയട്ടെ, വിശപ്പിന്റെ കാഠിന്യം കൊണ്ട് ആ ജയിൽ മതിലുകൾ സ്ഥാപിക്കുന്നതിന് അദ്ധ്വാനിക്കുന്നവരിൽ പലസ്തീനികളുമുണ്ട്. വിശപ്പ് അവരെ അത്രമേൽ തളർത്തിയിരിക്കുന്നു. പട്ടിണിക്ക് സ്വന്തത്തെ നിഷോധിക്കുന്ന അവസ്ഥയുണ്ടാവുമെന്ന പ്രാമാണിക വാക്ക് പുലരുന്നത് കാണാൻ പലസ്തീനിലേക്ക് നോക്കിയാ‍ൽ മതിയാവും. അപ്പോഴും ലോകത്തിന് പരിഹാസത്തോടെ പറയാനുണ്ടാവും, അവർ സ്വന്തമായി കെട്ടിഉയർത്തിയ ജയിലുകളെന്ന്.

മുമ്പ് ഗാസ എന്ന ജയിലുകൾക്കുള്ളിൽ ഭക്ഷണവും മരുന്നും കണ്ടെത്തിയിരുന്നത് വളരെ പ്രയാസത്തോടെയാണ്. ഗാസയിൽ നിന്നും ഈജിപ്തിലേക്കുള്ള റഫാ അതിർത്തി പല കാരണങ്ങൾ പറഞ്ഞുകൊണ്ട് അടച്ചുകൊണ്ട് സഹായിക്കാനുള്ള അയൽ രാജ്യമായ ഈജിപ്ത് മുഖം തിരിച്ചു, പിന്നീട് ഈജിപ്തിന്റെ സിനായ് അതിർത്തികളിലേക്ക് രഹസ്യ തുരങ്കങ്ങളുണ്ടാക്കിയാണത് അവശ്യ വസ്തുക്കൾ ഈജിപ്തിൽ നിന്നും എത്തിച്ചിരുന്നത്.  ഈ ടണലുകൾ പിന്നീട് വികസിപ്പിക്കുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നതാക്കി അവശ്യ വസ്തുക്കൾക്ക് പുറമെ നിർമ്മാണ വസ്തുക്കൾകൂടി എത്തിച്ചുകൊണ്ടാണ് തകർക്കപെട്ട ഗാസ പുനർനിർമ്മിക്കുന്നത്.

ജൂദാസായ അമേരിക്കൻ പാവ ഹുസ്നി മുബാറക്ക് മാറിയതിനു ശേഷം യഥേഷ്ടം വസ്തുക്കൾ എത്തിക്കാൻ റഫാ അതിർത്തി തുറന്നിരുന്നു. കൂടാതെ നൂറ് കണക്കിന് ടണലുകളിലൂടെ ഗാസ നിവാസികൾക്ക് അവശ്യ വസ്തുക്കളും നിർമ്മാണ സാമഗ്രികളും ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ റമദാനിൽ റഫാ അതിർത്തിയിലെ 12 ഈജിപ്ഷ്യൻ സൈനികരെ കൊലപെടുത്തികൊണ്ട് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ തീവ്രവാദികളുടെ അക്രമണത്തെ തുടർന്ന് റഫാ അതിർത്തിയും സിനായിലേക്കുള്ള ടണലുകളും ഈജിപ്ത് അടച്ചു. ആ അക്രമണത്തിലൂടെ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികൾ പൊട്ടിതെറിച്ചു ഇല്ലാതാവുകയും ചെയ്തു. ഇതൊരൂ പക്ഷെ ഇസ്രായേൽ ചെയ്ത കളിയാവാൻ സാധ്യത കൂടുതലാണ്. യാദൃച്ഛിക ഏറ്റുമുട്ടലും കൊലയും സയണിസ്റ്റുകളുടെ പ്രധാന അക്രമണമാർഗമാണ്. ഹുസ്നി മുബാറക്കിനു ശേഷം ഭരണത്തിൽ വന്ന ഇസ്ലാമിസ്റ്റ് നേതാവ് മുർസിയെ പലസ്തീനികൾക്കെതിരെയാക്കി മാറ്റാനും അതുവഴി തുറന്നു കൊടുത്ത റഫാ അതിർത്തിയും ടണലുകളും അടപ്പിക്കാനുമാവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കളികളാവാൻ സാധ്യതയുണ്ട്. അതല്ലാതെ സ്വന്തം കുഴി തോണ്ടാൻ മാത്രം പലസ്തീൻ വിഢികളാണെന്ന് കരുതാൻ വയ്യ.

