Feb 1, 2011

മൈക്രൊ കൊലയാളി


ലോകത്തെ മൈക്രോണുകളായി കൊണ്ട് നടക്കുന്ന ഈ കാലത്ത് എല്ലാം മൈക്രോസ്കോപിക് കർമ്മങ്ങളാണ്. പ്രോസസിൽ കാണാനൊന്നുമില്ലെങ്കിലും ഔട്ട്കം കണ്ടാൽ ബോധംകെട്ട് വീഴുംകുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില് വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്വർക്ക് ബാങ്കിങ് സെക്ടറുകളിലെ സെർവറുകളിൽ കടന്ന് ഓരോ അകൌണ്ടിൽ നിന്നും ഡെസിമൽ പ്ളേസിന് വിലയില്ലാതാക്കി ആ ഡെസിമെൽ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക് മാറ്റും. ടെസിമലിന്റെ ഡെസിബെൽ ആരും കേൽക്കില്ല, ശ്രദ്ധിക്കില്ല. എന്നത് പോലെയാണ് ഇന്നത്തെ മൈക്രോ ഫിനാൻസ്.

മൈക്രോഫിനാൻസിന്റെ ഉപയോക്താക്കൾ ദാരിദ്ര രേഖക്ക് താഴെയുള്ള ഡെസിമൽ പോയിന്റുകളായതിനാൽ ആരും ശ്രദ്ധിക്കില്ല. മൈക്രോഫിനാൻസ് വലകളിൽ കുടിങ്ങി ചക്രശാസമിട്ടാൽ പോലും ഒരു കുട്ടിയും തിരിഞ്ഞ് നോക്കില്ല. മൂന്നാം രാഷ്ട്രപട്ടികയിൽ നിന്നും മുന്നോട്ട് കുതിച്ച് കയറികൊണ്ടിരിക്കുമ്പോ ഇത്തരം ലൊട്ട് ലൊട്ക്ക് സംഗതികളൊക്കെ ആര് ശ്രദ്ധിക്കാൻ? ജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദാരിദ്ര രേഖക്ക് താഴെയുള്ളവരെ ഇലക്ഷൻ സമയത്താല്ലതെ ആരെങ്കിലും കാണുമോ, അവരുടെ ദീനരോദനം കേൾക്കുമോ? ഇലക്ഷൻ കഴിയുന്നതോടെ ഇന്ത്യൻ ഭൂപടത്തിൽ നിന്നും അവരെ ഔട്ടാക്കും ഇനി ഇന്ത്യക്ക് പുറത്തുള്ള വല്ല മീഡികയൾ ഈ പാവപെട്ട മനുഷ്യരുടെ അവസ്ഥ ചിത്രീകരിച്ചാൽ അപ്പൊ തുടങ്ങും ദേശീയ വികാരം. ഇന്ത്യയിൽ ദരിദ്രരില്ല, ഈ കാണിച്ചതോക്കെ ഉഗാണ്ടയിലെ ആൾക്കാരെ മേക്കപ്പിട്ട് നിർത്തീതാന്ന് വരെ പറയുംരാജ്യ സ്നേഹവും ദേശീയതയും അത്രത്തോളം തലക്ക് പിടിച്ചിരിക്കാ രാജ്യത്തെ മോശായി ചിത്രീകരിക്കാൻ ഒരാളും ഇഷ്ടപെടുന്നില്ല. അത് കൊണ്ടാണ് ദേശീയത എവിടേയും കടന്ന് കൂടുന്നത്. ദേശീയ വികാരജീവികളാണിപ്പോ കൂടുതൽ. മൈക്രോസ്കോപ് വെച്ച് തീവ്രവാദികളെ തിരയാൻ നടക്കുന്ന മീഡിയകളുടെ ദേശീയതയും ഭൂരിപക്ഷക്കാരെന്ന് അവകാശപെടുന്നവർ മറ്റുള്ളവരെ അടക്കിവാഴാനുപയോഗിക്കുന്ന ദേശീയതയും തീവ്രവാദികളാക്കുമോ, വെറുതെ ചവിട്ടി കൂട്ടിലിടുമോ എന്നൊകെ പേടിച്ച് ജീവിക്കുന്ന ന്യൂനപക്ഷ ദേശീയതയും കൂടി ഭാരതത്തിന്റെ നെഞ്ചിൽ ചവിട്ടി ഒച്ചപ്പാടുണ്ടാക്കുമ്പോ ഭൂമിയോട് മല്ലിടുന്ന പട്ടിണിപാവങ്ങളുടെ ദേശീയതക്ക് പ്രസക്തിയില്ല.

പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ ഗ്രാമീണ കര്‍ഷകരെ ആത്മഹത്യകള്‍ക്ക് നയിക്കുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയേങ്കിലും ഒരു നടപടിയും എവിടെന്നും ഉണ്ടായില്ല. എങ്ങിനെ ഉണ്ടാവാൻ?? പാവപെട്ടവന്റെ രക്തം തുള്ളികളായി ഊറ്റികുടിച്ച് കൊണ്ടിരിക്കുന്ന ഡ്രാക്കുളമാർ രാജ്യത്തെ കോടിപതികളുള്ള ധനാഢ്യരുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു എങ്കിൽ അതൊക്കെ അഭിമാ‍നകരമാണെന്ന് കരുതുന്ന കപട ദേശസ്നേഹവും ദേശീയതയുമാണ് രാജ്യത്തെ നയിക്കുന്നവരിലുള്ളതെങ്കിൽ പാവപെട്ടവരെ കുടുക്കിയവർക്കെതിരെ എങ്ങിനെ നടപടിയുണ്ടാകും?

പ്രശസ്ത സ്ഥാപനങ്ങളിലെ എം.ഡിമാർക്ക് ലഭിക്കുന്നതിന്റെ എത്രയോ മടങ്ങ് കൂടുതൽ ശമ്പളമാണ് ലൊട്ട് ലൊട്ക്ക് മൈക്രോ ഫൈനാൻസുകാർക്ക് ലഭിക്കുന്നതെന്നാണിപ്പൊൾ പുതിയ കണ്ടെത്തൽരാജ്യത്തെ പ്രമുഖ മൌക്രോഫിനാൻസ് കമ്പനികളിലൊന്നായ ഷെയര്‍ മൈക്രോഫിനാന്‍സിന്റെ മേധാവിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പളമായി കൈപറ്റിയത് 7.4 കോടി ഉലുപ മാത്രം!! അതായത് പ്രതിമാസ നക്കാപിച്ച ശമ്പളം 62.66 ലക്ഷം ഉലുപ. പാവപെട്ടവന്റെ ചോര ഊറ്റികുടിക്കുന്ന കമ്പനികളുടെ എം.ഡി.മാർക്ക് നക്കാപിച്ച ശമ്പളം കൊടുക്കുന്നത് മോശല്ലെന്ന് ആരെങ്കിലും ചോദിക്കൊ??

14 comments:

Akbar said...

അറിവ് നല്‍കുന്ന നല്ല ലേഖനം. കാര്യമാത്ര പ്രസക്തമായ വിഷയങ്ങള്‍ താങ്കള്‍ ഈ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്നു. കൂടുതല്‍ വായനക്കാരിലേക്ക് ഇത് എത്തട്ടെ.

വെള്ളി വെളിച്ചം said...

ഡിയര്‍ ബെന്ചാലി നിങ്ങളുടെ പല വിഭവങ്ങളും രുചിച്ചു. എല്ലാതിന്നും നല്ല വിത്യസ്ത രുചിയും മണവും. എല്ലാം ഒത്തിരി പിടിച്ചു..നന്നായിടുണ്ട്. രസകരം വിജ്ഞാനപ്രദം. അഭിനന്ദനങ്ങള്‍

A said...

