Showing posts with label സയണിസ്റ്റ്. Show all posts
Showing posts with label സയണിസ്റ്റ്. Show all posts

Oct 20, 2024

ചിതലുപിടിച്ച യഹൂദ ഭയവും ചിന്നിചിതറുന്ന പലസ്തീനികളും

മിഡിലീസ്റ്റിൻ്റെ പുരാതനവും ആധുനികവുമായ ചരിത്രത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഒരു ചെറിയ ഭൂപ്രദേശമാണ് ഫലസ്തീൻ. പ്രധാന സെമിറ്റിക് മതങ്ങൾ പ്രാധാന്യം നൽകുന്നതിനാലും ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലുള്ള വിലയേറിയ ഭൂമിശാസ്ത്രപരമായ ക്രോസ്റോഡിൽ സ്ഥിതി ചെയ്യുന്നതിനാലും പലസ്തീനിൻ്റെ ചരിത്രം തുടരെ തുടരെ രാഷ്ട്രീയ സംഘർഷങ്ങളാലും അക്രമാസക്തമായ ഭൂമി പിടിച്ചെടുക്കലുകളാലും അടയാളപ്പെട്ടതാണ്

ലോകത്ത് ഫലസ്തീനെ കുറിച്ച് അറിയാത്തവരുണ്ടാകില്ല, സയണിസ്റ്റ് ഭീകരരുടെ ഭീകരമായ പൊട്ടിത്തെറികൾക്കിടയിൽ പലസ്തീനികളുടെ ചിന്തിയ രക്തം, ചിന്നിചിതറിയ ശരീരഭാഗങ്ങൾ, നിലവിളികൾ, കണ്ണുനീർ എന്നിവ വർഷങ്ങളായി ലോകം നിസ്സഹരായി കണ്ടുകൊണ്ടിരിക്കുന്നു, അല്ല, അവഗണിച്ചുകൊണ്ടിരിക്കുന്നു. ഒലിച്ചിറങ്ങിയ രക്തവും ചിന്നിചിതറിയ ശരീരവും മനുഷ്യരുടേതാണെന്ന് അറിയാത്തതിനാലല്ല, നിലവിളികളുടെ ഭാഷ മനസ്സിലാകത്തത് കൊണ്ടല്ല, കൊലയാളി ഭീകരൻ പാശ്ചാത്യർ പാലൂട്ടി വളർത്തിയവനാണ്, ആയതിനാൽ മൗനികളാകുന്നതും പ്രശ്നപരിഹാരങ്ങൾക്ക് ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചർച്ചകളുമായ് ലക്ഷ്യമില്ലാതെ അവശേഷിപ്പിക്കുന്നതും.

ഫലസ്തീനികളിൽ നിന്നുയരുന്ന നിലവിളികൾക്ക് ഒരു പരിഭാഷ ആവശ്യമില്ല. ഒന്നിനുപുറകെ ഒന്നായി വേട്ടയാടപ്പെടുമ്പോൾ ദുരന്തത്തിൻ്റെ തീവ്രത ഒരു വിഷ്വലായി തുടരെ തുടരെ നുമുക്ക് മുന്നിലെ സ്ക്രീനിൽ മാറിമറിയുമ്പോൾ മനസ്സിനത് ഒരു സാധാരണ പ്രതിഭാസമായ് മാത്രം അവശേഷിക്കുന്നു. ചില ലോകരാഷ്ട്രങ്ങളിൽ നിന്നുയരുന്ന ചിതറിയ ദുർബലമായ ശബ്ദങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു തരത്തിലും സംരക്ഷണമില്ലാത്ത സമൂഹം, മിസൈൽ സ്ഫോടനങ്ങൾ നിശബ്ദമാകുമ്പോൾ ആംബുലൻസുകൾ അലമുറയിടുന്നു, മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ഒരേയൊരു വ്യത്യാസം അവരിലെ സമയ സൂചിക മാത്രമാണ്, അടുത്ത ഊഴവും കാത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ജനത!

ഫലസ്തീൻ ഭൂമിയുടെ അധിനിവേശം ആരംഭിച്ച 1948 മുതൽ ഫലസ്തീനികളെ ഇല്ലാതാക്കുന്നതിനും ഭൂപടത്തിൽ നിന്ന് മായ്‌ക്കുന്നതിനുമുള്ള വ്യവസ്ഥകൾ സയണിസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നു. അതിൻ്റെ കാതൽ പാശ്ചാത്യർ ഒരുക്കികൊടുത്ത കൊളോണിയൽ പ്രോജക്റ്റാണ്, അത് ഒരു സമൂഹത്തെ അവരുടെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യുന്നു, ഒപ്പം അന്യദേശവാസികളെ കുടിയേറ്റത്തിന് പ്രോത്സാഹിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുന്നു. എന്താണ് പലസ്തീനികൾ ചെയ്ത അപരാധം? ഒരു ആധുനിക മതത്തെയും അവരുടെ സംസ്കാരവും ഭാഷയും സ്വീകരിച്ചെന്നല്ലാതെ അതിക്രമിച്ച് വന്നവരല്ല, പുരാതന കാലത്ത് ഈജിപ്തുകാർ, മെസൊപ്പൊട്ടേമിയൻ, അനറ്റോലിയൻ ജനതകളുമായി വിപുലമായി ഇടകലർന്ന പുരാതന കനാന്യരിൽ നിന്നാണ് ഫലസ്തീനികൾ വന്നതെന്ന് പുരാവസ്തുപരവും ജനിതകവുമായ പഠനങ്ങൾ തെളിയിക്കുന്നു. അത്തരം പഠനങ്ങളിൽ പുരാതന നിവാസികളുടെ ഫലസ്തീൻ എന്ന രാജ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും ഇസ്രായേൽ എന്നൊരൂ അധിനിവേശ രാജ്യം മിത്തുകളെ അടിസ്ഥാനമാക്കി സയണിസ്റ്റ് ഗൂഢാലോചനയിൽ അതിക്രമിച്ചുണ്ടാക്കിയതാണ് എന്ന് ബോധ്യപ്പെടും.

ഗ്രീക്കുകാരാണ് ഫിലിസ്ത്യരുടെ ദേശം എന്ന് ആദ്യമായി ഉപയോഗിച്ചത്. ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ കടലിനും ഇറാഖിനും ഈജിപ്തിനും സിറിയക്കും ഇടയിലുള്ള പ്രദേശം,  ഒരു പരമ്പരാഗത പ്രദേശത്തെ സൂചിപ്പിക്കാനുള്ള പൊതുവായ പദമായി പലസ്തീൻ എന്ന പേര് വളരെ കാലമായി ഉപയോഗിക്കുന്നു. പലസ്തീന്റെ കിഴക്കുഭാഗത്തുള്ള സുഗന്ധമുള്ളത് എന്നർത്ഥം വരുന്ന ജെറിക്കോം എന്ന നഗരം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്. വൃത്താകൃതിയിലുള്ള വീടുകൾ കളിമണ്ണും വൈക്കോലും ചേർത്തുണ്ടാക്കിയ ഇഷ്ടികയിൽ നിർമ്മിച്ച മേൽക്കൂരയോട് കൂടിയ വീടുകൾക്ക് ഗോവണിയും അകത്തും പുറത്തും അടുപ്പുകളും.  യുനെസ്കോയുടെ പട്ടികയിൽ ലോക പൈതൃക സൈറ്റായും കൂടാതെ "ഏറ്റവും പഴയ കോട്ടയുള്ള നഗരം" എന്ന് വിശേഷിപ്പിക്കപ്പെട്ടു. 

ജസീറത്തുൽ അറബിൽ നിന്ന് ശുദ്ധജല സൗകര്യം തേടി പാലായനം ചെയ്ത ഗോത്രങ്ങൾ അനേകമുണ്ട്. അവരിൽ ചിലർ സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ ഭാഗത്തേക്ക് നീങ്ങി. ഈ പാലായകരിൽ കനാനികൾ പലസ്തീൻ താഴ്‌വരയിലും യാബീസികൾ ജറുസലേമിൻ്റെ ഭാഗത്തും ഫിനിഷ്യരും അമൂറികളും പലസ്തീനിലെ പർവതങ്ങളിലും താമസമുറപ്പിച്ചു. ഇങ്ങനെ പലസ്തീൻ ഇപ്പറഞ്ഞ ഗോത്രങ്ങൾക്കിടയിൽ വീതിക്കപ്പെട്ടു. ഈ ഗോത്രങ്ങളുടെയും പലസ്തീനിൽ അവർ താമസിക്കുന്ന സ്ഥലങ്ങളുടെയും മുഴുവൻ പേരുകൾ പുരാവസ്തുക്കളുടെയും ചരിത്രസാക്ഷ്യങ്ങളുടെയും പിൻബലത്തോടുകൂടി ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് പുരാവസ്തു ശാസ്ത്രജ്ഞന്മാർ പലസ്തീനെ 'കനാൻ ദേശം' എന്ന് വിളിക്കുന്നത്. 