പലസ്തീനിന്റെ ഈ ഊരാകുടുക്ക് മനസ്സിലാക്കിയാണ് ഇസ്രായേൽ ഇപ്പോൾ ഇടപെടുന്നത്. ഗാസയെ ജയിലുകളാക്കി ഇഞ്ചിഞ്ചായി ഇല്ലായ്മ ചെയ്യാമെന്ന ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നു. അവശേഷിക്കുന്ന രഹസ്യ തുരങ്കങ്ങൾ ഇല്ലായ്മചെയ്യാനുള്ള മാർഗം, അല്ലാതെ ബോംബും മിസൈലുകളും പോരാത്തത് കൊണ്ടല്ല.

ഗസ്സാത്! ഈജിപ്തുകാർ നിനക്ക് ആ പേര് നൽകിയത് നീ വിശേഷ നഗരമായിരുന്നത് കൊണ്ടാണ്. നീ എത്ര നിഷ്കളങ്കയാണ് ഗാസ! എന്നീട്ടും ദുശക്തികൾ നിന്നെ ഞെരുക്കികൊണ്ടിരിക്കുന്നു!! നീ പിടിച്ചു നിൽക്കണം, ലോക മനസാക്ഷിയെ ചോദ്യം ചെയ്യാൻ, നിസ്സാഹയതയുടെ ചോദ്യ ചിഹ്നമായി.


ശബാബ് വാരികയിലും മലയാളം ന്യൂസ് ദിനപത്രത്തിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്


30 comments:

Roshan PM said...

പതിവ് തെറ്റിയില്ല, വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റ്‌ കൂടി. നന്ദി ബെഞ്ചാലി

മിര്‍ഷാദ് said...

വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റ്‌ കൂടി. നന്ദി ബെഞ്ചാലി

ഫൈസല്‍ ബാബു said...

ഫലസ്തീന്‍ വിഷയവുമായി ബ്ലോഗില്‍ വായിക്കുന്ന വ്യത്യസ്തമായ ഒരു ലേഘനം ..ഞാന്‍ രണ്ടു മൂന്നു ദിവസമായി നോക്കുന്നു എന്താ ബെന്ജാലിയുടെ പോസ്റ്റ്‌ വരാത്തെ എന്ന് .
----------------------------
സമീപ കാലത്ത് ഞാന്‍ ഒരു പോസ്റ്റില്‍ ഇങ്ങനെ വായിച്ചിരുന്നു ." യുദ്ധത്തിലോ അക്രമത്തിലോ കൊല്ല പെട്ട വരുടെ കിഡ്നിയും അത് പോലുള്ള ആന്തെരീക അവയവങ്ങളും എടുത്തു കൊണ്ട് പോയി കച്ചവടം ചെയ്യുകയും കയറ്റി അയക്കുകകയും ചെയ്യുന്ന ജൂത കൊടും ക്രൂരതയെ പറ്റി ..!!

ആചാര്യന്‍ said...

വ്യത്യസ്തമായ ഒരു ചരിത്രം കൂടി ...ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലും ചില കളികള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാകും കാലം അല്ലെ അത് തെളിയിക്കേണ്ടത് അല്ലെ?..

നിസാരന്‍ .. said...

ഇത്തരം വിഷയങ്ങളില്‍ ഒരു ലേഖനം എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം. ഒരു ജനവിഭാഗത്തെയും അക്ഷേപിക്കാതെ കാര്യങ്ങള്‍ പഠിച്ചു യഥാര്‍ത്ഥ ചരിത്രം മിതഭാഷയില്‍ അവതരിപ്പിക്കുന്നു. അറിവുകള്‍ കൂടുതല്‍ പകര്‍ന്നു നല്‍കാന്‍ താങ്കള്‍ക്കാവട്ടെ. എല്ലാ ആശംസകളും

KOYAS KODINHI said...