ബെന്ചാലിയുടെ ഈ ബ്ലോഗ്‌ ഇത്തിരി സീരിയസ് ആണ്. it's not run of mill stuff. പൈങ്കിളി ബ്ലോഗ്‌ ആരാധകര്‍ക്ക് വലിയ ആകര്‍ഷണം തോന്നാന്‍ വഴിയില്ല. പക്ഷെ ഇത് ഇഷ്ടപ്പെടുന്ന നല്ല ഒരു ഓഡിയന്‍സ്‌ ഇവിടെ ഉണ്ട്. അവരിലേക്ക് എത്താന്‍ വേണ്ടത് ചെയ്യണം.
ഞാനിപ്പഴെ ഫോളോ ചെയ്യട്ടെ.

ഈ മൈക്രോ ഫിനാന്‍സിന്റെ ഒരു ഡെസിമല്‍ കളിയിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി. അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇനിയും കൊണ്ട് വരിക ഇത്തരം വിഷയങ്ങള്‍

Prinsad said...

കാലിക പ്രസക്തവും എന്നാല്‍ വേണ്ടത്ര ശ്രദ്ധ ചെന്നിട്ടില്ലാത്തതുമായ കോണിലേക്ക് ഈ പോസ്റ്റ് ശ്രദ്ധ ചെലുത്തി. മുകളില്‍ മറ്റ് ബ്ലോഗേര്‍സ് പറഞ്ഞ പോലെ ഒരു പക്ഷെ പൈങ്കിളി ബ്ലോഗേര്‍സിന് ഇതത്ര രുചിച്ചു കൊള്ളണം എന്നില്ല. താങ്കളുടെ ഈ വിഷയവുമായി ബന്ദ്ധപ്പെട്ട് ഒരു ബദല്‍ താങ്കള്‍ക്ക് നിര്‍ദേശിക്കാവുന്നതായിരുന്നു. അല്ലങ്കില്‍ അത് അടുത്ത ഒരു പോസ്റ്റ് ആക്കിയാലും മതി. കാക്കതൊള്ളായിരം സംഘടനകളും കൂട്ടത്തില്‍ ഇമ്മിണി ബല്ല്യ സംഘടനകളും എല്ലാമുള്ള നമ്മുടെ ചുറ്റുപാടില്‍ പലിശ രഹിത മൈക്രോഫിനാന്‍സ് ഒരു അജണ്ടയായി സ്വീകരിക്കാവുന്നതാണ്. ശ്രീ ശ്രീ നടേശര ഗുതു ഇത്തരം ഒരു നീക്കവുമായി മുന്നോട്ട് പോകുന്നു എന്ന് കേട്ടിരുന്നു. ( ഒരു പക്ഷെ സ്വന്തം ഷാപ്പില്‍ കുടിച്ച് ബോധം കെട്ട് ജീവിതം തകര്‍ന്നവരെ പുനരധിവസിപ്പിക്കാനായിരിക്കും അങ്ങേരുടെ നീക്കം)

നീര്‍വിളാകന്‍ said...

അറിവു പകരുന്ന ഒന്ന്.... എന്റെ കാര്യം എടുത്താല്‍ ഇതിനെ കുറിച്ച് ഒന്നും എനിക്കറിയില്ലായിരുന്നു..... ലേഖനം കുറച്ചൊക്കെ അതു തീര്‍ത്തു.... മുകളില്‍ കമറ്റിട്ടവര്‍ പറഞ്ഞതു പോലെ പൈങ്കിളി പ്രശ്നമൊന്നുമല്ല ഇതു വായിക്കപ്പെടാത്തത്, ഇത് മറ്റുള്ളവരിലേക്ക് എത്തിപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ സ്വീകരിക്കേണ്ഠതുണ്ട്.... താങ്കള്‍ അവയൊക്കെ നടപ്പാക്കിയാല്‍ തീര്‍ച്ചയായും ആളുകള്‍ വായിക്കും....