ബാബിലോണിയയിൽ ജനിച്ച ഇബ്രാഹീം നബി കനാൻ ദേശത്തേക്ക് കുടിയേറി, അദ്ദേഹത്തിൻ്റെ മകൻ ഇസ്ഹാഖ് നബിയുടെ മകനായ യഅ്കൂബ് നബിയുടെ ഇളയപുത്രൻ യൂസുഫ് നബി ഈജിപ്തിൽ എത്തിച്ചേരുകയും അവിടെ ഭക്ഷണവിതരണ ചുമതലയിലാവുകയും ചെയ്ത സന്ദർഭത്തിലാണ് കനാനിലെ കടുത്ത ഭക്ഷ്യക്ഷാമവും വരൾച്ചയും ഉണ്ടായത്. ആ സന്ദർഭത്തിലാണ് യഅ്കൂബ് നബിയും അദ്ദേഹത്തിൻ്റെ പുത്രന്മാരും മകൻ യൂസുഫിൻ്റെ ക്ഷണപ്രകാരം ഈജിപ്തിലേക്ക് കുടിയേറുന്നത്. അവിടെ പന്ത്രണ്ട് മക്കളിൽ നിന്നായ് പന്ത്രണ്ട് ഗോത്രങ്ങൾ രൂപം കൊണ്ടു. ഇസ്രായേല്യർ എന്നറിയപ്പെടുന്ന ഇവർ യഅ്കൂബ് എന്ന ഗോത്രപിതാവിൻ്റെ പിൻഗാമികളാണ്. അവരെയാണ് പിന്നീട് മൂസാനബി പലസ്തീനിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്. ആ യാത്രയിൽ ഖിദ്ർ (അ) മൂസനബി (അ)യെ സന്ദർശിക്കുമ്പോൾ മൂസാനബിയുടെ സഹായിയാണ് വർത്തിച്ച യുഷ ആണ് മൂസാനബിയുടെ പിൻഗാമിയായി ഇസ്രായേല്യരെ യുദ്ധത്തിലൂടെ പലസ്തീനിലേക്ക് എത്തിക്കുന്നത്. ശേഷം ഒരു സാധാരണ ഇടയനായിരുന്ന ദാവൂദ് നബിയാണ് അധികാരത്തിലെത്തുകയും ഫലസ്തീനെ പൂർണ്ണമായും തൻ്റെ കീഴിലാക്കുന്നതും. അദ്ദേഹം ജറുസലേമിനെ കേന്ദ്രമാക്കി ഭരിച്ചു, ശേഷം അദ്ദേഹത്തിൻ്റെ മകനായ സുലൈമാൻ നബി ഭരണം ഏറ്റെടുത്തു. സുലൈമാൻ നബിക്ക് ശേഷം രാജ്യം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു, വടക്കൻ രാജ്യം, ഇസ്രായേൽ എന്നും തെക്കൻ രാജ്യം, യഹൂദ എന്നും വിളിക്കപ്പെട്ടു. വടക്ക് ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ പത്തും ചേർന്നതാണ്, തെക്കൻ രാജ്യം യഹൂദയും ബെഞ്ചമിനും ചേർന്നതായിരുന്നു. വടക്കൻ ഇസ്രായേലിലേക്കാണ്  പ്രവാചകൻ ഇല്ല്യാസ്, അൽയസഅ്, യൂനുസ്, സക്കറിയ, യഹ്‍യ എന്നീ പ്രവാചകന്മാർ വന്നതും ശേഷം ഇമ്രാൻ്റെ മകൾ മറിയം ബീവിയുടെ മകനായ് ഈസ നബിയും വന്നത്. 

ജൂതന്മാരിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി ഒരു പുതിയ മതത്തെ രൂപപ്പെടുത്തിയിട്ടില്ല, അവരിലെ തിന്മക്കെതിരെ നിലകൊണ്ടു, പ്രബോധനത്തിൽ അജാതിയരെ കൂടി ക്ഷണിച്ചത് ദൈവത്താൽ തിരഞ്ഞെടുക്കപെട്ടവർ എന്ന് വിശ്വസിച്ചിരുന്ന യഹൂദർക്ക് സ്വീകാര്യമായില്ല, അവർ ഇസാ നബിയെ എതിർത്തു ക്രൂശിക്കാൻ ശ്രമിച്ചു, അല്ലാഹു അദ്ദേഹത്തെ ഉയർത്തി. ഈസാനബിയെ ഒരിക്കൽ പോലും ദർശിക്കാത്ത പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനോ യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല പൗലോസ്, യഹൂദ റബ്ബിയും പ്രമുഖ യഹൂദറബ്ബി ഗമാലിയേലിന്റെ ശിഷ്യൻ കൂടിയായിരുന്നു പൌലോസ്. ഈ പൗലോസിൻ്റെ റോമൻ ബന്ധത്തിലൂടെയാണ് റോമൻ വിശ്വാസാചാരങ്ങൾ അവരിലേക്ക് വന്നു ചേർന്നതും ഒരു ക്രൈസ്തവ മതം രൂപപ്പെട്ടതും. റോമൻ സാമ്രാജ്യത്തിൻ്റെ ക്രൈസ്തവവൽക്കരണത്തോടെ ക്രൈസ്തവർ ശക്തിപാപിച്ചു. വിജാതീയർ, ജൂതന്മാർ, സമരിയക്കാർ എന്നിവരുടെ പരിവർത്തനം കാരണം റോം, ബൈസൻ്റൈൻ പാലസ്തീൻ എന്നിവിടങ്ങൾ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ് രൂപപ്പെട്ടു.

ജനങ്ങളിൽ വലിയ തോതിൽ പല ഘട്ടങ്ങളായി പരിവർത്തനം നടക്കുകയും സ്വീകാര്യമായ വിശ്വാസത്തിൽ എത്തിചേരുകയും ചെയ്തതിനാൽ പലസ്തീനിലെ യഹൂദരുടെ എണ്ണം ഗണ്യമായ് കുറഞ്ഞു. കൂടാതെ ഈജിപ്തിൻ്റെയും ബാബിലോണിക്കാരുടെയും അക്രമണങ്ങൾക്ക് പലസ്തീൻ ഇരയായി. സകരിയ നബിക്ക് ശേഷം ബാബിലോണിയക്കാരുടെ അതി ഭീകരമായ അക്രമണത്തിൽ നല്ലൊരൂ ശതമാനം യഹൂദർ കൊല്ലപ്പെടുകയും സുലൈമാൻ നബി പണിത പള്ളിയും തോറയുടെ എല്ലാ പതിപ്പും തീയിട്ട് നശിപ്പിക്കുകയും ചെയ്തു, അവിടേന്ന് രക്ഷപ്പെട്ട് മറ്റു ദേശങ്ങളിലേക്ക് കുടിയേറിയവർ ഒഴികെ ജറുസലേമിൽ അവശേഷിച്ച യഹൂദരെ ബാബിലോണിയയിലേക്ക് തടവിലായ് കൊണ്ടുപോവുകയും ചെയ്ത്, കാലങ്ങൾക്ക് ശേഷമാണ് അവർ മോചിതരായത്. ശേഷം റോമക്കാരായ ക്രൈസ്തവരുടെ അക്രമണത്തിലും യഹൂദർ കൊല്ലപ്പേടുകയും ചിലർ ലോകത്തിൻ്റെ പല ഭാഗത്തേക്ക് കുടിയേറുകയും ചെയ്തു. റോമാ ചക്രവർത്തിയായ ടൈറ്റ്‌സ് ജറുസേലേം പിടിച്ചെടുത്തപ്പോൾ ജൂതന്മാരെ പലസ്തീനിന്റെ മണ്ണിൽനിന്ന് പൂർണ്ണമായി പുറത്താക്കിയിരുന്നു. ഫ്രാങ്കുകളുടെ രാജാവായിരുന്ന ഡാങ്കോബർട്ട് ജൂതന്മാരെ പുറത്താക്കിയതും ഹെറാക്ലിയസ് ചക്രവർത്തി ജൂതന്മാരുടെ ആരാധനാലയങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതും, അങ്ങനെ ജൂതന്മാർക്ക് എറ്റവും കൂടുതൽ നാശനഷ്ടങ്ങൾ തീർത്തതും അക്രമിച്ചതും അന്നത്തെ ക്രൈസ്തവ ലോകമാണ്.