ആശ്വാസവും പ്രദീക്ഷയും നല്‍കുന്നത്

അറേബ്യന്‍ എക്സ്പ്രസ്സ്‌ said...

കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്ത ശേഷമുള്ള ലേഖനം. അഭിനന്ദനങള്‍.

Anonymous said...

ഒരുപാട് ചിന്തിപ്പിച്ച ലേഖനം , പൂര്‍വ്വികര്‍ തന്നിട്ടുപോയ അവകാശങ്ങളെ ചൊല്ലി ,പിതൃ സ്വത്തിനെ ചൊല്ലി കലഹിക്കുമ്പോള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചരിത്രവും ,അതിനും പിന്നിലുള്ള ചരിത്രാതീത കാലവും എന്തുകൊണ്ട് വിസ്മരിക്കപ്പെടുന്നു എന്ന സംശയം ബാക്കിയാകുന്നു

Joselet Joseph said...

ചരിത്രം വസ്തുനിഷ്ടമായി വായനക്കാരിലേക്ക്പകര്‍ത്തിയ ലേഖകന് അഭിനന്ദനങ്ങള്‍.,.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പക്ഷപാതിത്വപരമായി ചരിത്രത്തെ സമീപിക്കുക എന്നത് ബെഞ്ചാലിയെ പോലോരാള്‍ക്ക് ചേരുമോ ?ഒരേ ഒരു സംശയം മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ . അറബികള്‍ (പലസ്തീനികള്‍ )ജൂതരോടു നടത്തിയ കൊടുംക്രൂരതകള്‍ താങ്കള്‍ കാണാതിരുന്നത് എന്ത് കൊണ്ട് (1936 ലെ അറബ് രിവോല്‍ട്ടിലും ഹിറ്റ്ലറുമായി ചേര്‍ന്ന് നടത്തിയ ഹോളോ കോസ്റ്റിലും )?

Villagemaan/വില്ലേജ്മാന്‍ said...

നല്ല ലേഖനം ..അഭിനന്ദനങ്ങള്‍.

പടന്നക്കാരൻ said...

ചോദ്യങ്ങള്‍ ബാക്കി!!

പട്ടേപ്പാടം റാംജി said...

ചരിത്രത്തിന്റെ അടിത്തട്ടിലേക്ക് എത്തിനോക്കിക്കൊണ്ടുള്ള ലേഖനം വളരെ പ്രയോജനപ്രദമായി. ഈയവസരത്തില്‍ നടക്കുന്ന കൊടും ക്രൂരതകളുടെ ശരിയായ കാരണങ്ങള്‍ കണ്ടെത്താല്‍ അറിയാന്‍ പ്രേരണ തരുന്ന സൂചനകള്‍ പറഞ്ഞു തരുന്ന ലേഖനം.
നന്ദി ബൈലാഞ്ചി.

ബെഞ്ചാലി said...
This comment has been removed by the author.
ബെഞ്ചാലി said...

സിയാഫ് അബ്ദുള്‍ഖാദര്‍ :

