ടെലിവിഷൻ ചാനലുകൾ മീഡിയ രംഗത്ത് നടത്തികൊണ്ടിരിക്കുന്ന കുതിപ്പുകളെ കുറിച്ച് പറയേണ്ടതില്ല. ഇട്ടാവട്ടത്തുള്ള കേരളത്തിൽ വരെ ഡസൻ കണക്കിനായി ചാനൽ. കൂടാതെ കേബിൾ ടി.വി. നെറ്റ്`വർക്ക് തുടങ്ങിയവ വേറെ. ഇവയിലെല്ലാം എന്റടൈന്മെന്റ് പോഗ്രാമുകളാണ് അധികവും ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ഫിലീമുകൾ, സീരിയലുകൾ, ഡോക്യുമെന്ററി, വിവിധ തരം ഗാനങ്ങൾ, പ്രോഗ്രാമുകൾ, കൂടാതെ ‘കാഴച്ചക്കാർക്കായി‘ പ്രത്യേകം ന്യൂസ് റിഡേർസ്… അങ്ങിനെ എന്റർടൈൻ എന്നതിനെ കാറ്റഗറൈസ് ചെയ്യാൻ കഴിയാത്തവിധം വിവിധങ്ങളായ അനേകം ‘എന്റർടൈന്മെന്റുകൾ‘ നമ്മുടെ വീടുകളിൽ റെഡിയാണ്.