ശേഷം മുഹമ്മദ് നബിയിലൂടെ ഇസ്ലാം വ്യാപിക്കുകയും മിഡീലീസ്റ്റ് രാജ്യങ്ങൾ ഇസ്ലാമിന് കീഴിലാവുകയും ചെയ്തു.  ഏഴാം നൂറ്റാണ്ടിൽ അറബ് റാഷിദൂണുകൾ പ്രദേശം കീഴടക്കി, അവർക്ക് ശേഷം ഉമയ്യദ് , അബ്ബാസി, ഫാത്തിമി എന്നിവയുൾപ്പെടെ മറ്റ് അറബ് മുസ്ലീം രാജവംശങ്ങൾ അധികാരത്തിൽ വരികയും കാലക്രമേണ പലസ്തീനികൾ അറബ് ഭാഷയും സംസ്കാരവും സ്വീകരിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. എങ്കിലും വൻതോതിലുള്ള ഇസ്ലാമികവൽക്കരണ പ്രക്രിയ വളരെ പിന്നീടാണ് നടന്നത്, ഒരുപക്ഷേ മംലൂക്ക് കാലഘട്ടത്തിലായിരിക്കും. ഉസ്മാനിയ ഖിലാഫത്ത് ജൂതരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ടെർക്കുകളെയും ഗ്രീക്കുകാരെയും ആർമേനിയക്കാരെയും അറബികളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ഭരണ രീതിയായിരുന്നു, മൂന്ന് മത വിഭാഗങ്ങളുടെ പുണ്യ ദേശങ്ങളായി പരിഗണിച്ചുകൊണ്ട് പൊതുവായി അറബ് ഭാഷയിലൂന്നിയ സംസ്‌കാരമായിരുന്നു. റഷ്യ ഉൾപ്പെടെയുള്ള ക്രൈസ്തവ രാജഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ നന്ന് പുറത്താക്കപ്പെട്ട ജൂതർക്ക് പലസ്തീൻ തുടങ്ങി ഉസ്മാനിയ സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിൽ വരെ അഭയം നൽകിയിരുന്നു.  ജൂതമതവിശ്വാസികൾ അപമാനിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ അവരോട് കരുണ കാണിച്ചത് മുസ്ലീം ഭരണാധികാരികളായിരുന്നു. സ്‌പെയിനിൽ ഇസ്ലാമിക ഭരണം അവസാനിച്ചപ്പോൾ ജൂതമതവിശ്വാസികൾക്ക് അവിടം വിട്ടുപോകുകയോ ക്രിസ്തുമതത്തിൽ ചേരുകയോ വേണ്ടിവന്നുവെന്ന ചരിത്രം കൂടി മനസ്സിലാക്കിയാൽ ഇസ്ലാമിക ലോകം ജൂതന്മാർ തുടങ്ങിയ ഇതര മതവിശ്വസികളെ എത്ര സൗഹാർദപൂർവ്വമായിരുന്നു സ്വീകരിച്ചത് എന്ന് മനസ്സിലാക്കാം. 

റോമാ ഭരണത്തിൽനിന്ന് ഖാലിദ്ബിൻ വലീദിന്റെ സൈന്യം ജറുസലേം പിടിച്ചെടുത്തതിനുശേഷമാണ് ജൂതർക്ക് പലസ്തീനിൽ ജീവിക്കാൻ പ്രയാസമില്ലാതായത്. അവിടുത്തെ ജനതയിൽ ഭൂരിപക്ഷം മുസ്ലീങ്ങളും അതുകഴിഞ്ഞാൽ ക്രിസ്ത്യാനികളുമായിരുന്നു. വൃദ്ധരായ ജൂതമതവിശ്വാസികൾ പുണ്യസ്ഥലമായ ജറുസലേമിൽ അവസാനകാലം കഴിച്ചുകൂട്ടാനായി വന്നുതാമസിച്ചിരുന്നു. എന്നാൽ പിന്നീട് സയണിസ്റ്റ് ആശയങ്ങളിൽ പെട്ട ജൂതന്മാർ പലസ്തീനിലേക്ക് വലിയ തോതിൽ വന്നെത്തുകയും വലിയ തോതിൽ ഭൂമി വാങ്ങികൊണ്ട് അജണ്ടകളുടെ ഭാഗമായ് കുടിയേറി. ഉസ്മാനിയ ഭരണകൂടം അതിന് അനുകൂലമായ ഭൂപരിശ്കരണങ്ങളും സ്വീകരിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്ത് അവസാനിച്ചതോടെ സയണിസ്റ്റ് അജണ്ടകൾക്കനുസരിച്ച് ബ്രിട്ടൺ ഫലസ്തീനിൽ ഒരു സയണിസ്റ്റ് രാഷ്ട്രം സൃഷ്ടിച്ചെടുത്തു. 

ആയുധ, അടിമ വ്യാപാരത്തിലും സാമ്പത്തിക രംഗത്തും ഇടപെട്ട് ശക്തിയാർജ്ജിച്ച സയണിസ്റ്റുകൾ സാമ്പത്തികമായും ആയുധ വ്യാപാരങ്ങളാലും ബ്രിട്ടൺ അടക്കം പല പാശ്ചാത്യ രാജ്യങ്ങളിലും സ്വാധീനമുണ്ടാക്കിയിരുന്നു, അതുകൊണ്ട് തന്നെ ബ്രിട്ടൺ സയണിസ്റ്റ് അജണ്ട പലസ്തീനിൽ അടിച്ചേൽപ്പിച്ചു. പലസ്തീനിൽ ക്രൈസ്തവരും മുസ്ലിംങ്ങളുടെ കൂടെ സയണിസ്റ്റ് അതിക്രമങ്ങളിൽ ഇരയായിരുന്നെങ്കിലും പാശ്ചാത്യരെ ബൈബിളിലെ വാഗ്ദത്തഭൂമിയെന്ന ക്രൈസ്തവ വിശ്വാസത്തെ ഉപയോഗപ്പെടുത്തി ക്രൈസ്തവരെ നിശബ്ദരാക്കി. പലസ്തീനികൾക്ക് നേരെ അതിക്രൂരമായി അവരുടെ വീടുകളിൽ നിന്നും നാട്ടിൽ നിന്നും ആട്ടിയോടിക്കപെട്ടു. പലരും ജോർദ്ധാൻ ലെബനാൻ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്ക് കുടിയേറി. ബാക്കിയുള്ള ഭാഗങ്ങളെ പലവിധത്തിലായി കൈയ്യേറ്റം ചെയ്തുകൊണ്ട് സയണിസ്റ്റ് അതിക്രമം നടന്നുകൊണ്ടിരിക്കുന്നു. 

1948-ലെ നക്ബയുടെ കാലത്ത് ജൂത മിലിഷ്യകൾ പലസ്തീനിയൻ ഗ്രാമങ്ങളും പട്ടണങ്ങളും ആക്രമിച്ചപ്പോൾ പലസ്തീനിയൻ മുസ്ലീങ്ങളെപ്പോലെ തന്നെ പലസ്തീൻ ക്രിസ്ത്യാനികളും ലക്ഷ്യമിട്ടിരുന്നു. ക്രിസ്ത്യാനികളുടെ വിശുദ്ധ നഗരമായ യേശുക്രിസ്തുവിൻ്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ 70 വർഷം മുമ്പ് 86% ക്രിസ്ത്യാനികളായിരുന്നു എങ്കിൽ ഇന്നത് 12 ശതമാനമാണ്.  പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കൾ ഫലസ്തീൻ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെക്കുറിച്ച് ഞെട്ടിക്കുന്ന മൗനം പാലിക്കുന്നു. ഇസ്രായേൽ ക്രൂരതയും പാശ്ചാത്യ നിശ്ശബ്ദതയും അവഗണിച്ച് മുസ്ലീം, ക്രിസ്ത്യൻ പലസ്തീനികൾ ഇന്നും ഐക്യമുന്നണിയായി നിലകൊള്ളുന്നു എന്നതാണ് ഈ ഇരുണ്ട കാലത്ത് പലർക്കും പ്രതീക്ഷ നൽകുന്നത്. അറബിയാണ് ആയിരം വർഷത്തിലേറെയായി പ്രദേശത്തെ മിക്ക ക്രിസ്ത്യാനികളുടെയും ഭാഷ. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സയണിസ്റ്റുകളും സാമ്രാജ്യത്ത സിൽബന്ധികളും പണ്ടേ പ്രയോഗിക്കുന്നത്, എന്നാൽ കഴിഞ്ഞ ഇസ്രായേൽ കൊളോണിയൽ അക്രമത്തിനും വംശീയതയ്ക്കും മുന്നിൽ അവരുടെ ഐക്യം എന്നത്തേക്കാളും ശക്തമാണെന്ന് അവർ തെളിയിച്ചു. മുൻകാലങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നിട്ടും ജറുസലേമിലെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മുസ്ലീം, ക്രിസ്ത്യൻ ഫലസ്തീനികളെ പരസ്പരം മനസ്സിലാക്കാനും അവരുടെ ഭൂമിയിലെ കോളനിവൽക്കരണം അവസാനിപ്പിക്കാൻ ഒന്നിച്ചുനിൽക്കാനും പ്രേരിപ്പിച്ചു. സംയുക്ത മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടും പ്രതിഷേധങ്ങൾ ഏകോപിച്ചുമുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിനായുള്ള ഒരു കൂട്ടായ പോരാട്ടത്തിന് അവരിൽ ഐക്യദാർഢ്യം സാധ്യമാക്കി.