പത്തൊൻപതാം നൂറ്റാണ്ടിനു മുമ്പും തുടക്കത്തിലും ജൂതന്മാർ ജെറുസലേമിലേക്ക് കുടിയേറിയിരുന്നു, ജെറുസലേമിനോടുള്ള അവരുടെ മതപരമായ ബന്ധം പലസ്തീനികൾ മനസ്സിലാക്കുകയും അവർക്ക് താമസിക്കാനുള്ള ചുറ്റുപാടുകൾ ഒരുക്കികൊടുക്കുകയും ചെയ്തിരുന്നു, എന്നാൽ ബ്രിട്ടീഷ് കോളനിയായതോടെ സ്വന്തം രാഷ്ട്രമന്നെ അജണ്ടകളിൽ നിന്നുകൊണ്ട് ജൂതന്മാർ കുടിയേറ്റമാരംഭിക്കുകയായിരുന്നു. അറബികളുടെ രാജ്യം കീഴടക്കിയെന്നു മാത്രമല്ല, അവരെ ആട്ടിയോടിച്ചുകൊണ്ട് ജൂതരെ ഇറക്കുമതി ചെയ്ത ബ്രിട്ടനെതിരിൽ1936ൽ അറബികൾ നടത്തിയ പ്രക്ഷോഭത്തിൽ നൂറ് കണക്കിന് അറബികളെ തൂക്കികൊന്നുകൊണ്ട് ആയിരകണക്കിന് അറബികളെ ഭൂമിയിൽ നിന്നും തുടച്ചുമാറ്റിയ ചരിത്രത്തെയാണോ ഹോളൊകോസ്റ്റിനോട് ബന്ധപെടുത്തുന്നത്? പത്തു ശതമാനത്തിലധികം പലസ്തീനികളാണ് അന്ന് ബ്രിട്ടീഷുകാർ മാത്രം കൊന്നൊടുക്കിയത്. എന്നീട്ടും??

ലഹള ജൂതർക്കെതിരായിരുന്നില്ല, ബ്രിട്ടീഷുകാർക്കെതിരെയായിരുന്നു. ഭൂമി കൈവശപെടുത്തുകയും ആട്ടിയോടിക്കുകയും ചെയ്തതിനെതിരായിട്ടുള്ള സമരം.
20000 പരം പലസ്തീനികളാണ് അന്ന പ്രക്ഷോഭത്തിനു അണിനിരന്നതെങ്കിൽ അവർക്കെതിരെ 15000 ജൂതന്മാരും ഉണ്ടായിരുന്നു. ഈ ലഹളയിൽ കൊല്ലപെട്ട ജൂതരുടെ കണക്ക് അറബികളേക്കാൾ കൂടില്ല, എന്നീട്ടും ഇതിന്റെ പേരിൽ ശൈഖ് ഖസം അടക്കമുള്ള പ്രധാന ഇസ്ലാമിക പണ്ഢിതരെ ബ്രിട്ടീഷുകാർ കൊന്നു. അറബികൾ അങ്ങോട്ട് ചെന്ന് അക്രമിക്കുകയായിരുന്നില്ല, ആട്ടിയോടിക്കപെട്ട പലസ്തീനികളുടെ സ്വന്തം പാർപ്പിടവും ഭൂമികളും ജൂതന്മാർക്ക് ബ്രിട്ടീഷ് ഗവണ്മെന്റ് എഴുതികൊടുത്തു. അത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കാതെ അടങ്ങിയിരിക്കണമെന്ന് പറയുന്നതിന് എന്ത് ന്യായമുണ്ട് സഹോദരാ..??

MT Manaf said...

പിറന്ന മണ്ണില്‍ ജീവിക്കാന്‍ ജീവന്‍ കൊടുത്തു കൊണ്ടിരിക്കുന്ന ജനതയാണ് ഫലസ്തീനികള്‍. കടന്നാക്രമിച്ചും കൊന്നു തിന്നും രാക്ഷസ വാഴ്ച നടത്തുന്ന ജൂത
ലോബിയുടെ കിരാത ചെയ്തികളില്‍ ലോകം വിരങ്ങളിച്ച്ചു നില്‍ക്കുന്നു. മാര്‍ദ്ധിതരോട് ഐക്യപ്പെടുന്നു. മര്ദ്ധകര്‍ക്കെതിരെ കൈകളുയര്‍ത്തുന്നു

ഷബീര്‍ - തിരിച്ചിലാന്‍ said...

വിജ്ഞാനപ്രദമായ ലേഖനം... ലേഖനത്തിനുപിന്നിലെ പരിശ്രമത്തിന് അഭിനന്ദനങ്ങള്‍...

അഷ്‌റഫ്‌ സല്‍വ said...

നന്ദി

Basheer Vallikkunnu said...

A thought provoking article. Well combined with facts and observations.

Jefu Jailaf said...

ചരിത്രം വസ്തുനിഷ്ടമായി തന്നെ പറഞ്ഞിരിക്കുന്നു. പതിവ് പോലെ പുതിയ അറിവുകള്‍ തന്നെ

Unknown said...

