Aug 17, 2010

ഇസ്ലാമോഫോബിയ ഹോബിയാക്കുന്നവർ…

പുനർവായന ബ്ളോഗിലൂടെ നൽകിയ ചില രചനകൾ വളരെ വിലപെട്ടവയാണ്. വിദേശത്ത് കമ്പനികളിൽ ജോലിചെയ്യുന്ന എന്നെപോലുള്ളവർക്ക് ലഭിക്കാൻ പ്രയാസമുള്ള കൃതികൾ സഹോദരൻ പ്രിൻസാദ് ബ്ളോഗിലൂടെ നൽകിയത് വളരെ ഉപകാരപ്രദമായി.

ഈ അടുത്തകാലത്ത് ചില തീവ്രവാദ കണക്ഷനുള്ള ആളുകളെ പോലീസ് പിടികൂടിയെന്നും അവരിൽ നിന്നും കണ്ടെടുത്ത കൃതികൾ തീവ്രവാദ ചിന്തകളുണ്ടാക്കുന്നതാണ് എന്നരീതിയിലുള്ള വാർത്തകളും കണ്ടു. എന്നാൽ വിശദമായ റിപോർട്ടിൽ പറയപെട്ട പുസ്തകത്തെ കുറിച്ച് വായിച്ചപ്പോഴാണ് ഈ കൃതിയാണല്ലൊ പുനർവായനയിലൂടെ ഞാൻ വായിച്ചതെന്ന് ഓർത്തുപോയി. പുസ്തകം എഴുതിയ വ്യക്തിയും പ്രസിദ്ധീകരിച്ചവരും എല്ലാം കേരളകരയിൽ സുപരിചിതരാണെന്നിരിക്കെ കേരള പോലീസെന്തുകൊണ്ട് ഈ പുസ്തകത്തെ തീവ്രവാദങ്ങളുമായികൂട്ടി കുഴക്കാൻ ശ്രമിക്കുന്നു എന്നത് അത്ഭുതം തന്നെ.



ഏതെങ്കിലും പുസ്തകം എൻ.ഡി.എഫുകാര് കൈയ്യിൽ വെച്ചാൽ അത് നിരോധിക്കപെടേണ്ടതാണെന്നോ അതെല്ലെങ്കിൽ എൻ.ഡി.എഫുകാർ കൊണ്ട് നടക്കുന്നതെല്ലാം നിരോധിക്കണമെന്നോ പറയുന്നത് പോലെയുള്ള ഒരു വാശി ഇന്ന് ചിലരിൽ നില നിൽക്കുന്നു എന്ന് വേണം പറയാൻ. ചില പുസ്തകശാലകളിൽ പരസ്യമായി വിൽക്കുന്നതും ആയിരകണക്കിന് കോപികൾ വിറ്റതുമായ പുസ്തകങ്ങൾക്ക് നേരെ ഒരു രീതിയിലുള്ള ആക്‌ഷനും എടുക്കാതെ, ആ പുസ്തകത്തിന്റെ പേരിൽ ചില വ്യക്തികളെ തീവ്രവാദികളാക്കാനുള്ള തെളിവായി ഉപയോഗിക്കുന്നതിലെ ഗുട്ടൻസ് മനസ്സിലാവുന്നില്ല. എൻ.ഡി.എഫുകാർ ആർ.എസ്.എസിനെ പോലെ അതല്ലെങ്കിൽ അതിന്റെ താഴെ തീവ്രതയുള്ള ടീമാണെന്നതിൽ തർക്കമില്ല. ചേരിതിരിഞ്ഞുള്ള അവരുടെ പ്രവർത്തനങ്ങൾ സാമുദായിക അന്തരീക്ഷം മലിനമാകുവാനെ ഉപകരിക്കൂ എന്നതിലും അഭിപ്രായവ്യത്യാസമില്ല. എന്നാൽ ഇന്ന് ഈ പറയപെട്ട തീവ്രവാദ ചിന്തകളുടെ അടിവേരറുക്കുവാൻ കച്ചകെട്ടിയിറങ്ങിയവർ കിട്ടിയതെന്തും തെളിവാക്കുന്നത് അംഗീകരിച്ച് കൊടുക്കാൻ പറ്റുമോ? പഴയ മതപരിവർത്തന രചനകളെ കുറിച്ച് പോലീസ് വിശദീകരണം ഇത്തരത്തിലാണ് നമ്മോട് ചോദിക്കുന്നത്.

