Jan 19, 2011

സോഷ്യൽ മീഡിയ റെവല്യൂഷൻ


സോഷ്യൽ മീഡിയ റെവല്യൂഷന്റെ ലോകത്തെ ഒന്നാമത്തെ ഇര തുണീഷ്യ, അറബ് ലോകത്തെ മാറ്റത്തിന്റെ കൊടുങ്കാറ്റാവുമൊ?
ലോകത്ത് ഭരണമാറ്റമില്ലാതെ സെഞ്ച്വറികൾ തികച്ച രാജ്യങ്ങൾ വളരെ കുറവാണ്. മാറ്റം ചരിത്രപരമായ വസ്തുതയാണ്. എന്നാലതിൽ വ്യത്യസ്തമായി നിലനിൽക്കുന്നത് അറേബ്യൻ ഭൂമിയാണ്.
1987
ൽ തുണീഷ്യയുടെ അതികാരത്തിലെത്തിയവർക്കെതിരെ ഒരു മാസക്കാലമായി നടന്നു വരുന്ന പ്രതിഷേധ പ്രവർത്തനങ്ങളാണ് പ്രസിഡന്റിന്റെ അതികാര കസേര തെറിപ്പിച്ചത്.
രാജ്യത്തെ യുവജനങ്ങൾക്ക് ജോലിനൽകുന്നതിൽ ഭരണകർത്താക്കൾ പരജയപെട്ടെന്ന് പറഞ്ഞാണ് യുവജനം സ്ട്രീറ്റിലിറങ്ങിയെങ്കിലും മാറ്റത്തിന്റെ കൊടുങ്കാറ്റായത് രാജ്യത്തെ സോഷ്യൽ നെറ്റ്വർക്ക് സൊസൈറ്റിയും ബ്ളോഗർമാരും കൂടി അവർക്ക് ശക്തിപകർന്നതിനേ തുടർന്നാണ് വലിയ ഔട്ട്പുട്ട് ഉണ്ടാകാനിടയായത്. സൌദിയില്ലെ പ്രശസ്തിയോ കുപ്രസിദ്ധിയോ നേടിയ സൌദീ ജീൻസ് വിഷയം ഗൌരവമായി അവതരിപ്പിക്കുന്നുണ്ട്. അതിനാൽ ഗൾഫിലുള്ളവർ കൊടുങ്കാറ്റിനെ ചെറുതായിട്ടെങ്കിലും ഭയപ്പെടേണ്ടിയിരിക്കുന്നു.
സോഷ്യൽ നെറ്റ് വർക്ക് നിർത്തപെടാം..എന്നാൽ ബ്ളോഗേർസിനെ കൈകാര്യം ചെയ്യുക എളുപ്പമാവില്ല. എന്തായാലും ഗൾഫിൽ ഉണ്ടാകുന്ന ഏതൊരൂ മാറ്റവും ഇന്ത്യൻ സമൂഹത്തിന് തികച്ചും ദോശകരമായിരിക്കും. ഇനി മാറ്റങ്ങളുണ്ടായിട്ടില്ലെങ്കിലും ഗവണ്മെന്റ് ഭാവി സുരക്ഷക്ക് വേണ്ട മുങ്കരുതലുകളെടുക്കും. ഇപ്പോൾ തന്നെ തൊഴിൽ രഹിതരുടെ വിഷയത്തിൽ എത്ര നിയമങ്ങൾ വന്നു. എന്നീട്ടും വലിയ ഒരൂ സമൂഹം തോഴിൽ രഹിതരായി കഴിയുന്നുണ്ട്. തുണീഷ്യയിലെ പോലെയല്ല, ഇവിടെ ഗവണ്മെന്റ് സ്വദേശികൾക്കായി പരമാവധി ജോലിസാധ്യതകൾ സൃഷ്ടിച്ചെടുക്കുന്നുണ്ട്. പണത്തിന്റെ പ്രധാന സ്രോതസ്സായ അരാംക്കോയിൽ പാശ്ചാത്യരെയും മറ്റു വിദേശികളേയും പറിച്ച് മാറ്റി സൌദി വൽക്കരണം എന്നോ കഴിഞ്ഞു. കോൺട്രാക്റ്റ് ബേസിലാണിപ്പോൾ വിദേശികളുടെ സേവനും ഉപയോഗപെടുത്തുന്നത്, ഡൈരക്ടായി വളരെ കുറച്ച് മാത്രം. അരാംകോ സൌദി വൽകരണത്തിൽ ഏറ്റവും കൂടുതൽ ഇരയായത് അമേരിക്കൻസാണെങ്കിലും അമേരിക്ക സപോർട്ട് ചെയ്യുകയല്ലാതെ നിവൃത്തിയില്ല, കാരണം ഗൾഫിൽ മാറ്റങ്ങൾ അമേരിക്കക്ക് ദോശമേ വരുത്തു എന്നത് കൊണ്ട്.
ഇവിടെ മാറ്റത്തെ സ്വാഗതം ചെയ്യാൻ വിദേശികൾക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്കാവില്ല. ഇപ്പോഴുള്ള രാജഭരണം മാറിയാലുണ്ടാവുക ജനങ്ങളുടെ(സൌദികളുടെ)അധികാരമായിരിക്കും. അവരുടെ സ്വഭാവം വെച്ച് നോക്കുമ്പോഴും കൂടാതെ അവരുടെ ഭരണം ജനഹിതത്തിനനുസരിച്ചാകുമ്പോഴും ജനങ്ങൾക്ക് വേണ്ടിയുള്ള മാറ്റങ്ങൾക്കായി നാളയെ നോക്കാതെ അറബികളവരുടെ സ്വഭാവം കാണിച്ചാൽ നമ്മുടെ, ഇന്ത്യക്കാരുടെ വയറ്റത്തടിയായി മാറും.