ബോംബിട്ട് തകർക്കുന്നതിൽ മുസ്ലിം പള്ളി മാത്രമല്ല, പുരാതന ഗ്രീക്ക് ഓർത്തോഡോക്സ് ചർച്ചും അക്രമിക്കപ്പെട്ടപ്പോൾ അനേകം പേരുടെ ജീവനാണ് നഷ്ടമായത്. നിലവിൽ പലസ്തീനിൽ ജീവിക്കുന്ന ക്രൈസ്തവരുടെ എണ്ണം വളരെ ശുഷ്ക്കമാണ്, അതുകൊണ്ട് തന്നെ ശതമാനമനുസരിച്ച് മുസ്ലിംങ്ങളേക്കാൾ കൂടുതൽ ക്രൈസ്തവരും ഇക്കഴിഞ്ഞ സയണിസ്റ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വർഗീകരിക്കപ്പെടാത്ത ഫലസ്തീനികളെ എന്നെങ്കിലും വിശ്വസിക്കാൻ ഇക്കൂട്ടരെകൊണ്ട് കഴിയുമോ? ലോകമെമ്പാടുമുള്ള രാഷ്ട്ര തലസ്ഥാനങ്ങളിൽ അഭൂതപൂർവമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും, രാഷ്ട്ര തലവന്മാർക്ക്, സയണിസ്റ്റ് സ്റ്റൂജുകൾക്ക് ഫലസ്തീനിയൻ കഷ്ടപ്പാടുകൾ അപൂർണ്ണവും നിയമവിരുദ്ധവും ആകസ്മികവുമാണ്. 

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തെ പലരും വിളിച്ചുപറയുന്നു. ഉന്മൂലനത്തെക്കുറിച്ചുള്ള സയണിസ്റ്റുകളും പാശ്ചാത്യരും പൊലിപ്പിച്ച് നിർത്തിയ യഹൂദ ഭയം മനസ്സിലാക്കുന്നു, എൻ്റെ വീക്ഷണത്തിൽ അത് ചെറിയ രീതിയിൽ മാത്രം യാഥാർത്ഥ്യമാണ്, എന്നിരുന്നാലും അവരുടെ ഓർമ്മയിൽ സയണിസ്റ്റുകൾ കയറ്റിവെച്ച ഭയത്തെ  കുറച്ചു കാണുന്നില്ല. എന്നാൽ ഫലസ്തീനികളുടെ ശാശ്വതമായ സമാധാനത്തെ മായ്ച്ചുകളഞ്ഞുകൊണ്ട് അവരെ ഭീകരമായി അക്രമിക്കുമ്പോൾ പലതീനികളുടെ ഭയത്തേക്കാളും ചിതലുപിടിച്ച യഹൂദ ഭയത്തിന് സ്വീകാര്യത നൽകുന്നതിലെ സയണിസ്റ്റ് സ്റ്റൂജുകളുടെ ലോജിക്കാണ് മനസ്സിലാകാത്തത്.

ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല, ഫലസ്തീനികൾ ചെറുത്തുനിൽക്കാൻ മാത്രമല്ല ജീവിക്കുന്നത് എന്ന വസ്തുതയും ലോകം തിരിച്ചറിയേണ്ടതുണ്ട്. അവരും പ്രണയിക്കുന്നു, ചിരിക്കുന്നു, പാടുന്നു, കളിക്കുന്നു, പ്രാർത്ഥിക്കുന്നു, നൃത്തം ചെയ്യുന്നു, പാചകം ചെയ്യുന്നു, പ്രണയിക്കുന്നു, കലയുണ്ടാക്കുന്നു, അഭിനയിക്കുന്നു, എഴുതുന്നു, പണിയുന്നു, കൃഷി ചെയ്യുന്നു, കഥകൾ പറയുന്നു, സ്വപ്നം കാണുന്നു, ദുഃഖിക്കുന്നു, മറക്കുന്നു, ക്ഷമിക്കുന്നു, ഓർക്കുന്നു. ഖേദകരമെന്നു പറയട്ടെ, നമ്മൾ അവരെ അങ്ങനെ കാണുന്നില്ല!

അമ്മിഞ്ഞപ്പാലിൻ്റെ മണമുള്ള കുരുന്നുകൾ, സയണിസ്റ്റ് വ്യാഖ്യാനത്തിൽ തൊട്ടിലിൽ കിടക്കുന്ന ഭീകരന്മാർ! ഓരോ 10 മിനിറ്റിലും ഗാസയിലെ അവശിഷ്ടങ്ങൾക്കടിയിലോ വാവിട്ട് കരയുന്ന അമ്മയുടെ കൈകളിലോ അവസാനിക്കുന്നു എന്ന സത്യത്തെ മറപിടിച്ച് യുദ്ധത്തിനായി ആഹ്ലാദിക്കുന്ന, കുഞ്ഞുങ്ങളെ കൊല്ലുമ്പോൾ സ്മൈലിയിടുന്ന മനുഷ്യ കോലങ്ങളെ കാണുമ്പോൾ നമുക്ക് ചുറ്റുമുള്ള ശാന്തതയുടെ കാലങ്ങളോക്കെ അസ്തമിച്ചുപോയെന്നും അവസരം വന്നാൽ ഇക്കൂട്ടർ ഭ്രാന്തനായ വേട്ടക്കാരനായ് ഇറങ്ങുമെന്നും തോന്നും! അവർ സോഷ്യൽ സമൂഹത്തിനു മുമ്പിൽ ഗാസയെ കുറിച്ച് അട്ടഹസിക്കുന്നു, “മനുഷ്യ മൃഗങ്ങൾ; ഗാസ നിരപ്പാക്കുക; ബോബിട്ട് തകർക്കുക; അവശിഷ്ടങ്ങളിൽ കുഴിച്ച് മൂടുക; മെയിൻ കാംഫിനെ അവരുടെ കുട്ടികളെ അവരുടെ കട്ടിലിനടിയിൽ സംരക്ഷിക്കുന്നു; ആ അമ്മമാർ രാക്ഷസന്മാരെ വളർത്തുന്നു; അവരുടെ ആശുപത്രികളിലും സ്കൂളുകളിലും തീവ്രവാദികളെ ഒളിപ്പിച്ചു; അവരെല്ലാം ക്രൂരന്മാരാണ്." ഇങ്ങനെ കമൻ്റടിച്ച് വെറുപ്പിനെ ചേർത്ത് മൂടിപുതച്ച് കിടക്കുന്നവരുടെ ബോധ്യത്തിലേക്ക് സത്യത്തിൻ്റെ കിരണങ്ങളെങ്ങനെയാണ് പ്രവേശിക്കുക! 

സയണിസ്റ്റ് ഫാസിസ്റ്റുകളുടെ രോഷത്തെ ശമിപ്പിക്കുന്നതിനായ് സാധാരണ ജനങ്ങളെ ക്രൂരമായ് അക്രമിക്കുകയും ബോബിട്ട് കൊല്ലുന്നതിനെയും വിലമതിക്കുന്നവർ അറിയണം, വിലപിക്കുന്ന അമ്മമാരുടെ കണ്ണുനീരിന് വിലയുണ്ടാകുന്ന ഒരുനാൾ ഉയർന്നുവരിക തന്നെ ചെയ്യുമെന്ന്!

Aug 20, 2014

ഐസീസും അജണ്ടകളും


ഖുറസാനും(1) ഇതര മിഡ്ലീസ്റ്റ് ഭാഗങ്ങളും അതിന്റെ വിഭവങ്ങളും വർഷങ്ങളായി ലോക സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കളിക്കളമാണല്ലൊ. രാഷ്ട്രീയ മാറ്റങ്ങൾ ഏറെ നടന്നിട്ടും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ അടുത്തെങ്ങും കാണാനില്ല, സയണിസ്റ്റ് സാമ്രാജ്യത്വ കഴുകന്മാർ വട്ടമിട്ട് പറക്കുമ്പോൾ വെള്ളരിപ്രാവിനെ പ്രതീക്ഷിക്കാനാവില്ലല്ലൊ.


