Showing posts with label ടെക്നോളജി. Show all posts
Showing posts with label ടെക്നോളജി. Show all posts

Nov 26, 2013

ത്രീഡി പ്രിന്റിങ്ങിൽ സോളിഡ് കൺ‌സപ്റ്റ്



ഫാക്സിമെയിൽ വഴി സ്കാൻ ചെയ്തു സന്ദേശം അയക്കുന്നത് പോലെ ഭാവിയിൽ വസ്തുക്കളെയും അയക്കാനാവുന്നതാണെന്ന് വർഷങ്ങൾക്ക് മുമ്പ് ബിബിസി സയൻസിൽ വായിച്ചതോർക്കുന്നു. ഒരു പ്രൊഡക്റ്റിനെ സ്കാൻ ചെയ്തു അതിന്റെ നിർമ്മിതിയെങ്ങിനെയാണെന്ന് കണ്ടെത്തുക പ്രയാസമായിരിക്കില്ല, പ്രത്യേകിച്ച് പ്രോഡക്റ്റിൽ ഐഡന്റിഫികേഷൻ കോഡുകളുണ്ടെങ്കിൽ അതിന്റെ ഡിസ്ക്രിപ്ഷൻസ് കണ്ടെത്തുക പ്രയാസകരമാവില്ല, ഇനി കണ്ടെത്താനായില്ലെങ്കിൽ തന്നെ മൂലഘടകങ്ങൾ ഏതൊക്കെ എന്നു മനസ്സിലാക്കി കൃത്യമായ അളവിൽ സ്കാൻ ചെയ്തെടുക്കുകയാണെങ്കിൽ അതുപോലെ നിർമ്മിച്ചെടുക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നത്. ഏതൊരൂ ഉല്പന്നവും അതിന്റെ മൂല ഘടകങ്ങളിൽ ത്രീഡയമെൻഷനിൽ പ്രിന്റ് ചെയ്യാനായാൽ തീർച്ചയായും അതിന്റെ ഒറിജിനൽ പതിപ്പ് തന്നെ ഉണ്ടാക്കുക എളുപ്പമായിരിക്കുമല്ലൊ,  അത് സാധ്യമാണെന്നാണ് ടെക്സാസിലെ ഒരു എഞ്ചിനീറിങ് കമ്പനി ഡെവലപ് ചെയ്ത ത്രീഡി പ്രിന്റർ കാണിച്ചു തരുന്നത്.

ഏറെ പുതുമ നിറഞ്ഞത് തന്നെയാണ് Solid Concepts ന്റെ കണ്ടെത്തൽ. അവരുടെ പ്രയത്നം ലക്ഷ്യത്തിലെത്തിയത് വരും കാലങ്ങളിൽ ലോകത്ത് ഏറെ മാറ്റങ്ങളുണ്ടാക്കും.  അത്യാവശ്യം പ്രാപ്തിയും കനവുമുള്ള ലോഹ നിർമ്മിത കൈതോക്ക് പ്രിന്റ് ചെയ്തെടുത്തത് @Solidconcepts വെബ് പബ്ലിഷ് ചെയ്ത റിപോർട്ടിൽ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് സോളിഡായ ഒരാശയം തന്നെയാണ്. കാഡ് ഫയിലിൽ നിന്നും DMLS (Direct metal laser sintering) ത്രിഡി പ്രിന്റിങ് ടെക്നോളജിയിൽ പ്രിന്റ് ചെയ്തെടുത്തത് ലോഹനിർമ്മിത മൂലരൂപങ്ങളാണ്.

ഒന്നിനു മുകളിൽ മറ്റൊന്നായി പാളികൾ അടുക്കായി പ്രിന്റ് ചെയ്തെടുക്കുന്നവ മൂലരൂപത്തിൽ തന്നെ പുതിയ ഉല്പന്നം നൽകുന്നു. കുറച്ച് കൈക്രിയകളിലൂടെ ഫിനിഷിങ് ജോലികൾ കൂടിപൂർത്തികരിക്കേണ്ടതായുണ്ട്, അതും സമീപ്പ ഭാവിയിൽ മെഷീനറിയിൽ സാധ്യമാകുമായിരിക്കും.  പ്രോഡക്റ്റുകളുടെ മൂലഘടകങ്ങൾക്കനുസരിച്ച് വ്യത്യസത ത്രീഡി പ്രിന്ററുകളുണ്ട്. പോളിമെറുകളുടേതും മെറ്റലുകളുടേതും വ്യത്യസ്ഥ സാങ്കേതികവിദ്യയിലൂടെ പ്രിന്റ് ചെയ്തെടുക്കാനാവുന്നതാണ്. ലോഹനിർമ്മിതങ്ങളായവക്ക് Direct Metal Laser Sintering (DMLS)  രീതിയാണ് എങ്കിൽ പോളിമെറുകൾക്ക് PolyJet പ്രിന്ററുകളുമുണ്ട്. സാധാരണ ഇൻ‌ക് ജെറ്റ് പ്രിന്ററിനെ പോലെ ത്രിഡി പ്രിന്റ് ചെയ്യുന്ന പോളിജെറ്റ് പ്രിന്ററുകളുടെ പ്രവർത്തനം, എന്നാൽ ഇങ്കിന് പകരം ദ്രവരൂപത്തിലുള്ള ഫോട്ടോപോളിമർ ഉപയോഗപെടുത്തി ലെയറുകൾ പ്രിന്റ് ചെയ്യുന്നു, ഇങ്ങിനെ ഒന്നിനും മുകളിൽ മറ്റൊന്നായി ലെയറുകൾ പ്രിന്റ് ചെയ്താണ് ഓരോ വസ്തുക്കളും പ്രിന്റ് ചെയ്തെടുക്കുന്നത്. പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന ലിക്യുഡിന്റെ വ്യത്യസ്ത കൂട്ടുകെട്ടുകൾക്കനുസരിച്ച് വ്യത്യസ്ത വളയാത്തതും വളയുന്നതുമായവ ലഭിക്കുന്നു.  ഇത്തരം പ്രിന്ററുകളുടെ ഉപയോഗം വളരെ സങ്കീർണ്ണമായ രൂപങ്ങൾ നിർമ്മിക്കാനാവുമെന്നതാണ്.