2 comments:

കൊമ്പന്‍ said...

അനിയാ നമ്മള്‍ക്ക് ഒകെ ഒരു പുനര്‍ ചിന്തനത്തിനു സമയം ആയി എന്ന് തോന്നുന്നു

Sameer Thikkodi said...

ഗള്‍ഫ്‌ രാജ്യങ്ങളിലെ ജനത (GCC ) ഒരു പരിധി വരെ സുഖ ലോലുപതയില്‍ കഴിയുന്നവരാണെന്നു കാണാം ; പുറമേ സ്വദേശി കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ മഹാ ഭൂരിപക്ഷവും സംവരണം ചെയ്തിരിക്കുന്നു. പിന്നെ ഒട്ടനവധി ആനുകൂല്യങ്ങളും സഹായങ്ങളും ... എന്തൊക്കെയാണെങ്കിലും ഭരിക്കുന്നവര്‍ക്ക് തുനീഷ്യ സംഭവം ഒരു ഭയം തന്നെ .

കഴിഞ്ഞ ദിവസം സ്വദേശികളായ പതിനൊന്നര ലക്ഷം വരുന്ന കുവൈതികള്‍ക്ക് അമീറിന്റെ പ്രത്യേക പാരിതോഷികമായി ആയിരം ദിനാര്‍ വീതം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു , പുറമേ പതിനാലു മാസം സൌജന്യമായി റേഷനും . ഈയിടെ നടന്നു വരുന്ന anti govt. പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത ഇല്ലാതാക്കുവാനുള്ള ശ്രമം എന്നൊക്കെ പറയാമെങ്കിലും പൌരന്മാരുടെ കൂടുതല്‍ സപ്പോര്‍ട്ട് അമീറും സര്‍ക്കാരിനും ഈ പാരിതോഷികം കൊണ്ട് കിട്ടുമെന്നും കരുതാം

Related Posts Plugin for WordPress, Blogger...