നീര്‍വിളാകന്‍ said...

ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..... ഇത് ബ്ലോഗേഴ്സിന് വേണ്ടി മാത്രമുള്ള ഒരു ഗ്രൂപ്പാണ്....

http://groups.google.com/group/malayalam-blogers-group?hl=ml_US

Ismail Chemmad said...

നല്ല വിഷയവും പോസ്റ്റും
ആശംസകള്‍

എന്‍.ബി.സുരേഷ് said...

കഴിഞ്ഞ ലക്കം മലയാളം വാരികയിൽ മൈക്രോ ഫിനാൻസിന്റെ ചതിക്കുഴികളെപ്പറ്റിയായിരുന്നു. നല്ല വിവരങ്ങൾ

ആചാര്യന്‍ said...

ആവശ്യങ്ങള്‍...അത്യാവശ്യങ്ങള്‍ ആകുമ്പോള്‍..ഇല്ലാത്ത പണം ഉണ്ടാക്കാന്‍ ഇവരെയൊക്കെ ആശ്രയിക്കും..അവസാനം..വാങ്ങിയതിന്റെ എത്രയോ ഇരട്ടി അടച്ചിട്ടും മതിയാകാതെ ..മനസ്സ് മരവിപ്പിക്കുന്ന അവസ്ഥയിലേക്ക് ആളുകളെ എത്തിപ്പിക്കും അല്ലെ?..നല്ല പോസ്റ്റ് ബെന്ജാലീ..

കൊമ്പന്‍ said...

vikjana pradamaya oru post

Unknown said...

നല്ല വിവരണം.

ബെഞ്ചാലി said...

അക്ബർ സാബ്, നിങ്ങളുടെ പ്രോത്സാഹനമാണ് ബ്ളോഗിന്റെ ജീവൻ :) നന്ദി.

***

അബ്ദുസ്ലാം ജീ.. പുറം ലോകത്ത് എത്തിക്കാൻ എനിക്കറിയുന്ന മാർഗ്ഗങ്ങളൊക്കെ സ്വീകരിച്ചു തുടങ്ങി. നിർദ്ദേശങ്ങൾക്ക് നന്ദി.

***

പ്രിൻസാദ്, ഈ വിഷയത്തിൽ ഒരു ബദൽ നിർദ്ദേശിക്കുക എളുപ്പമല്ല. ഞാനിവിടെ ഉദ്ദേശിച്ചത് പാവപെട്ടവരെ കൊള്ള പലിശയിൽ കുടുക്കി ജീവനെടുക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുക എന്നതാണ്. എത്രയോ പാവപെട്ടവർ കടക്കെണിയിൽ പെട്ട് മരിക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല. പെരും കൊള്ളയാണിവരൊക്കെ നടത്തുന്നത്. ഒരു സ്ഥാപനത്തിലെ എം.ഡിക്ക് വർഷത്തിൽ 7.4 കോടി കൊടുക്കുന്നുണ്ടെങ്കിൽ എത്രയായിരിക്കും ആ സ്ഥാപനത്തിന്റെ കൊള്ള?? ഈ ശമ്പളം ഇന്ത്യയിലെ വലിയ ബാങ്ക് ആയ ഐ.സി.ഐ.സി.ഐ. യുടെ എം.ഡിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയിലധികമാണ്.
ഈ വിഷയത്തിൽ നിയമപരമായ നടപടികളാണ് വേണ്ടത്. നിയമപരമായി സേത്സിന്റെ 5 ശതമാനമാണ് കമ്മിഷനെങ്കിലും അധിക കൊള്ള കമ്പനികളിലും ഇത്തരം നിയമങ്ങളൊന്നും നടപ്പാക്കാറില്ല. ഇവർക്ക് കടിഞ്ഞാണിടാൻ ഗവണ്മെന്റിനാണ് കഴിയുക. പാവപെട്ടവരുടെ രക്തം ഊറ്റികുടിക്കാനനുവദിക്കാത്ത തരത്തിൽ നിയമങ്ങളുണ്ടാക്കിയാൽ ഏറെ ഫലപ്രദമാകും എന്ന് വിശ്വസിക്കുന്നു.
പലിശയില്ലാത്ത ഇസ്ലാമിക ബേങ്കിങ് സിസ്റ്റം പോലുള്ളവക്ക് നല്ലൊരൂ റോളുണ്ട് ഈ വിഷയത്തിൽ. പക്ഷെ നമ്മുടെ രാജ്യത്ത് അനാവശ്യ ഇഷ്യൂ പറഞ്ഞ് തടയപെട്ടിരിക്കുന്നു!!