വരും കാലങ്ങളിൽ ഈ സാങ്കേതിക വിദ്യ കൂടുതൽ പഠന വിധേയമാക്കുമെന്നതിനാൽ നമ്മുടെ ടേബിളുകളിൽ ഇത്തരം പ്രിന്ററുകൾ സ്ഥാനം പിടിക്കുന്ന കാലം വിദൂരമാകില്ല, സ്പെയർ പാർട്സിന് കമ്പനികളെ തേടിപോകേണ്ടി വരില്ല, പാർട്സുകളില്ലെന്ന് അഭാവത്താൽ ഉപകരണങ്ങൾ വലിച്ചെറിയേണ്ടിവരില്ല, പേറ്റന്റ് നൽകി നമുക്ക് തന്നെ പ്രിന്റ് ചെയ്തെടുക്കാമെങ്കിൽ ഏത് അവശ്യ വസ്തുവും സ്വന്തമാക്കാം.. പക്ഷെ ഏറ്റവും അപകടം പിടിച്ചവയും ഇഷ്ടം പോലെ നിർമ്മിക്കാനാവുമെന്നത് നല്ല വാർത്തയല്ല. ഏത് കണ്ടുപിടിത്തങ്ങളെ പോലെ തന്നെയാണിതും, ഗുണത്തേക്കാളേറെ ദോശങ്ങൾ കൊണ്ടുവരാം, ഇഷ്ട ആയുധങ്ങൾ കളികോപ്പുകളെ പോലെ ആരുടേ പോകറ്റുകളിലും കാണാവുന്നതാണെങ്കിൽ അതെത്ര സുരക്ഷിതമായിരിക്കും?


May 3, 2012

അഭ്രപാളിയില്‍ നിന്ന് ‘അവതാർ‘ ഇറങ്ങിവരുമൊ?



ജെയിംസ് കാമറൂണിൽ നിന്നും ആശയമുൾകൊണ്ട് റഷ്യൻ ബിസിനസുകാരൻ അവതാർ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി നൂറുകണക്കിന് ഗവേഷകർ ഉൾപെടുന്ന ഒരു സംഘം മനുഷ്യരൂപത്തിലുള്ള യന്ത്രമനുഷ്യന്റെ പരിഷ്‌കരിക്കാത്ത മൂലരൂപമുണ്ടാക്കുകയാണ്. അതിൽ മനുഷ്യ സുബോധത്തെ ഉൾകൊള്ളിക്കാനാവുമെന്നാണ് അവരുടെ സ്വപ്നം. കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങൾ!

ട്മിത്രി ഇറ്റ്സ്കോവിന്റെ റഷ്യ 2045 എന്ന പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി എങ്കിലും അവതാർ സിനിമയിലേ പോലെ പുതിയ പ്ലാനറ്റ് എക്സ്പ്ലോറ് ചെയ്യുകയല്ല ലക്ഷ്യം. അന്തിമമായ ലക്ഷ്യമായി പ്രൊജക്റ്റിൽ പറയുന്നത് ചിരഞ്ജീവിത്വമാണ്. വെടിയും ഇടിയുമേൽക്കാത്ത ചിരഞ്ജീവി എന്ന സിനിമ നടനല്ല, വ്യക്തിത്വവും ബുദ്ധിയും റൊബോട്ടിലേക്ക് മാറ്റിവെച്ചുണ്ടാക്കുന്ന അനശ്വരത്വമാണുപോലുമത്.

വിഷയം ചർച്ച ചെയ്യുന്നതിന് മുമ്പ് പദ്ധതിയെ കുറിച്ച് മനസ്സിലാക്കാം. ഈ പദ്ധതിയെ നാല് സ്റ്റേജായി തിരിച്ചിരിക്കുന്നു, അതിന്റെ പ്രാരംഭഘട്ടത്തിലാണ് നൂറോളം ഗവേഷകരുള്ളത്. മനുഷ്യ ബുദ്ധിയും കമ്പ്യൂട്ടറുമായും പരസ്പരം ബന്ധിക്കപെട്ട മനുഷ്യനെ പോലുള്ള റൊബോട്ടിനെ സൃഷ്ടിക്കാൻ കഠിനാദ്ധ്വാനത്തിലാണ്. അതിന്റെ മുന്നോടിയായ് നിർമ്മിക്കപെട്ട രൂപത്തിന് ‘ഡിമ‘ എന്നു നാമകരണവും ചെയ്തു. ആദ്യഘട്ടത്തിൽ യന്ത്രമനുഷ്യന്റെ കാഴ്ച്ചശക്തി പരിക്ഷിച്ചു, ഒരോ കണ്ണുകളും ഒരോ കേമറകളാണ്, അത് ചുറ്റുപാടുകളെ നിരീക്ഷിക്കുകയും ഓർമ്മയിൽ (മെമ്മറി ചിപ്പിൽ) സൂക്ഷിക്കുകയും ചെയ്യും. മനുഷ്യ ത്വക്കിനെപോലെ തോന്നിക്കുന്ന ലാറ്റക്സ് തൊലികൾക്കുള്ളിൽ ഇലക്ട്രോണിക്സിന്റെയും മോട്ടോറുകളുടേയും സങ്കീർണ്ണമായ രൂപമാണുള്ളത്. കഴിഞ്ഞ മാസത്തിൽ റോബോട്ടിനെ ചക്രത്തിൽ ചലിപ്പിക്കാൻ സാധിച്ചെങ്കിലും അടുത്ത ലക്ഷ്യം മനുഷ്യനെ പോലെ നടക്കാനുള്ള ശേഷി നൽകുകയാണ്. നടത്തം നിയന്ത്രിക്കുന്നത് മനുഷ്യനും കമ്പ്യൂട്ടരും സമന്വയിപ്പിച്ചായിരിക്കും. ഒരു വർഷത്തെ സമയം അതിനുമാത്രമായി നീക്കിവെച്ചിട്ടുണ്ട്. പരികല്പകന്മാർ പറയുന്നത്, അടുത്ത ജനറേഷനിലേക്കുള്ള ആദ്യത്തെ കാൽ‌വെപ്പാണ് പദ്ധതിയിട്ട കൃത്രിമമായ ബുദ്ധിവൈഭവമെന്ന്.