അസഹിശ്ണുതയുടെ തൊട്ട് കൂടായ്മയുടെ യുഗങ്ങൾ കഴിഞ്ഞ് പോയി, സവർണ്ണരുടെ കാടത്തവും അക്രമവുമെല്ലാം ഏറ്റ് വാങ്ങി ജീവിക്കാൻ വിധിക്കപെട്ടവരെന്ന് മുദ്രകുത്തി, അടിച്ചമർത്തി വാണിടുന്നകാലം ജീവിക്കാനുള്ള സ്വതന്ത്രം നൽകുകയും എല്ലാവരെയും മനുഷ്യരായി പരിഗണിക്കുകയും ചെയ്യുന്ന മതം അവർക്കിടയിൽ ഉയർന്ന് വരികയും ആ ഉയർത്തെഴുന്നേല്പിനെ പലരീതിയിൽ പരിഗണിക്കുകയും ചെയ്ത ചരിത്ര സംഭവങ്ങൾ നിയന്ത്രക്കപെടണമോ?! താന്തോന്നിത്തരങ്ങളുടെ, തോന്ന്യാസങ്ങളുടെ സവർണ്ണപാപങ്ങളുടെ ചരിത്രം വായിക്കപെടുന്നത് പോലും കുറ്റകരമാക്കുന്നോ?? അതല്ലെങ്കിൽ ഇസ്ലാമോഫോബിയയെ പുതിയ രീതിയിൽ വളർത്താൻ അധികാര കേന്ദ്രങ്ങളിലുള്ളവർ ശ്രമിക്കുന്നു എന്ന് വേണം കരുതാൻ.

ഇടതായാലും വലതായാലും പോലീസ് രാജ് കൈയ്യാളുന്നത് ചില ജാതീയ വ്യവസ്ഥകളിൽ ജീവിക്കുന്നവരാണോ എന്ന് സാധാരണക്കാരനെ കൊണ്ട് ചിന്തിപ്പിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് ഒരു തരത്തിലും ഗുണകരമല്ല. മാധ്യമങ്ങളാകട്ടെ അതിലും കഷ്ടം.

യഥാർത്ഥത്തിൽ മുസ്ലിംങ്ങൾ എല്ലാ നിലയിലും തീവ്രവാദത്തെ തള്ളി പറയുകയും അതിനെതിരെ പോരാടുകയും ചെയ്യുന്നവരുമാണെന്ന സത്യം നില നിൽക്കെ പല വിഷയങ്ങളിലും മുസ്ലിംങ്ങളെ മൊത്തത്തിൽ ഒരു കുടകീഴിലാക്കി ചവിട്ടാനാണ് അധികാരകേന്ദ്രങ്ങളിലുള്ളവർക്കാഗ്രഹം. അതാണ് ഈ അടുത്തകാലത്ത് മുഖ്യനിലൂടെ കേട്ടത്.