***

നീർവിളാകൻ : താങ്കൾ പറഞ്ഞത് പോലെ ഞാൻ ഗ്രൂപ്പിൽ ചേർന്നു. എനിക്ക് ആദ്യമായി ആ ഗ്രൂപ്പിൽ നിന്നും കിട്ടിയ മെയിൽ താങ്കളുടെതാണ്. വളരെ നന്ദി.

***

ഇസ്മായീൽ .. ചെമ്മാട്!! എന്റെ ജീവിതത്തിന്റെ ഏറെ ഭാഗം അവിടെയാണ്. തൃക്കുളം യുപിസ്ക്കൂൾ മുതൽ…

***

എൻ.ബി. സുരേഷ് : മലയാളം വാരിക കണ്ടിട്ടില്ല. ഒഴിവുണ്ടാകുമ്പോ തിരയണം. ഈ വിഷയം വായിക്കാൻ താല്പര്യമുണ്ട്. ഷെയർ മൈക്രൊഫിനാൻസിന്റെ എംഡിയെ കുറിച്ച് മാതൃഭൂമിയിൽ കണ്ടിരുന്നു.

***

ആചാര്യൻ…നോർത്തിന്ത്യയിൽ ആത്മഹത്യ ചെയ്ത് കർഷകർ ആവശ്യക്കാരല്ല. അത്യാവശ്യക്കാരായിരുന്നു. കൃഷിയാണവരുടെ എല്ലാമെല്ലാം. പ്രലോഭനങ്ങളിൽ കുടുക്കിയാണ് ഫൈനാസ് ടീമുകളവരുടെ രക്തം കുടിച്ചത്. അതെ, താങ്കൾ പറഞ്ഞത് പോലെ, ഉള്ളത് മുഴുവൻ കൊടുത്താൽ പോലും രക്ഷപെടില്ല ഇവിരുടെ കെണിയിൽ നിന്നും. ആ ഡ്രാക്കുളമാർക്ക് വേണ്ടത് ജീവനാണ്. അതുലഭിച്ചാൽ ആ കണക്കവർ ക്ളോസ് ചെയ്യും.

---
അഭിപ്രായം രേഖപെടുത്തിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

khader patteppadam said...

എണ്റ്റെ പൊന്നേ..എണ്റ്റെ ബ്ളോഗ്‌ പോസ്റ്റിണ്റ്റെ നേരെ മുകളിലുണ്ട്‌ ഒരു മൈക്രോ ഫിനാന്‍സ്കാരുടെ പരസ്യം. അതെങ്ങനെ വന്നു എന്ന് എനിക്കറിയില്ല. അതൊന്ന് മായ്ച്ച്‌ കളയാന്‍ എനിക്ക്‌ അറിവുമില്ല. ലേഖനം നന്നായി

Unknown said...

പോസ്റ്റുകള്‍ ഇതും ഇതിന് മുമ്പുള്ളതും വായിച്ചു.

ഇനീം വരാം, വന്നിരിക്കും!

Related Posts Plugin for WordPress, Blogger...