ടെർമിനേറ്റർ ജഡ്ജ്മെന്റ് എന്ന ഹോളിവുഡ് സിനിമയിലെ ആശയമാണ് കൃത്രിമ ബുദ്ധിവൈഭവം. ആ സിനിമയിൽ റോബോട്ട് സൃഷ്ടിക്കപെടുന്നത് ഏത് രൂപവും സ്വീകരിക്കാൻ കഴിയുന്ന ലിക്യുഡ് ക്രിസ്റ്റൽ കൊണ്ടാണ്. സെൻസുള്ള പ്രസസറ്, അതിന് ഏത് രൂപവും സ്വീകരിക്കാമെങ്കിൽ സിനിമയിലെ തിയറി വിശദീകരിക്കാൻ കഴിയും. ജെയിംസ് ബോണ്ട് പൈലറ്റില്ലാതെ താഴേക്ക് വീഴുന്ന വിമാനത്തിനു പുറകിൽ ചാടി വിമാനത്തിന്റെ നിയന്ത്രണം എറ്റെടുക്കുന്ന രംഗം വിശദീകരിച്ചു ആ രംഗം ഉൾപെടുത്തിയവർ പറഞ്ഞത്, വിമാനം വീതികൂടിയതായത് കൊണ്ട് താഴേക്ക് വീഴുമ്പോൾ റെസിസ്റ്റൻസ് കൂടും, പയേസ് ബ്രോസ്നാൻ കൈകാലുകൾ നേരെ വെച്ചു പ്രതിരോധാവസ്ഥ ഇല്ലാതാക്കി വിമാനത്തിനേക്കാൾ വേഗത്തിൽ താഴോട്ട് വന്നു എന്നാണ്. തമിഴ് സിനിമയിൽ രജനീകാന്ത് കാണിക്കുന്നത് പോലെയാല്ല, തിയറിയൊക്കെ ഉണ്ട്. കൊള്ളാം ;) പക്ഷെ ഇതൊന്നും പ്രാക്ടിക്കലായി ആരും പരീക്ഷിക്കാൻ നിൽക്കില്ല. എന്നാൽ ജെയിംസ് കാമറൂണിന്റെ അവതാറ് പരീക്ഷിക്കാൻ തന്നെ ചിലർ തീരുമാനിച്ചിരിക്കാണ്. ഇഷ്ടമ്പോലെ കാശുണ്ട്, ജീ‍വിക്കാനാണെങ്കിൽ ഇനി അതിക കാലവുമില്ല, ജീവിത ലക്ഷ്യം അറിയാതാവുമ്പോൾ പിന്നെ ഇത്തരം ചിന്തകൾക്ക് അർത്ഥമുണ്ട്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇരുന്നൂറ് വര്‍ഷം കൂടി ജീവിക്കാമല്ലോ!

ഏതാവട്ടെ, ഇറ്റ്സ്കോവിന്റെ അൾട്ടിമേറ്റ് ഗോള് മനുഷ്യ നിയന്ത്രിത റോബോട്ട് അല്ല, സ്വയംനിയന്ത്രണാധികാരമുള്ള ഒരു റോബോട്ടിക് വ്യവസ്ഥ, അതും മനുഷ്യന്റെ തലച്ചോറും അതിനു വേണ്ട പോഷകാഹാരവ്യവസ്ഥ പരിപാലിക്കുന്ന നാഡീവ്യൂഹങ്ങളുമെല്ലാം ഉള്ളവ. അങ്ങിനെയാകുമ്പോൾ ആ തലച്ചോറിന്റെ ഘടനയോ സങ്കീർണ്ണതക്കൊ വ്യത്യാസമുണ്ടാവുകയില്ല, നശിക്കുകയുമില്ല എന്നൊക്കെയാണ് തിയറി. ഇങ്ങിനെയുള്ളൊരൂ ഇമാജിനാഷനിൽ നിന്നാണ് ഇറ്റ്സ്കോവ് രംഗത്തിറങ്ങിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞത്, സിനിമയിൽ നിന്നും വ്യത്യാസപെട്ട ഒരു ആൻഡ്രോയിട് സൃഷ്ടിക്കപെടണം എന്നാണ്.

ഈ ആശയവുമായി അമേരിക്കയിലെ റോബെർട്ട് വൈറ്റ് എന്ന ശാസ്ത്രജ്ഞൻ ഒരു ചിപ്പ് രൂപകല്പന ചെയ്തിട്ടുണ്ട്. ഒരു കുരങ്ങിന്റെ തലച്ചോറ് തലയോട്ടിയിൽ നിന്നും പുറത്തെടുത്ത് അതിനെ ചിപ്പുമായുള്ള സിസ്റ്റത്തിലേക്ക് ഘടിപ്പിച്ചാൽ തലച്ചോറിനെ ജീവിപ്പികാൻ കഴിയുമെന്നാണ് വൈറ്റ് പരീക്ഷണങ്ങളിലൂടെ പറഞ്ഞത്. അതുമായി ബന്ധപെടുത്തി ഇറ്റ്സ്കോവ് പറഞ്ഞത്, മുഖ്യ ലക്ഷ്യം മനുഷ്യന്റെ വ്യക്തിത്വവും ദീർഘമായ ജീവിതവുമാണ്. ശാസ്ത്രജ്ഞന്മാർ പറയുന്നത്, രോഗങ്ങളും ബ്രൈൻ ഡീഗ്രേഡെഷനുമില്ലെങ്കിൽ നമ്മുടെ ബ്രൈൻ മുന്നൂറ് വർഷം വരെ ജീവിക്കുമെന്നാണ്.  ശരിയാണ്, ഒരു പ്രത്യേക വയസ്സ് (വാർദ്ധക്യം) കഴിഞ്ഞാൽ മനുഷ്യ കോശങ്ങളുടെ നാശം കൂടുകയും രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യും. അതില്ലെങ്കിൽ മനുഷ്യാരോഗ്യം നശിക്കാതെ കൊണ്ടുപോകാം. സിനിമയിലെ പോലെ തിയറി പറയാൻ എളുപ്പമാണ്!! :)