പക്വതയാർന്ന ലേഖനം.സത്യം ഏതോ മ്യൂസിയത്തിലെ ആർക്കൈവ്സുകളിൽ വിശ്രമിക്കുമ്പോൾ നീതിയെന്നത് ഒരു തിയറി മാത്രമായി മാറുമ്പോൾ ഇതൊക്കെത്തന്നെയാണ് സംഭവിക്കുക.

ഒരു കുഞ്ഞുമയിൽപീലി said...

ഒന്ന് ഞാന്‍ പറയാം നിഷ് കളങ്ക രായ കുഞ്ഞുങ്ങള്‍ ചിറകറ്റു വീഴുന്നത് ഹൃദയത്തെ വേദനിപ്പിക്കുന്നു .ലേഖനത്തിന് ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

വഴിപോക്കന്‍ | YK said...

very informative

ente lokam said...

പ്രകൃതി ദുരന്തങ്ങള്‍ ഒന്നുമറിയാത്ത മനുഷ്യരെ
തൂത്തു വാരി ക്കൊണ്ടുപോവുന്നു....

എന്നാല്‍ യുദ്ധമോ?പിഞ്ചു കുഞ്ഞുങ്ങളും നിരപരാധികളും അവര്‍ എന്ത് പിഴച്ചു???

ഗാസയുടെ കാര്യം ഇതില്‍ നിന്ന് എല്ലാം വിഭിന്നം ആണ്...അടിസ്ഥാന സൌകര്യങ്ങള്‍ വരെ നിഷേധിക്കുന്ന യുദ്ധ തന്ത്രം... ജീവിക്കാനും സ്വന്തം മണ്ണില്‍ നില നില്‍ക്കാനും വിദ്യാഭ്യാസം ചെയ്യാനും ഉള്ള ഒരു ജനതയുടെ കൂമ്പില്‍
കത്തി വെയ്ക്കുന്ന കിരാത നീതി..മഴ പോലെ ബോംബുകള്‍ ഉതിര്‍ത്തു എല്ലാം തരിപ്പണം ആക്കുന്നത് നോക്കി നില്‍ക്കുന്ന
വല്യെട്ട്ടന്‍ തന്ത്രം...പിന്നെ ഒരു സമാധാന പ്രഹസനാം...

അകപ്പെട്ടു പോകാതിരിക്കാന്‍ അകമഴിഞ്ഞ് ഓരോ കുടുംബവും പ്രാര്ധിക്കേണ്ട ഒരു അവസ്ഥാ വിശേഷം ആണ് ഈ നിസ്സഹായത.
ഗാസയില്‍ മാത്രം അല്ല ലോകത്ത് എവിടെ ആയാലും..

ബെന്ചാലി, മുന്‍വിധികള്‍ ഇല്ലാത്ത ഈ തുറന്ന എഴുത്തിനു അഭിനന്ദനങ്ങള്‍ .

Pradeep Kumar said...

പാലസ്തീൻ വിഷയത്തിൽ വസ്തുനിഷ്ടമായ പല അറിവുകളും ചിന്തകളും തന്ന ഈ ലേഖനത്തിന് നന്ദി.....

Unknown said...

വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റ്‌ കൂടി. നന്ദി ബെഞ്ചാലി

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വിശദീകരണം കേട്ടൊ ഭായ്

Cv Thankappan said...

വിജ്ഞാനപ്രദമായ നല്ലൊരു ലേഖനം.
ആശംസകള്‍

സീത* said...

ചരിത്രത്തിന്‍റെ ഏടുകളിലൂടെ നടത്തിച്ച് ഗാസയുടെ നേറ്ക്കാഴ്ച തന്ന് വിജ്ഞാനവിരുന്നൊരുക്കിയ ലേഖനം..ആശംസകള്‍..

Saheer Majdal said...

ഒരേ സമയം അറിവും, കൗതുകവും,തന്ന പോസ്റ്റ് ......
ആശംസകള്‍........,,,,,,,

Related Posts Plugin for WordPress, Blogger...