വർഷങ്ങളായി മേഖലയിലെ ചലനങ്ങളെ സൂക്ഷ്മതയോടെ നീരിക്ഷിക്കുകയാണ് സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികൾ. മുസ്ലിം പ്രബോധന പ്രവർത്തനങ്ങളും കൺവേഷനും കൂടുതലായ് നടക്കുന്നത് പാശ്ചാത്യൻ രാജ്യങ്ങളിലാണെങ്കിലും അതിലൊന്നും അത്ര താല്പര്യം കാണിക്കാതെ ഖുറസാൻ മേഖലയിൽ ഇടപെടാൻ പ്രധാന കാരണം വിശാല ഇസ്രായേൽ എന്ന അജണ്ടയും കൂടാതെ ചില പ്രാമാണിക രേഖകളിൽ ഒരു ഉയിർത്തെഴുന്നേല്പ് മുസ്ലിം സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത് കൊണ്ടും അത് സയണിസ്റ്റ്(2) രാഷ്ട്രമായ ഇസ്രായേലിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാലുമാണ്.

സിയോണിസത്തിന്റെ ഫാദറെന്ന് അറിയപെടുന്ന തിയോടോർ ഹെർസ്‌ലിന്റെ പ്‌ളാനിൽ  ഈജിപ്തിലെ നൈൽ തൊട്ട് ഇറാഖിലെ യൂഫ്രട്ടീസ് വരെയാണ് ജൂതരാജ്യത്തിന്റെ വിസ്തൃതി. ഈ ഒരു വിശാല ഇസ്രായേലാണ് റബ്ബി ഫിഷ്മൻ തുടങ്ങിയ സയണിസ്റ്റ് മേലാളന്മാരൊക്കെ ലക്ഷ്യം വെക്കുന്നത്. ഒട്ടൊമാൻ സാമ്രാജ്യത്തെ ഇംഗ്ലണ്ടും ഫ്രാൻസും റഷ്യയും കൂടി തകർത്തു ഒരോ ഭാഗങ്ങൾ പങ്കിട്ടെടുത്തപ്പോൾ സാമ്പത്തിക സ്വാധീനമുപയോഗിച്ച് ഏറെ ഇടപെടലുകൾക്ക് ഒടുവിൽ ഇംഗ്ലണ്ട് വഴി പലസ്തീനിൽ ഇസ്രായേൽ രൂപീകരിക്കാൻ സയണിസ്റ്റുകൾക്ക് സാധിച്ചു, എങ്കിലും ഒന്നിച്ച് വലിയൊരൂ മേഖല സുരക്ഷിതമായി കൈവശപെടുത്താനാവില്ല എന്ന തിരിച്ചറിവു കാരണം വിശാല ഇസ്രായേൽ അജണ്ട നടപ്പിലാക്കാനായില്ല. കൂടാതെ രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ക്രയവിക്രിയങ്ങൾ ശീതസമരത്തിന് കാരണമാവുകയും വിശാല ഇസ്രായേൽ സംസ്ഥാപനം അജണ്ടയായി കിടന്നു.  പെരിസ്ട്രോയിക്കയിലൂടെ റഷ്യൻ ശക്തിയെ തകർത്തുകളഞ്ഞപ്പോൾ ലോകത്ത് അമേരിക്കയുടെ ഒറ്റയാൾ ഭരണമായി ലോകത്ത് ഇടപെട്ടുകൊണ്ടിരുന്നു. മിഡീസ്റ്റിൽ ഇറാൻ ഇറാഖ് യുദ്ധം പതിറ്റാണ്ടുകളോളം നിലനിർത്താൻ സാമ്രാജ്യശക്തികളുടെ ഒത്താശയുണ്ടായിരുന്നു. മിഡ്ലീസ്റ്റ് മേഖലകളിലെ രാഷ്ട്രങ്ങൾ ശക്തരായി വരുന്നത് ഇല്ലായ്മ ചെയ്യാനുള്ള സാമ്രാജ്യത്വ അജണ്ടകൾ തുടർകഥകളായി തുർന്നുകൊണ്ടിരിക്കുന്നു. ബിൻ‌ലാദിനു മുതൽ ബാഗ്ദാദി വരെ അതിന്റെ അലയടികളാണ്. ആ വിഷയം മുമ്പ് ഇവിടെ പറഞ്ഞതാണല്ലൊ.

ആരാണ് ഐസീസ് എന്നത് ലോകത്ത് ചർച്ചയായിട്ടുണ്ട്. മൂന്ന് പ്രധാന വാദങ്ങളാണ് ഐസീസിനെ കുറിച്ചുള്ളത്, ഒന്ന് അതൊരൂ സയണിസ്റ്റ് കുതന്ത്രത്തിന്റെ ഭാഗമായ് സൃഷ്ടിക്കപെട്ടതാണ് എന്നും തീവ്രവാദങ്ങൾക്കിടയിൽ നിന്നും താനെ രൂപം കൊണ്ട മറ്റൊരൂ തീവ്ര സംഘമാണ് എന്നും ഇസ്ലാമിക ഖിലാഫത്തിന്റെ ഭാഗമായ് രൂപം കൊണ്ടതാണ് എന്നിങ്ങനെയാണ് ആ വാദങ്ങൾ.

ഇതൊരൂ സയണിസ്റ്റ് അജണ്ടയുടെ ഭാ‍ഗമാണെന്ന് സമർത്ഥിക്കുന്നവർ നിരത്തുന്ന കാരണങ്ങൾ നിരവധിയാണ്. അതിൽ പ്രധാനപെട്ടത് എൻ.എസ്.എ ജീവനക്കാരനായ സ്നോഡൻ പുറത്തുവിട്ട രേഖകളാണ്. ഐസീസ് തുടക്കത്തിൽ തന്നെ ഇതര തീവ്ര സംഘങ്ങളിൽ നിന്നും വ്യത്യസ്ഥമായിട്ടാണ് രംഗപ്രവേഷനം നടത്തുന്നത്. നൂറ് കണക്കിനാളുകളെ കൂട്ടകശാപ്പ് ചെയ്യുന്ന ഫോട്ടോകൾ ലോക മീഡിയകളിൽ നിറഞ്ഞു പ്രസിദ്ധീകരിച്ചു. ഇങ്ങിനെ ഒരു കവറേജിന് നൽകിയ ഫോട്ടോകൾ ഫോട്ടോഷോപ്പിയാണെന്ന് ചില തെളിവുകൾ തള്ളിയാൽ തന്നെ ഐസീസിന്റെ തലവൻ ഏറെ ചോദ്യങ്ങാൾ നൽകുന്നുണ്ട്. അബൂബക്കർ അൽ ബഗ്ദാദിയുടെ കുടുംബത്തെ കുറിച്ചൊ വ്യക്തമായ സൂചനകളില്ല, ഇറാഖിയാണെന്ന് പറയപെടുന്നു, ഇറാഖിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ചതായ് ചില റിപോർട്ടുകളിൽ വന്നിട്ടുണ്ട്, യൂണിവേഴ്സിറ്റിയിൽ വന്നത് തന്നെ ചാരപ്രവത്തനത്തിന്റെ ഭാഗമായിട്ട് ഭാഷയും സംസ്കാരവും പഠിക്കാനാവുമോ? അതിനു മുമ്പ് എവിടെയായിരുന്നു എന്നു കാണുന്നില്ല. ഇറാഖിലെ അമേരിക്കൻ അധിനിവേശ കാലത്ത് നാല് വർഷം അമേരിക്കൻ സൈനിക താവളത്തിൽ കഴിഞ്ഞിട്ടുണ്ട്. ഡോ. കെവിൻ ബാരറ്റ് (Dr. Kevin Barrett) പറയുന്നത് ബാഗ്ദാദിയെ ഇറാഖിലെ അമേരിക്കൻ മിലിട്ടറിയുടെ മൈന്റ് കൺ‌ട്രോൾ പ്രോഗ്രാമിന് വിധേയമായിട്ടുണ്ടാകുമെന്നാണ്. ബാഗ്ദാദി അപൂർവ്വമായ് പ്രത്യക്ഷപെട്ട ഫോട്ടൊകളിൽ ബഗ്ദാദിയുടെ സംസ്കാരം പാശ്ചാത്യ സുഖലോലുപതയുടെ ഉപഭോക്താവാണെന്നതിന്റെ സൂചനകളാണ് കൈതണ്ടയിൽ കിടക്കുന്ന റോളക്സ് വാച്ച് എടുത്തുകാണിക്കുന്നത്.    അമേരിക്കൻ തടവിൽ നിന്നും പുറാത്തുകടന്നതിനു ശേഷം ഇറാഖിൽ അബു ഉമർ അൽ ബാഗ്ദാദിയുടെ കീഴിൽ പ്രവർത്തിക്കുകയും  അബു ഉമർ അൽ ബാഗ്ദാദി അമേരിക്കൻ ബോംബാക്രമണത്തിൽ മരിക്കുന്നതോടെ സംഘത്തിന്റെ കടിഞ്ഞാൻ അബൂബക്കർ അൽ ബഗ്ദാദി ഏറ്റെടുക്കുകയുമാണ് ഉണ്ടായത്. ഇതിൽ സംശയമുണ്ടാക്കുന്ന വസ്തുത, അമേരിക്കൻ ചാരനായ് ഇറാഖിലെ പോരാളികളുടെ കൂടെ കൂടുകയും അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘ തലവനെ കൊല്ലാൻ സഹായിച്ചൊ എന്നതാണ്. 