നമ്മുടെ നാഗരികത്വവും പരിജ്ഞാനവും സമ്മർദ്ദങ്ങളിൽ പ്രകൃതിപരമായി വളർന്നുകൊണ്ടിരിക്കുന്നു, സങ്കേതികമായ ദുരന്തം നമ്മൾ തന്നെ സൃഷ്ടിച്ചെടുത്ത സാങ്കേതികമായ ആൾജാമ്യത്തിൽ നിൽക്കുന്നു. ഭാവിയിൽ സമുദായം തുടർച്ചയായ സ്ഥിതിഭേദങ്ങൾക്ക് വിദേയമാകും, ഈ പ്രയേണത്തിനു കാരണം മനുഷ്യ വികാസമാണ് എന്നൊക്കെയാണ് റഷ്യ 2045 എന്ന പ്രൊജക്റ്റുമായി നടക്കുന്നവർ പറയുന്നത്. ശരിയാണ്, മനുഷ്യരുണ്ടാക്കിയ ടെക്നോളജി കൊണ്ട് മനുഷ്യനു കഴിവു നൽകുന്നതിനും കണ്ടെത്തുന്നതിനും പരിമിതികളുണ്ടെന്ന് സമ്മതിക്കുന്നത് നല്ല ബുദ്ധിതന്നെ, പക്ഷെ ഭാവിയിൽ പരിണാമത്തിലൂടെ മനുഷ്യ ബുദ്ധിമാറ്റി മറിക്കപെടുമെന്നൊക്കെ പറഞ്ഞു അവതാർ പ്രൊജക്ടിന് സാധൂകരണം നല്‍കേണ്ടതുണ്ടോ?!

ഈ പ്രൊജക്റ്റിന് ദലൈലാമ പിന്തുണ പ്രഖ്യാപിച്ചിരിക്കാണ്. അദ്ദേഹത്തിനും ഉണ്ടാവില്ലെ ആശ, എന്നും സർവ്വപ്രധാനമായ പൌരോഹിത ദൈവാവതാരമായിരിക്കാൻ! ബുദ്ധന്റെ പതിനാലാം അവതാരമായി ജനിച്ചവർക്കിനിയും മനുഷ്യനെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നു വേണം പറയാൻ. മനുഷ്യന്റെ ബ്രൈൻ എന്നത് ന്യൂറോണുകളുടെ പ്രൊസസറാ‍ണ്. വെറും പ്രൊസസറിന് ഇലക്ട്രിക് പവർ കൊടുത്തത് കൊണ്ട് അവർ താനെ എല്ലാം പ്രവർത്തിക്കുമെന്ന് കരുതുന്നവർ വിഢികളുടെ സ്വർഗത്തിലാണ്. പ്രൊസസറ് അത് ശരിക്കും പ്രവർത്തിക്കണമെങ്കിൽ അതിന് ലഭിക്കുന്ന സിഗ്നലുകളെ അടിസ്ഥാനമാക്കി രേഖപെട്ട കോഡുകൾ വേണം. എല്ലാവർക്കും മനസ്സിലാവുന്ന നിലയിൽ പറഞ്ഞാൽ ഓപറേറ്റിങ് സിസ്റ്റമില്ലാതെ കമ്പ്യൂട്ടറ് പ്രവർത്തിക്കില്ല. കരന്റ് കൊടുത്താൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ വേണ്ടി അത് ആക്ടീവാകും, നിർദ്ദേശങ്ങൾ ലഭിക്കുന്നത് ഓപറേറ്റിങ് സിസ്റ്റത്തിൽ നിന്നാണ്. മനുഷ്യാത്മാവാണ് ശരിക്കും ഒപറേറ്റിങ് സിസ്റ്റം. മനുഷ്യൻ ഏത് ഓപറേറ്റിങ് സിസ്റ്റമാണ് കൊണ്ടുനടക്കുന്നു, അത് ഏത്ര നന്നായി പ്രവർത്തിക്കും. ആത്മീയ നിർദ്ദേശങ്ങൾ ആ ഓപറേറ്റിങ് സിസ്റ്റത്തെ നന്നായി കൊണ്ടുപോകുന്നതിനാണ്. വൈറസുകളും സ്പൈവേറ്, ട്രോജനുകളൊന്നും കടന്നു കൂടി പ്രവർത്തനം അവതാളത്തിലാവാതെ ശ്രദ്ധിക്കുന്നുവോ അവർക്ക് നല്ല നിലയിൽ മുന്നോട്ട് പോകാം. ഇവിടെ പ്രൊസസറിനെ കുറിച്ചുള്ള പഠനങ്ങളും പരിശ്രമങ്ങളുമാണ്. അതിനെ ജീവിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയാണ്, പക്ഷെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുള്ള ഒന്നിനെ കിട്ടിയിട്ടെന്തുകാര്യം? മനസ്സ്, ആത്മാവ് എന്ന കൺസെപ്റ്റ് നഷ്ടപെട്ടവരുടെ തിയറി എങ്ങിനെ വിജയിക്കും? ജീവനും ആത്മാവും വെവ്വേറെയാണെന്നതിന് ലോകത്ത് എത്രയോ തെളിവുകൾ… പക്ഷെ ആത്മീയമൂർത്തീരൂപങ്ങളായവർക്ക് പോലും ആത്മാവിനെ തിരിച്ചറിയാൻ കഴിയാതെ പോയി!

