Showing posts with label Solidconcepts. Show all posts
Showing posts with label Solidconcepts. Show all posts

Nov 26, 2013

ത്രീഡി പ്രിന്റിങ്ങിൽ സോളിഡ് കൺ‌സപ്റ്റ്



ഫാക്സിമെയിൽ വഴി സ്കാൻ ചെയ്തു സന്ദേശം അയക്കുന്നത് പോലെ ഭാവിയിൽ വസ്തുക്കളെയും അയക്കാനാവുന്നതാണെന്ന് വർഷങ്ങൾക്ക് മുമ്പ് ബിബിസി സയൻസിൽ വായിച്ചതോർക്കുന്നു. ഒരു പ്രൊഡക്റ്റിനെ സ്കാൻ ചെയ്തു അതിന്റെ നിർമ്മിതിയെങ്ങിനെയാണെന്ന് കണ്ടെത്തുക പ്രയാസമായിരിക്കില്ല, പ്രത്യേകിച്ച് പ്രോഡക്റ്റിൽ ഐഡന്റിഫികേഷൻ കോഡുകളുണ്ടെങ്കിൽ അതിന്റെ ഡിസ്ക്രിപ്ഷൻസ് കണ്ടെത്തുക പ്രയാസകരമാവില്ല, ഇനി കണ്ടെത്താനായില്ലെങ്കിൽ തന്നെ മൂലഘടകങ്ങൾ ഏതൊക്കെ എന്നു മനസ്സിലാക്കി കൃത്യമായ അളവിൽ സ്കാൻ ചെയ്തെടുക്കുകയാണെങ്കിൽ അതുപോലെ നിർമ്മിച്ചെടുക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നത്. ഏതൊരൂ ഉല്പന്നവും അതിന്റെ മൂല ഘടകങ്ങളിൽ ത്രീഡയമെൻഷനിൽ പ്രിന്റ് ചെയ്യാനായാൽ തീർച്ചയായും അതിന്റെ ഒറിജിനൽ പതിപ്പ് തന്നെ ഉണ്ടാക്കുക എളുപ്പമായിരിക്കുമല്ലൊ,  അത് സാധ്യമാണെന്നാണ് ടെക്സാസിലെ ഒരു എഞ്ചിനീറിങ് കമ്പനി ഡെവലപ് ചെയ്ത ത്രീഡി പ്രിന്റർ കാണിച്ചു തരുന്നത്.

ഏറെ പുതുമ നിറഞ്ഞത് തന്നെയാണ് Solid Concepts ന്റെ കണ്ടെത്തൽ. അവരുടെ പ്രയത്നം ലക്ഷ്യത്തിലെത്തിയത് വരും കാലങ്ങളിൽ ലോകത്ത് ഏറെ മാറ്റങ്ങളുണ്ടാക്കും.  അത്യാവശ്യം പ്രാപ്തിയും കനവുമുള്ള ലോഹ നിർമ്മിത കൈതോക്ക് പ്രിന്റ് ചെയ്തെടുത്തത് @Solidconcepts വെബ് പബ്ലിഷ് ചെയ്ത റിപോർട്ടിൽ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് സോളിഡായ ഒരാശയം തന്നെയാണ്. കാഡ് ഫയിലിൽ നിന്നും DMLS (Direct metal laser sintering) ത്രിഡി പ്രിന്റിങ് ടെക്നോളജിയിൽ പ്രിന്റ് ചെയ്തെടുത്തത് ലോഹനിർമ്മിത മൂലരൂപങ്ങളാണ്.