ഓരോ രാജ്യങ്ങളിലും ഇടപെടുമ്പോൾ സ്വാഭാവികമായ് അതാത് രജ്യങ്ങളിൽ ഉയർന്നുവരുന്ന എതിർപ്പുകളെ തീവ്ര നേതൃത്വത്തെ സൃഷ്ടിച്ച് അതിനു കീഴിൽ കൊണ്ടുവരികയും അവരുടെ ഓരോ ചലനങ്ങൾ നിരീക്ഷിച്ച് തങ്ങൾക്കനുകൂലമാക്കി മാറ്റുകയും എതിർപ്പുകളെ ഇല്ലായ്മ ചെയ്യുകയുമാണ് സാമ്രാജ്യത്വ ശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബിൻ‌ലാദിൻ, സർഖാവിയും ബാഗ്ദാദിയുമല്ലാം സാമ്രാജ്യത്വ PSYOP സ്റ്റാച്യൂവാണ്.

ഇറാഖ് കീഴ്പെടുത്തി ആ രാജ്യത്തിന്റെ അഖണ്ഢത നശിപ്പിക്കുക വഴി സ്ഥാപിക്കപെട്ടത് നിഷ്‌ക്രിയമായ ഭഗണകൂടമാണ്. പിന്നീടത് ശിയാ വിഭാഗീയതയുടെ പര്യായമായി മാറികൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നും ഭരണമാറ്റം അമേരിക്ക ശക്തമായി ആവശ്യപെട്ടത്. ഇറാൻ-സിറിയ സഖ്യം റഷ്യൻ സഹായത്തോടെ നില നിൽക്കുന്നതും ഇറാഖ് ഇറാനോട് അടുക്കുന്നതും ഭാവിയിൽ അമേരിക്കൻ പോളിസികൾക്കെതിരായി മാറുമെന്നതിനാൽ ഭരണമാറ്റം അമേരിക്ക ആവശ്യപെട്ടത്. ഇറാഖിലെ പാവ സർക്കാറിനെ നയിക്കുന്ന മാലിഖി ആ ആവശ്യത്തെ പരിഗണിക്കാത്ത സന്ദർഭത്തിലാണ് സിറിയക്ക് വേണ്ടി ട്രൈനിങ് നൽകിയ ബഗ്ദാദിയെ ഇറാഖിലേക്ക് തിരിച്ചുവിടുന്നത്. വളരെ ഭീകരമായ ചിത്രങ്ങളെ ലോക മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഇതര വിഭാഗങ്ങളെ ഭീതിയിലാക്കുന്ന സൈകോ ഇടപെടലുകളിലൂടെയാണ് തുടക്കത്തിൽ തന്നെ ബാഗ്ദാദിയെ ശ്രദ്ധേയനാക്കിയത്. അത്യാധുനിക ആയുധങ്ങളോട് കൂടി ചെറിയൊരൂ സഖ്യം എത്ര പെട്ടൊന്നാണ് ഇതര മേഖലകളിലേക്ക് വ്യാപിക്കുന്നതും വളർന്നതും! ഇറാഖിൽ അമേരിക്കൻ പാവ സർക്കാറിനു വേണ്ടി അമേരിക്കയും ബ്രിട്ടനും കൂടി ഔദ്യോഗികമായി ട്രൈനിങ് നൽകിയ ആയിരകണക്കിന് സൈന്യത്തിനെ തുരത്തിയോടിച്ചു കൊണ്ട് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു! ട്രൈനിങ്ങ് നൽകി വളർത്തിയെടുത്ത ഇറാഖി സൈനികരുടെ ആത്മ വീര്യവും ശക്തിയും അമേരിക്കക്ക് ശരിക്കും അറിയാമായിരിക്കും, ഏതാവട്ടെ ചെറിയൊരൂ കൂട്ടം ഇറാഖിലേക്ക് പ്രവേശിച്ചു വിവിധ മേഖലകൾ തങ്ങളുടെ കീഴിലാക്കിയപ്പോൾ പ്രസിഡന്റ് മാലികി അമേരിക്കയോട് ആയുധം ആവശ്യപെടുന്നുണ്ട്. എഫ്16 ഡെലിവറി ചെയ്യുന്നതിന് വേണ്ട ഫൈനാൻസും രേഖകളും നൽകിയിട്ട് അമേരിക്ക ആയുധം ഡെലിവറി ചെയ്യാതെ പരോക്ഷമായി ബാഗ്ദാദിയെ സഹായിക്കുകയായിരുന്നു. ഇതുമനസ്സിലാക്കിയ മാലികി റഷ്യയുമായ് കരാറുണ്ടാക്കുകയും മിഗ് കൈവശപെടുത്തുകയും ചെയ്തത്. കരാറ് ചെയ്തു മൂന്ന ദിവസത്തിനുള്ളിൽ റഷ്യയിൽ നിന്നുള്ള ഡെലിവറിയും നടന്നു. അമേരിക്കയുടെ ഈ നിലപാട് തന്നെയാണ് തുടക്കത്തിലേ സംശയമുണർത്തിയത്, സ്നോഡൻ പുറത്തുവിട്ട രേഖകൾ അതിന് ഏറെ ശക്തിപകരുകയും ചെയ്തു.

വ്യാജ ടെററിസ്റ്റ് ഭീഷണി സൃഷ്ടിച്ചുകൊണ്ട് മുതലെടുപ്പ് നടത്തുക എന്നത് സയണിസത്തിന്റെ പ്രധാന പ്രവർത്തന‍മാണ്, അത് ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ മേഖലകളെ തങ്ങൾക്കനുകൂലമാക്കാൻ പല രീതിയിലും നടപ്പിലാക്കിയതുമാണ്. ഇസ്രായേൽ പ്രൈമിനിസ്റ്റർ മോശെ ഷറെട്ട് പറയുന്നത് അറബ് ലോകത്തെ ചലനങ്ങളെ ഇസ്രായേൽ ഗൌരവമായിട്ടെടുക്കുന്നില്ലെന്നാണ്.  ഷറെട്ടിന്റെ ഡയറി വ്യക്തമായി വെളിപെടുത്തിയത് അറബ് മേഖലയിൽ നിന്നും ഒരു നിലക്കുമുള്ള ഭീഷണിയും ഉണ്ടാകുമെന്ന് ഇസ്രായേലി രാഷ്ട്രീയ സൈനിക നേതൃത്വം വിശ്വസിക്കുന്നില്ലെന്നാണ്. അമേരിക്കൻ ലെഫ്റ്റ് വിങ് ആക്ടീവിസ്റ്റ് റാൽഫ് ഷോന്മാൻ (Ralph Schoenman) പറയുന്നത് സയണിസം നൽകുന്ന സൂചനകൾ ഗൂഢാലോചനകളിലൂടെയും സ്വാധീനങ്ങളിലൂടെയും അറബ് രാഷ്ട്രങ്ങളെ  സംഘട്ടനത്തിലാക്കുക, അതുവഴി അറബ് മേഖലകളെ അസ്ഥിരമാക്കുകയും പുതിയ മേഖലകളിലേക്ക് ഇസ്രായേലിന് കടന്നുകയറാൻ സാധ്യമാകുകയും ചെയ്യുമെന്നാണ്. പല സന്ദർഭങ്ങളിലായ് മിഡ്ലീസ്റ്റിലെ ഇസ്രായേൽ വിപുലീകരണപദ്ധതി പുറത്തുവന്നതാണ്. ഇസ്രായേൽ ഫോറീൻ മിനിസ്റ്ററുമായ് ബന്ധപെട്ട ജേർണാലിസ്റ്റ് യിനോൺ (Yinon) പറഞ്ഞത് അറബികളുടെ മതപരമായ വിഭാഗീയതയും ഗോത്രപരമായ സംഘർഷങ്ങളും ഉപയോഗപെടുത്തി അറബ് രാഷ്ട്രങ്ങളെ അസ്ഥിരപെടുത്തുക, അതുവഴി  വിശാല ഇസ്രായേൽ സംസ്ഥാപനം സാധ്യമാകുമെന്നാണ്.