കുരങ്ങിന്റെ തലച്ചോറ് ദിവസങ്ങളോളം ജീവൻ നഷ്ടപെടാതെ സൂക്ഷിക്കാനായി എന്നതാണ് വലിയ കണ്ടെത്തൽ. ശാസ്ത്ര പരീക്ഷണങ്ങളൊക്കെ നല്ലത് തന്നെ, മനുഷ്യരാശിയുടെ നന്മക്ക് ഒരു തലത്തിലെങ്കിൽ മറ്റൊരൂ തലത്തിലുപയോഗിക്കാനാവും. എന്നാൽ ഇവിടെ ജീവൻ നില നിർത്തുക എന്നതാണ് വലിയ സംഗതിയായി കാണിക്കുന്നത്. യഥാർത്ഥത്തിൽ ജീവനെ നിലനിർത്താനും കൈമാറാനും കഴിയുന്നുണ്ട്, കാലങ്ങളായി മനുഷ്യന്റെ ജീവനുള്ള അവയവങ്ങൾ മറ്റുള്ളവർക്ക് നൽകുന്നു. ജീവൻ നിലനിൽക്കുന്നത് കോശങ്ങളിലാണ്. കോശം നശിക്കുന്നത് അവയുടെ ജീവൻ നശിക്കുന്നതോട് കൂടിയാണ്. ആത്മാവ് വിട്ടുപോയ, മരിച്ചുപോയ മനുഷ്യനെ യന്ത്രങ്ങളാൽ വർഷങ്ങളോളം ജീവൻ നിലനിർത്താനാവും. പക്ഷെ ജഢമായി ഒരു വസ്തുവായി കിടക്കണമെന്ന് മാത്രം. പ്രവർത്തിക്കാനോ പരിസരവുമായി ബന്ധപെട്ട് എന്തെങ്കിലും ചെയ്യുവാനോ ആത്മാവ് വിട്ടുപോയവക്ക് സാധ്യമല്ല. ഏത് നിമിഷം യന്ത്രങ്ങൾ ആ ശരീരത്തിൽ നിന്നും മാറ്റിവെക്കുന്നുവോ, ആ നിമിഷം  ശരീരത്തിൽ നിലനിൽക്കുന്ന ജീവനും നഷ്ടമാകും. ശരീരത്തിന്റെ ജീവൻ നില നിർത്തുന്നതിന് വേണ്ട ശക്തി യന്ത്രങ്ങൾ നൽകുന്നു, മനുഷ്യർ ജീവിച്ചിരുന്നപ്പോൾ ആ ശക്തി ലഭിച്ചത് മനുഷ്യാത്മാവിൽ നിന്നാണ്. ഏരിയൽ ശരോണിനെ പോലെ, മരണം സംഭവിച്ച എത്രയോ ശരീരങ്ങൾ നമുക്കറിയാം, വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നു. ജീവൻ കൈമാറാം, ജീവൻ യന്ത്രങ്ങളുടെ സഹായത്തോടെ നിലനിർത്തുകയും ചെയ്യാം. പക്ഷെ ആത്മാവിനെ പിടിച്ചു നിർത്താൻ മരണത്തിൽ നിന്നും രക്ഷപെടാൻ ആർക്കു സാധിക്കും? തീർച്ചയായും ആത്മാവ് എന്തെന്നു തിരിച്ചറിയാത്തവർക്ക് അതിനെ ഉപയോഗപെടുത്തുക സാധ്യമല്ല.
-ബെഞ്ചാലി.

Apr 15, 2012

കോൺഗ്രീറ്റ് നൽകുന്ന സന്ദേശം.


ലോക പോലീസും അധോലോക ഗുണ്ട ഇസ്‌റായേലും കൂടി നടത്തി കൊണ്ടിരിക്കുന്ന നാടകങ്ങളുടെ പുതിയ ഇനമാണ് ‘ഇറാന്റെ അണുവായുധം‘. മുമ്പ് സദ്ദാമിനെ കുടുക്കാൻ ഉപയോഗിച്ച അതേ തന്ത്രം. എന്നാൽ സദ്ദാമിനേപോലെയല്ല, സദ്ദാമിന്റെ അടുത്ത് ഒന്നും ഉണ്ടായിരുന്നില്ല. ഇറാൻ, സിവിലിയൻ ആവശ്യങ്ങൾക്ക് ആറ്റൊമിക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ആ അറിവ് ഭാവിയിൽ ആയുധ നിർമ്മാണത്തിനുപയോഗപെടുത്തുമോ എന്ന പേടി കാരണം എങ്ങിനെയെങ്കിലും അതിനു തടയിടാനുള്ള നാടകങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കക്ക് ഇപ്പോൾ തന്നെ സ്വന്തം നാട്ടിൽ സമരങ്ങളും എതിർപ്പുകളും വേണ്ടതോളമുള്ളതിനാൽ നേർക്കുനേരെ പോലീസായി ഇറങ്ങാതെ ഗുണ്ടയെകൊണ്ട് കൈകാര്യം ചെയ്യാനാണ് പുതിയ നാടകങ്ങൾ.

പണ്ടാരോ അണികളെ നോക്കി കൈകൊണ്ട് കൂവാനാവശ്യപെട്ടുകൊണ്ട് മൈക്കിലൂടെ അനൌൺസ് ചെയ്തു, കൂവരുത് മക്കളെ, കൂവരുത് എന്ന്. അതുപോലെ ഇസ്രായേലിനോട് അക്രമിക്കരുത് അക്രമിക്കരുത്, അതിനു സമയമായാൽ ഞങ്ങളുണ്ട് അക്രമിക്കാൻ എന്നു പറയുകയും ഇസ്രായേലിന് അക്രമം നടത്താനുള്ള എല്ലാ കോപ്പുകളും നൽകുകയും ചെയ്തു. മാത്രമല്ല സ്വന്തം മിലിട്ടറിയെ പോലും ഇസ്രായേലിലേക്കയച്ചു പ്രത്യാക്രമണമുണ്ടായാൽ കാലിയാവാൻ അമേരിക്കൻ മിലിട്ടറി തന്നെ ധാരാളം, ഇസ്രായേലി സൈന്യത്തിന് പോറല് പോലും പറ്റില്ല എന്നൊക്കെ അറിയിക്കാനാണ് ഒബാമ തന്റെ വക്താവിനെ ഇസ്രായേലിലേക്കയച്ചത്. എന്നീട്ടും ഇസ്രായേൽ അയാളെ കുറിച്ച് പറഞ്ഞത്, ഇറാന്റെ മൂടുതാങ്ങി എന്നാണ്. ഗുണ്ടകളാവുമ്പോ പോലീസുകാരെ കുറിച്ച് നല്ലത് പറഞ്ഞാൽ പിന്നെ അവൻ ഗുണ്ടയാവില്ലല്ലൊ, ജനങ്ങളെ ബോധ്യപെടുത്തേണ്ടതുണ്ടെന്ന് ഇസ്രായേലിനു നന്നായിട്ടറിയാം.