ഏതൊരു ഇഷ്യുവും അത് ഒരു പ്രത്യേക സമുദായത്തെ കേന്ദ്രീകരിച്ചാകുമ്പോൾ പരമപ്രധാനമായ ഇഷ്യുവായി മീഡിയയിലൂടെയും അധികാരികളിലൂടെയും നിറഞ്ഞ് നിൽക്കുകയും അതിന് ദിവസങ്ങളോളം ചർച്ച സംഘടിപ്പിക്കുകയും വിഷയത്തിൽ സജീവത നിലനിർത്താനുള്ള പ്രോഗ്രാമുകൾ വരെ സൃഷ്ടിക്കുകയും ചെയ്യുന്നത് നാം കാണുന്നു. അതിൽ തീവ്രവാദികളെന്ന കാറ്റഗറൈസ് വരെ ഇല്ല. ലൌ ജിഹാദ് ഒരു ഉദാഹരണം മാത്രം. എന്നാൽ ഈ കണ്ട് പിടിക്കപെട്ട വിഷയത്തിൽ കുറ്റവാളികളായി പുറത്ത് വരാൻ സാധ്യത ഇതര മതസ്ഥരും അവരുടെ സ്ഥാപനങ്ങളുമാണെങ്കിൽ ഐസിൽ ഉപ്പിട്ടത് പോലെ എത്രപെട്ടൊന്നുരുകി ആവിയാകുന്നു.. അത്തരത്തിലുള്ള ഒരു സംസാരം പോലും ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കതക്കരീതിയിലാണ് ഈ അടുത്ത കാലത്ത് വിദേശ സഹായം പറ്റുന്ന മത സ്ഥാപനങ്ങളും സംഘടനകളുമെല്ലാം കണക്കിലൂടെ സത്യം പുറത്ത് വന്നതോടെ ആവിയായി പോയത്. ക്രിസ്തീയ സഭകളും സന്യാസ മഠങ്ങളുമെല്ലാം വാങ്ങിയതിന്റെ രണ്ട് ശതമാനം പോലും നാല് തീവ്രവാദികളാൽ കല്ലേറ് കൊള്ളുന്ന സമുദായത്തിനില്ല. അത് കൊണ്ട് തന്നെ ഒരു നേരത്തെ വാർത്തകളിലത് ഒതുങ്ങിപോയതും.

5 comments:

MT Manaf said...

ആദ്യമായാ ഇവിടെ
വന്ന വരവിനു ഒരു കാര്യം മാത്രം ചോദിക്കുന്നു
പ്രൊഫൈലിലെ ഫോട്ടോ ഒന്നു മാറ്റിക്കൂടെ?

ബെഞ്ചാലി said...

താങ്കൾ പറഞ്ഞതനുസരിച്ച് അടുത്ത് തന്നെ ഫോട്ടോ മാറ്റും.

CKLatheef said...

ബെഞ്ചാലി എന്റെ ബ്ലോഗിലിട്ട് കമന്റിനെ പിന്തുടര്‍ന്നാണ് ഇവിടെയെത്തിയത്. ദയവായി പേരും ഫോട്ടോയുമൊക്കെ വെച്ച ബ്ലോഗ് മാറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. മറഞ്ഞിരിക്കുന്നത് പലപ്പോഴും മോശമായ രൂപത്തില്‍ അന്യരുടെ ബ്ലോഗില്‍ പ്രതികരിക്കാന്‍ സൗകര്യമായി പലരും കാണുന്നു. ഒരു വിശ്വാസിയില്‍നിന്ന് അത് പ്രതീക്ഷിക്കുന്നില്ലെങ്കിലും. ഇതില്‍ കണ്ട ഒന്ന് രണ്ട് പോസ്‌റ്റൊഴികെ നിലവാരം പുലര്‍ത്തുന്നതാണ്. ദയവായി ഈ ബ്ലോഗില്‍ കാണിക്കുന്ന മാന്യത പുറത്ത് കമന്റുമ്പോഴും കാണിക്കുക. എന്തിന് സ്വയം പുറത്താകണം. എല്ലാ നന്മയും നേര്‍ന്ന് കൊണ്ട്.

ഐക്കരപ്പടിയന്‍ said...

Wish you all the best...please come out to the lime light !

Akbar said...

കാര്യമാത്ര പ്രസക്തമായ ലേഖനം.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. തീവ്രവാദത്തെ തടുക്കാനെന്ന പേരില്‍ ഏതു വിഭാഗത്തിനു നേരെ ആയാലും കാടടച്ചു വെടിവെക്കാന്‍ തുനിഞ്ഞാല്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക. നിയമ വാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നില നിര്‍ത്തെണ്ടതുണ്ട്. സംശയാസ്പദമായ നിലയില്‍ നിയമ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ തികഞ്ഞ അരാചകത്വമായിരിക്കും അനന്തര ഫലം. വ്യക്തമായ ദിശാബോധം ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട് എന്ന് ലേഖകന്‍ അടിവരയിടുന്നു. നിഷ്പക്ഷമതികള്‍ ചിന്തിക്കേണ്ട വിഷമാണിത്.

Related Posts Plugin for WordPress, Blogger...