ഏതാവട്ടെ, എഡ്വാഡ് സ്നോഡൻ ചോർത്തിയെടുത്ത രേഖകളിൽ ബാഗ്ദാദി രൂപം കൊണ്ടത് ഓപറേഷൻ ഹോർണസ്റ്റ് നെസ്റ്റിന്റെ ഭാഗമായിട്ടാണ്. മൊസാദും അമേരിക്കൻ സുരക്ഷാ ഏജൻസിയും രൂപപെടുത്തിയ പദ്ധതിയുടെ ഭാഗമായ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും തീവ്രവാദ നിലപാടുകളുള്ളവരെ ഒരു ഭാഗത്തേക്ക് എത്തിക്കാനും അതുവഴി സയണിസ്റ്റ് അജണ്ടകൾ സുരക്ഷിതമാക്കാനും വേണ്ടിയാണ്.  അതുകൊണ്ട് തന്നെ സിറിയൻ റിബലുകളെ പിന്തുണക്കുന്ന ഡോ.യൂസുഫുൽ ഖർ‌ളാവിയെ പോലുള്ളവർ അതി ശക്തമായി തന്നെ ബാഗ്ദാദിയെന്ന വ്യാജ ഖലീഫക്കെതിരെ നിലകൊണ്ടത്. തുനീഷ്യൻ അന്നഹ്‌ദ പാർട്ടിയുടെ റാഷിദ് ഗനൂഷി, അൽനുസ്രയുടെ ആസം ബർഖവി എന്നിവർ ബാഗ്ദാദിക്കെതിരെ നിന്ദനിറഞ്ഞതും ചതിയും വീണ്ടുവിചാരമില്ലാത്തതുമായ കൊലപാതകങ്ങൾക്കെതിരെ ശക്തമായി വന്നു. സിറിയയിൽ ബശാറിനെതിരെ പോരാടുന്ന അൽനുസ്രയുടെ എതിർപ്പ് ബാഗ്ദാദിയിൽ ശത്രുതയുണ്ടാക്കുകയും അൽ‌നുസ്രയുടെ പോരാളികളുമായി സംഘട്ടനത്തിലേക്കും എത്തിച്ചത്. 

രണ്ടായിരത്തോളം പിങ്കാമികളെ സൃഷ്ടിച്ചുകൊണ്ട് ബാഗ്ദാദി പാശ്ചാത്യൻ മീഡിയകളിലെ ചർച്ചാ വിഷയമായി. ബ്രൂക്കിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വില്ല്യം മെക്കന്റ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്  “ഐസീസ്  ആണ് ഔദ്യോഗികമായി  വലുതും കൊള്ളരുതാത്തതുമായ ഗ്ലോബൽ ജിഹാദി ഗ്രൂപ്പെന്നാണ്. ‘ഹാർഡ് കോർ’ അൽഖായിദയുമായിട്ടൊന്നും കാസ്റ്റൌട്ട് ചെയ്തില്ല. എന്നാൽ ബാഗ്ദാദി മൊസൂളിൽ നടത്തിയ വെള്ളിയാഴ്ച്ച ഖുത്തുബ (sermon) യിൽ പറഞ്ഞത് ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള ഓപണിങ് ഷോട്ടുകളായിരുന്നു. ഏതാവട്ടെ ആ ഗ്രൂപ്പ് ശക്തരായി വളർന്നുകൊണ്ടിരിക്കുന്നു, നല്ല ട്രൈനിങ് ലഭിച്ച അനുയായികൾ, അത്യാധുനിക ആയുധങ്ങളും, കറുപ്പ് നിറത്തിലുള്ള യൂണിഫോമുകളും കൂടി സെറ്റപ്പിലാകാനുള്ള സാമ്പത്തിക ഉറവിടം എവിടെന്നു വന്നു! ഇസ്രായേലാണ്  സിറിയയിലൂടെ എത്തിയവർക്ക് മെഡികൾ ട്രീറ്റ്മെന്റ് നൽകുന്നതെന്നും റിപോർട്ടുകളുണ്ട്.

കെൽ‌വിൻ ബാരെറ്റിൽ നിന്നുമുള്ള റിപോർട്ടുകളിൽ കാണുന്നത് സിയോണിസ്റ്റ് ഉപകരണങ്ങളായ വികീപീഡിയ തുടങ്ങിയവ അൽബഗ്ദാദിയെ കുറിച്ച് തെറ്റായ വിവരണങ്ങളാണ് പ്രചരിപ്പിക്കുന്നത്, ഇറാഖ് അമേരിക്കൻ അധിനിവേശകാലത്ത് അമേരിക്കയുടെ ഡിഫൻസ് ഫോർസ് റെകോർഡിൽ 2004 ഫിബ്രുവരി മുതൽ ഡിസംബർ വരെ സൈന്യത്തിന്റെ പിടിത്തത്തിലായിരുന്നു എന്നും പിന്നീട് നിരുപാധികമായ് മോചിപ്പിച്ചെന്നുമാണ്. എന്നാൽ ബാഗ്ദാദി 2004 നാലിൽ പിടിയിലാവുകയും ക്യാമ്പ് ബുക്ക (Camp Bucca) എന്ന സി.ഐ.എയുടെ മൈന്റ് കണ്ട്രോൾ (PSYOP) യൂണിറ്റിൽ ട്രീറ്റ് ചെയ്തിട്ടുണ്ടെന്നും, അതുവഴി സൃഷ്ടിച്ചെടുത്തത് വ്യാജ റാഡികൾ മുസ്ലിം ലീഡറാക്കിയതും ഹൈലെവൽ സെക്യൂരിറ്റി ക്ലാസിഫികേഷന്റെ ഭാഗമായിട്ടാണെന്ന്. 1950കൾക്ക് ശേഷം സി.ഐ.എ. ഡെവലെപ്പ് ചെയ്തെടുത്ത മൈന്റ് കണ്ട്രോൾ പ്രോഗ്രാമിന്റെ തെളിവുകൾ എം.കെ.അൾട്ര പ്രൊജക്ടിന്റെ രേഖകൾ പുറത്തുവന്നപ്പോൾ ലോകം ഭീതിയോടെ കേട്ടതാണ്. ഇത്തരം മൈന്റ് കണ്ട്രോൾ പ്രൊഗ്രാമിന്റെ മറ്റൊരൂ വേർഷനായിരുന്നു ഗോണ്ടനാമോയിൽ പരീക്ഷിച്ചത്.  അമേരിക്കൻ റേഡിയോ ഹോസ്റ്റും കോൺസ്പേറസി തിയറിസ്റ്റുമായ അലക്സ് ജോൺസ് ചാനൽ തെളിവുകൾ നിരത്തികൊണ്ട് പറയുന്നതും ഐസീസ് സി.ഐ.എ നിർമ്മിതിയാണെന്നാണ്. സെനറ്റർ റാന്റ് പോൾ പ്രസ്താവിക്കുന്നത് സിറിയയിൽ ബശാറിനെതിരെ പോരാടാൻ സി.ഐ.എ അൽഖായിദയുടെ ചില വിഭാഗങ്ങളേയും ഐസീസിനേയും ട്രൈൻ ചെയ്തിട്ടുണ്ടുന്നും അത്യാധുനിക ആയുധങ്ങൾ നൽകുന്നുണ്ടെന്നുമാണ്. ഒരു ഭാഗത്ത് തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുകയും മറുഭാഗത്ത് തീവ്രവാദികളെ സൃഷ്ടിക്കുകയും ചെയ്യുന്ന കലാ പരിപാടി മൊസാദും സി.ഐ.എ.യും ഏറെ നാൽ മുമ്പ് തുടങ്ങിയതാണ്. സിറിയയിലെ ഐസീസിനെ സൃഷ്ടിക്കുന്നവർ ഇറാഖിലെ ഐസീസിനെ എങ്ങിനെയാണ് എതിർക്കാനാവുക? ഐസീസ് വന്നത് സിറിയയിൽ നിന്നാണെന്നത് ഏറെ വ്യക്തമായ സത്യമാണെന്ന് മാത്രമല്ല, സിറിയയിലെ ഐസീസ് പിന്നീട് അൽ‌നുസ്രയുമായ് ഏറ്റുമുട്ടിയതും ചേർത്തുവായിക്കുമ്പോൾ ഇറാഖിലായാലും സിറിയയിലായാലും ഐസീസ് ഒന്നുതന്നെയാണെന്നും അതിനു പുറകിൽ സയണിസ്റ്റുകളാണെന്നും വ്യക്തമാണ്. ബാഗ്ദാദിയുടെ കൂടെയുള്ള പ്രധാനികൾ പാശ്ചാത്യ നാടുകളിൽ നിന്നുള്ളവരും പാശ്ചാത്യൻ അക്സെന്റിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുമാണ്.