ഏതാവട്ടെ, ഇസ്രായേൽ പറഞ്ഞതൊന്നും കാര്യമാക്കാതെ ലോക പോലീസ് കാര്യമായി പണിയുന്നുണ്ട്. സമാധാനത്തിന്റെ ദൂതനല്ലെ, സുവിഷേശം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.  അമേരിക്കൻ സൈനിക കേണൽ ജാക് മില്ലർ പറയുന്നത്,  ദൈവം അമേരിക്കയെ രക്ഷിക്കട്ടെ എന്ന്. അമേരിക്കൻ എയർ ഫോർസിന്റെ ആവശ്യകത, ഒരു കുട്ടിയെ വേണം. വേറും കുട്ടിയല്ല, ലിറ്റിൽ ബോയിനെ പോലെ.. അതെ, ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയിയെ പോലെയല്ലെങ്കിലും  മുപ്പതിനായിരം പൌണ്ട് ഭാരമുള്ളതൊന്ന്. സുവിശേഷ കൃത്യനിർവഹണത്തിനു അവ അത്യാവശ്യമാണ്. അദ്ദേഹം പറയുന്നത്, ജി.പി.എസ്. വഴികാട്ടുന്ന 15 ടൺ ‘ബങ്കർ ബസ്റ്റർ’ ബോംബിന്റെ സ്റ്റോക്ക് അഫ്‌ഗാനിലുപയോഗിച്ച് തീർത്തിരിക്കുന്നു. അത്തരം ബോംബുകൾകൊണ്ടൊന്നും ഇറാന്റെ മണൽ ഭൂമിയിൽ ഇഫക്ട് കിട്ടാത്തതിനാൽ 32 മില്ല്യൺ ഡോളറിന്റെ പുതിയ ആയുധ നിർമ്മാണത്തിൽ നല്ല മൊഞ്ചുള്ള ബേബികളെ വേണമെന്ന് നിർബന്ധമുണ്ട്. കാരണം അഫ്‌ഗാൻ തോറബോറ മലകളേക്കാൾ സ്ട്രോങ്ങാണത്രെ ഇറാൻ മരുഭൂമിക്ക്!


ഇറാനെ നിരായുധീകരിക്കുന്നതിന്റെ ഭാഗമായി ശാന്തതയുടെ ഭൂമിയായ ഗൾഫ് രാഷ്ട്രങ്ങളെ ആയുധമണിയിക്കാനും അമേരിക്ക തിടുക്കം കാണിക്കുന്നുണ്ട്. യു.എ.ഇയുമായി നടന്ന ഡീല് ഒബാമയുടെ അഡ്‌മിനിസ്ട്രേഷനിൽ നിന്നും ലീക്കായതിൽ കാണാൻ കഴിഞ്ഞത് 500ഹെൽഫയർ എയർ ടു സർഫേസ് മിസൈലുകളും 4,900 സ്മാർട്ട് ബോംബുകളും അബൂദാബിയിലേക്ക് ടെലിവറിയായിട്ടുണ്ട്. 

വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി ജെയ് കാർണി പറഞ്ഞത് ഇറാനെ തളക്കാൻ കൂടുതൽ മാർഗങ്ങൾ തിരയുകയാണെന്നാണ്. അദ്ദേഹം പറഞ്ഞത് എട്ട്  എം.ഒ.പി (ബിഗ് ബ്ലൂ) ബോംബുകൾ തയ്യാറാക്കിവെച്ചിട്ടുണ്ടെന്നാണ്. ഭൂമിയ പിളർത്തുന്ന ഈ ക്രാറ്റർ ബോംബുകളെ കുറിച്ച് 2007ൽ പബ്ലിഷ് ചെയ്ത ഒരു ആർട്ടികിളിൽ പറയുന്നത് 200 അടിവരെ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങിയതിനു ശേഷം സ്ഫോടനമുണ്ടാക്കുമെന്നാണ്. തോറാബോറയിലുപയോഗിച്ച ഡൈസി കട്ടർ എന്ന ബങ്കർ ബസ്റ്ററിനേക്കാളും പത്തിരട്ടിയിലധികം ശക്തിയുള്ളവയാണ് ബിഗ് ബ്ലൂ എന്ന ബ്ലൂ-190 ബോംബുകൾ.