ഒന്നിനു മുകളിൽ മറ്റൊന്നായി പാളികൾ അടുക്കായി പ്രിന്റ് ചെയ്തെടുക്കുന്നവ മൂലരൂപത്തിൽ തന്നെ പുതിയ ഉല്പന്നം നൽകുന്നു. കുറച്ച് കൈക്രിയകളിലൂടെ ഫിനിഷിങ് ജോലികൾ കൂടിപൂർത്തികരിക്കേണ്ടതായുണ്ട്, അതും സമീപ്പ ഭാവിയിൽ മെഷീനറിയിൽ സാധ്യമാകുമായിരിക്കും.  പ്രോഡക്റ്റുകളുടെ മൂലഘടകങ്ങൾക്കനുസരിച്ച് വ്യത്യസത ത്രീഡി പ്രിന്ററുകളുണ്ട്. പോളിമെറുകളുടേതും മെറ്റലുകളുടേതും വ്യത്യസ്ഥ സാങ്കേതികവിദ്യയിലൂടെ പ്രിന്റ് ചെയ്തെടുക്കാനാവുന്നതാണ്. ലോഹനിർമ്മിതങ്ങളായവക്ക് Direct Metal Laser Sintering (DMLS)  രീതിയാണ് എങ്കിൽ പോളിമെറുകൾക്ക് PolyJet പ്രിന്ററുകളുമുണ്ട്. സാധാരണ ഇൻ‌ക് ജെറ്റ് പ്രിന്ററിനെ പോലെ ത്രിഡി പ്രിന്റ് ചെയ്യുന്ന പോളിജെറ്റ് പ്രിന്ററുകളുടെ പ്രവർത്തനം, എന്നാൽ ഇങ്കിന് പകരം ദ്രവരൂപത്തിലുള്ള ഫോട്ടോപോളിമർ ഉപയോഗപെടുത്തി ലെയറുകൾ പ്രിന്റ് ചെയ്യുന്നു, ഇങ്ങിനെ ഒന്നിനും മുകളിൽ മറ്റൊന്നായി ലെയറുകൾ പ്രിന്റ് ചെയ്താണ് ഓരോ വസ്തുക്കളും പ്രിന്റ് ചെയ്തെടുക്കുന്നത്. പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന ലിക്യുഡിന്റെ വ്യത്യസ്ത കൂട്ടുകെട്ടുകൾക്കനുസരിച്ച് വ്യത്യസ്ത വളയാത്തതും വളയുന്നതുമായവ ലഭിക്കുന്നു.  ഇത്തരം പ്രിന്ററുകളുടെ ഉപയോഗം വളരെ സങ്കീർണ്ണമായ രൂപങ്ങൾ നിർമ്മിക്കാനാവുമെന്നതാണ്.

വരും കാലങ്ങളിൽ ഈ സാങ്കേതിക വിദ്യ കൂടുതൽ പഠന വിധേയമാക്കുമെന്നതിനാൽ നമ്മുടെ ടേബിളുകളിൽ ഇത്തരം പ്രിന്ററുകൾ സ്ഥാനം പിടിക്കുന്ന കാലം വിദൂരമാകില്ല, സ്പെയർ പാർട്സിന് കമ്പനികളെ തേടിപോകേണ്ടി വരില്ല, പാർട്സുകളില്ലെന്ന് അഭാവത്താൽ ഉപകരണങ്ങൾ വലിച്ചെറിയേണ്ടിവരില്ല, പേറ്റന്റ് നൽകി നമുക്ക് തന്നെ പ്രിന്റ് ചെയ്തെടുക്കാമെങ്കിൽ ഏത് അവശ്യ വസ്തുവും സ്വന്തമാക്കാം.. പക്ഷെ ഏറ്റവും അപകടം പിടിച്ചവയും ഇഷ്ടം പോലെ നിർമ്മിക്കാനാവുമെന്നത് നല്ല വാർത്തയല്ല. ഏത് കണ്ടുപിടിത്തങ്ങളെ പോലെ തന്നെയാണിതും, ഗുണത്തേക്കാളേറെ ദോശങ്ങൾ കൊണ്ടുവരാം, ഇഷ്ട ആയുധങ്ങൾ കളികോപ്പുകളെ പോലെ ആരുടേ പോകറ്റുകളിലും കാണാവുന്നതാണെങ്കിൽ അതെത്ര സുരക്ഷിതമായിരിക്കും?


Related Posts Plugin for WordPress, Blogger...