ഏത് ബോംബായിരിക്കട്ടെ, പ്രതിരോധിക്കാൻ മറ്റ് ആയുധങ്ങളുടെ കണക്കല്ല ഇറാനു പറയാനുള്ളത്. അവർ പുതിയ കോൺഗ്രീറ്റ് കണ്ടുപിടിച്ചിരിക്കുന്നു. അതിന്റെ ഗമയിലും പ്രതീക്ഷയിലുമാണവർ. യു.എച്.പി.സി. എന്ന ഉന്നത സിദ്ധിയുള്ള കോൺഗ്രീറ്റിന്റെ കണ്ടുപിടിത്തമാണ് അവർക്ക് പ്രതീക്ഷ നൽകുന്നത്. അതെ, ഇറാൻ എന്ന ലോകത്ത് ഭൂകമ്പങ്ങൾകൊണ്ട് വെല്ലുവിളി നേരിടുന്ന രാജ്യം പ്രകൃതിപരമായ വെല്ലുവിളികളെ നേരിടാൻ കണ്ടെത്തിയ മാർഗമാണ് പ്രബലമായ എച്.പി.സി. കോൺക്രീറ്റ്. അതിന്റെ പുതിയപതിപ്പാണ് യു.എച്.പി.സി. (അൾട്രാ ഹൈ പെർഫോർമൻസ് കോൺഗ്രീറ്റ്) ലോകോത്തരസാധനമായി വളരെ ദൃഢമായതും തീരെ വഴങ്ങാത്തതുമായ കെട്ടിട സാമഗ്രികളിൽ പെട്ടതാണ്. അതിന്റെ ദ്വിവിധരൂപം സൈനികാവശ്യങ്ങൾക്കുപയോഗപെടുത്താമെന്നു തന്നെയാണ് ഇറാന്റെ പ്രതീക്ഷ.

ഈ പ്രതീക്ഷകളെ തകിടംമറിക്കാനാണ് അമേരിക്ക പുതിയ ആയുധം രൂപപെടുത്തിയിരിക്കുന്നത്. പുതിയ ബങ്കർ ബസ്റ്ററിനു മാത്രമായി പെന്റഗൺ നാനൂറ് മില്ല്യൺ ചിലവഴിച്ചിട്ടുണ്ട്. ഫോർടോ റിസേർച്ച് സെന്ററിൽ നടന്ന പരീക്ഷണപ്രകാരം 300 അടി താഴ്ച്ചയിലുള്ള പാറകൂട്ടങ്ങളെ വരെ തകർക്കാൻ കഴിവുണ്ടെന്നാണ്. ആ പാറകൂട്ടങ്ങളെ പോലെയല്ല തങ്ങളുടെ  യു.എച്.പി.സി. കോൺഗ്രീറ്റ് എന്ന് ഇറാനും. ഇറാന്റെ ആ നിശ്ചയധാർഡ്യത്തിനു മുമ്പിൽ കാലിടറിപോവാതിരിക്കാൻ അമേരിക്ക കഠിനപരിശ്രമത്തിലാണ്. അതുകൊണ്ടാണ് പുതിയ ആയുധങ്ങളുടെ കണക്കും കഴിവും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്, ഇറാൻ കൊടുത്ത കോൺ‌ഗ്രീറ്റുകളുടെ സന്ദേശം ഏറ്റിട്ടുണ്ടെന്ന് തന്നെ കരുതാം.



Feb 7, 2011

കാഴ്ച്ചകൾക്കും വേണം ചില നമ്പറുകൾ…


ടെലിവിഷൻ ചാനലുകൾ മീഡിയ രംഗത്ത് നടത്തികൊണ്ടിരിക്കുന്ന കുതിപ്പുകളെ കുറിച്ച് പറയേണ്ടതില്ല. ഇട്ടാവട്ടത്തുള്ള കേരളത്തിൽ വരെ ഡസൻ കണക്കിനായി ചാനൽ. കൂടാതെ കേബിൾ ടി.വി. നെറ്റ്`വർക്ക് തുടങ്ങിയവ വേറെ.  ഇവയിലെല്ലാം എന്റടൈന്മെന്റ് പോഗ്രാമുകളാണ് അധികവും ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്.  ഫിലീമുകൾ, സീരിയലുകൾ, ഡോക്യുമെന്ററി, വിവിധ തരം ഗാനങ്ങൾ, പ്രോഗ്രാമുകൾ, കൂടാതെ ‘കാഴച്ചക്കാർക്കായി‘ പ്രത്യേകം ന്യൂസ് റിഡേർസ്… അങ്ങിനെ എന്റർടൈൻ എന്നതിനെ കാറ്റഗറൈസ് ചെയ്യാൻ കഴിയാത്തവിധം വിവിധങ്ങളായ അനേകം  ‘എന്റർടൈന്മെന്റുകൾ‘ നമ്മുടെ വീടുകളിൽ റെഡിയാണ്.

Jan 19, 2011

കറണ്ടും വോൾട്ടേജും.



നമ്മൾ നാട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ടെക്നിക്കല്‍ വാക്കാണ് കറന്റും വോൾട്ടേജും. ഏത് പോഴത്തക്കാരനും വിദ്യാഭ്യാസമില്ലാത്തവനും അറിയാതെ പറയുന്ന ടെക്നിക്കൽ യാഥാർത്ഥ്യമുണ്ട്. കരന്റ് പോയി, വോൾട്ടേജ് കുറഞ്ഞു എന്ന്. ആരെങ്കിലും വോൾട്ടേജ് പോയി എന്ന് പറഞ്ഞത് കേട്ടിട്ടുണ്ടോ? ഉണ്ടാകില്ല. ഈ യാഥാർത്ഥ്യം ആരും തെറ്റിപറഞ്ഞതായി അറിയില്ല. ആരും പഠിപ്പിച്ചതല്ല, കേട്ട് കേൾവിയിലൂടെ പകർന്നെടുത്തൊരൂ അറിവ്.

Jun 30, 2010

‘ടെക്നോളജി‘ ഉപയോഗപെടുത്താൻ ഫീഫയും!!


ഈ വർഷം ഫുട്‌ബോൾ വേൾഡ് കപ്പ് കണ്ടപ്പോൾ റഫറിമാർക്കും ‘റെഡ്‘ കാണിക്കണം എന്ന് തോന്നി. നമുക്ക് സ്വന്തം ടീമോന്നുമില്ലെങ്കിലും ഉള്ള ടീമുകളുടെ പിറകെ കൂടി ഫുട്‌ബോൾ കമ്പം പറഞ്ഞറിയിച്ച് കൂട്ട്കാരുമൊത്ത് ചേരിതിരിഞ്ഞ് സ്പിരിറ്റിലെത്തുമ്പോൾ വില്ലനായി റഫറി മാറിയാൽ എല്ലാവർക്കും തോന്നും റഫറിക്ക് ‘ഒന്ന്‘ കൊടുക്കണമെന്ന്.  അതിപ്പോ ഫിഫയുടെ പ്രസിഡന്റ് സ്വിസ്‌കാരനായ ജോസഫ് സെപ്പ് ബ്ളാറ്ററിനും തോന്നിതുടങ്ങി എന്ന് മാത്രം.  

തുടക്കത്തിൽ സ്വറ്റ്സർലന്റിന് റെഡ് കാർഡ് കൊടുത്തപ്പോൾ സ്വിറ്റ് മീഡിയ മൊത്തം സൌദി റഫറി ഖാലിദ് അൽഗാംദിക്ക് റെഡ് പതിച്ചു നൽകി. അമേരിക്ക സ്ലോവാനിയക്കെതിരെ അവസാന നിമിഷം നേടിയ ഗോൾ പരിഗണിക്കാ‍തെ വന്നപ്പോൾ ഫീഫക്കും തോന്നി റഫറി കോമൻ ‘കല്ലി വല്ലി’, ഇനി മുതൽ ലൈൻസ്‌മാനായൽ മതി എന്ന് വരെ അഭിപ്രായം വന്നു. പ്രീ കോർട്ടർ മത്സരങ്ങളിൽ റഫറിയും ലൈൻ റഫറിയും അന്ധന്മാരാണെന്ന് അപ്പോൾ തന്നെ ഗ്രൌണ്ടിലേ റീപ്ളേ കാണിച്ച് വിളിച്ച് പറഞ്ഞിട്ടും ഒരു കുലുക്കമുണ്ടായില്ല. കൈയ്യിൽ നിന്ന് വിട്ട ആയുധം തിരിച്ചെടുക്കാൻ പറ്റില്ല എന്നത് പോലെ തൊള്ളീന്ന് പോയ കാറ്റും തിരിച്ച് വീശാൻ പാടില്ല അല്ലെങ്കിൽ വേറെ മറുകാറ്റ് വരാൻ പാടില്ല എന്നൊക്കെയാ അലിഖിതനിയമം.


ഹോക്കിയിലും അതു പോലുള്ള ഗൈമിലുമെല്ലാം വിജയകരമായി നടപ്പാക്കിയ ടെക്‌നോളജി ഒഴിവാക്കി എന്നും കളിക്കാർക്കും ടീമിനും കീറാമുട്ടിയായി റഫറിമാർ വിലസണമെന്ന് വാശിയുള്ളത് പോലെയാണ് ഫീഫയുടെ ടെക്‌നോളജിയോടുള്ള മനോഭാവം. ഏറ്റവും കുറഞ്ഞത് ഗോൾലൈൻ ടെക്നോളജിയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ ‘ഇരകളുടെ’ എണ്ണം കുറക്കാമായിരുന്നു.  ഇതുവരെ മാറ്റങ്ങൾ വരുത്താത്ത പഴഞ്ചനായി തുടരണം എന്ന് വാശിയുള്ളത് പോലെയായിരുന്നു ഫീഫ പ്രതികരിച്ചതെങ്കിൽ ഫ്രാങ്ക് ലംബാർഡിന്റെ ഗോൾ നിശേധിച്ചതും കാർലോസ് ടെവസിന് ഓഫ് സൈട് ഗോൾ അനുവദിച്ചതും വഴി ചിലരെ ഇരുത്താനും തളർത്താനുമാണെന്ന ആക്ഷേപം ശക്തമായതോടെയാണ്  ഫിഫ പ്രസിഡന്റിന്റെ മനസ്സ് മാറിയത്.



യൂറോപ്യന്മാർക്ക് ആഫ്രിക്കയെ ഷിഫ്‌റ്റ് ടിലീറ്റടിക്കാൻ തോന്നിയിട്ടുണ്ടാകും. ഇംഗ്ളീഷ് പ്രീമിയറും എഫ്.എ ചാമ്പ്യൻഷിപ്പുമെല്ലാം കഴിഞ്ഞ മാസങ്ങളിലായാണ് അവസാനിച്ചത്, അത് കൂടാതെ ഫ്രെന്റ്ലീ മാച്ചുകളും അതിന്റെ പരുക്കുകളുമായി സമുദ്രനിരപ്പിൽ വളരെ ഉയർന്ന് നിൽക്കുന്ന ആഫ്രിക്ക മുടന്തികയറുമ്പോൾ കൂനിന്മേൽ കുരുവായി ജബുലാനി ബോളും പാമ്പുകടിച്ചവന് മിന്നലേറ്റെന്ന് പറയുമ്പോലെ റഫറിയും കൂടി മിന്നിയപ്പോൾ  ഈ ലോകകപ്പ് യൂറോപ്യന്മാർക്ക് ഓർക്കാൻ പറ്റാത്തതായി. ഫുട്‌ബോൾ ഭ്രാന്തന്മാരായ ആരാധകരെ വിറളിപിടിപ്പിക്കുന്നതായി കളികളുടെ കാര്യം.  ഫ്രാൻസിനെ നാണക്കേടിൽ നിന്നും രക്ഷപെടുത്താൻ രാഷ്ട്രീയക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്, ഇനി രാഷ്ട്രീയക്കാരുടെ (റിയൽ പ്ളേ മെകേഴ്‌സിന്റെ) കളികളും കാണാനിരിക്കുന്നു യൂറോപ്പിൽ!! യൂറോപ്പിന് മോശപ്പേരുണ്ടാക്കി ഹോളണ്ടും ജബുലാനി പന്തുകളിൽ കളിച്ച് തെളിഞ്ഞ ജർമനിയും മാത്രമാണ് രക്ഷെപെട്ടത്.

ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷനെതിരെ രാഷ്ട്രീയക്കാർ തിരിഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിൽ മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത കൂടുതലായതിനാൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഫിഫക്കിപ്പോ ടെക്‌നോളജി സ്നേഹം കൂടിയതിൽ അൽഭുതപെടാനില്ല.
Related Posts Plugin for WordPress, Blogger...