മറ്റൊരൂ ഫ്രഞ്ച് റിപോർട്ടിൽ ബഗ്ദാദി മൊസാദ് ഏജന്റാണെന്നും എലിയറ്റ് ശിമോൺ (Elliot Shimon) എന്നൊരാളെ സൈകോളജികൽ വാർഫെയറിനുവേണ്ടി മൊസാദ് ട്രൈനിങ് നൽകി അബൂബക്കർ അൽ ബഗ്ദാദിയാക്കി സൃഷ്ടിച്ചതാണെന്നു കണ്ടു. ഇറാനിലെ ഇന്റലിജൻസിയുടേതായ് വന്ന മറ്റൊരൂ റിപോർട്ടിൽ എമിർ ദാഷ് എന്ന ലാബലിൽ അറിയപെടുന്ന സിയണിസ്റ്റ് ഏജന്റാണ് അബൂബക്കർ അൽ ബഗ്ദാദി എന്നാണ്.  മറ്റുചില ഒറ്റപെട്ട അഭിപ്രായങ്ങളിൽ അറബ് വസന്തത്തിൽ (മുല്ലപ്പൂ വിപ്ലവം) നിന്നും അറബ് സമൂഹത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള മാർഗമാണെന്ന് പറയുന്നു. ഏതാവട്ടെ, ഇവിടെ പറയപെട്ട അഭിപ്രായങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്  ഐസീസ് സയണിസ്റ്റ് സൃഷികളാണെന്നതിലേക്കാണ്.

മറ്റൊരൂ അഭിപ്രായത്തിൽ ബാഗ്ദാദി തീവ്രവാദികൾക്കിടയിൽ ഉയർന്നുവന്ന മറ്റൊരൂ തീവ്ര സംഘമാണെന്ന്. മിഡീസ്റ്റിലെ തീവ്രവാദ സംഘങ്ങളെ പരിശോദിച്ചാൽ അതിൽ നിന്നും വിഭിന്നമായ രീതിയും നിഷ്ഠൂരമായ പ്രവർത്തനങ്ങളും ശക്തമായ സാമ്പത്തിക നിലയും സാമ്പത്തിക ശക്തി കാണിക്കുന്ന ഡ്രസ് കോഡുകളും അത്യാധുനിക ആയുധങ്ങളും, അതി ശൂഷ്മമായി മേഖലകളെയും ഇതര വിഭാഗങ്ങളെയും മാനസ്സിക സമ്മർദ്ധത്തിലാക്കുന്ന അക്രമ രീതിയുമെല്ലാം ഏറ്റെങ്കിലും ഒരു വ്യക്തിക്കൊ ചെറിയ ഗ്രൂപ്പിനൊ നേടിയെടുക്കാവുന്നതല്ല. മാത്രമല്ല, ഇതര ഗ്രൂപ്പുകൾക്കിടയിൽ നിന്നും രൂപീകൃതമായവക്ക് അതിനോട് സാമ്യതയുള്ള നയങ്ങൾ കാണേണ്ടിയിരുന്നു, അതിനാൽ തന്നെ ഇതര ഗ്രൂപ്പുകളിൽ നിന്നും തെറ്റിപിരിഞ്ഞുണ്ടായതല്ല ഈ ഗ്രൂപ്പ് എന്നത് വ്യക്തമാണ്.

മറ്റൊന്ന്, ഇത് യഥാർത്ഥ പോരാളികളുടെ സംഘമാണെന്നും അവർ സാമ്രാജ്യത്വ ശക്തികൾ പിടിച്ചെടുത്ത ഭൂമിയിൽ നിന്നും അവരെയും അവരെ പിന്തുണക്കുന്നവരെയും തുരത്തിയോടിക്കുന്നു, ഐസീസിന്റെ പേരിൽ പ്രചരിപ്പിക്കപെടുന്നത് വ്യാജ ഫോട്ടൊകളാണ്. ഐസീസ് ശക്തിയാർജ്ജിച്ചു മേഖലയിൽ ഇടപെടുന്നതിനെ ഭയക്കുന്നവർ  ഇതര മുസ്ലിംങ്ങളിൽ നിന്നും പിന്തുണയില്ലാതാക്കാൻ ചികഞ്ഞെടുത്ത കള്ളകഥകളാണ് കൂട്ടകൊലയും ഇതര മതസ്ഥരെ കൊല്ലുന്നതുമെല്ലാം എന്നു പറയുന്നു. അത്തരം വാദക്കാരിൽ അതിക പേരുടേയും മനസ്സിൽ ഖുറാസാനിൽ ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപെടുമെന്ന ബോധം നിലനിൽക്കുന്നതിനാലാണ് ഈ ഒരു ഇങ്ങിനെ വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അതിനാൽ തന്നെ ഐസീസിനെ ന്യായീകരിക്കുകയും മേഖലയിൽ നടക്കുന്ന ക്രൂരത നിറഞ്ഞവാർത്തകളെ അംഗീകരിക്കാതെ തള്ളികൊണ്ട് അവയൊക്കെ സാമ്രാജ്യത്ത പ്രൊപഗണ്ടയുടെ ഭാഗമാണെന്ന് പറയുന്നു. അതിനു തെളിവായ് കാണിക്കുന്നത്, സിറിയയിലും ഇതര ഭാഗങ്ങളിലും നടന്ന ചിത്രങ്ങളെ മോർഫ് ചെയ്തെടുത്തും അല്ലാതെയും ഐസീസിന്റെ കൊലപാതങ്ങളുടേതായ് ചിത്രീകരിക്കുന്നു. ക്രൈസ്തവരുടെ ആരാധനാലയങ്ങൾ തകർത്തു എന്നു വാർത്തകൾ പ്രചരിച്ചത് കളവാണെന്ന് തെളിയിക്കപെട്ടു, അത്തരത്തിലുള്ള കുറേ കള്ള വാർത്തകൾ പ്രചരിപ്പിക്കപെടുന്നുണ്ട്, അതിന്റെ ലക്ഷ്യം സമൂഹത്തിന്റെ പിന്തുണയില്ലാതാക്കാനാണ്, കേരളത്തിലെ നേഴ്സുമാരെ നല്ല നിലയിൽ സംരക്ഷിച്ചു എംബസിക്ക് കൈമാറിയതിൽ വളരെ സൂഷ്മത പുലർത്തിയത് പോലും ഇതര വിഭാഗങ്ങൾ നേഴ്സുമാരെ അക്രമിച്ച് അതിന്റെ ക്രെഡിറ്റ് ഐസീസിന്റെ തലയിൽ വെക്കാതിരിക്കാനാണ് എന്നു പറയുന്നു, കൂടാതെ ഫോട്ടൊകളിൽ ബാഗ്ദാദിയുടെ ഫോട്ടൊയും ചേർത്തുകൊണ്ട് ഐസീസ് നടത്തുന്ന അക്രമങ്ങളുടെ ഫോട്ടൊകളായി പ്രചരിപ്പിക്കപെട്ടിട്ടുണ്ട് എന്നത് സത്യമാണെന്ന്.  

എന്നാൽ തുടക്കത്തിൽ നൂറുകണക്കിനാളുകളെ ഒന്നിച്ചു നിർത്തി കൊന്നൊടുക്കുന്ന ഫോട്ടൊ ഇതര ഗ്രൂപ്പുകൾ ഇറക്കിയതല്ല, അത് ഐസീസ് തന്നെ ലോകത്തിന് മുമ്പിൽ എക്സ്പോസ് ചെയ്തതാണ്. കീഴടങ്ങിയവരിൽ ഇങ്ങിനെ ഒരു കൊലപാതകം ഇസ്ലാമിക ഖിലാഫത്തിൽ സംഭവിക്കില്ല എന്നുമാത്രമല്ല ഇസ്ലാമിക മൂല്ല്യങ്ങളെ കാറ്റിൽ പറത്തുന്നതാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്.  അതിനാൽ തന്നെ ശരിയായ ഖിലാഫത്തിലേക്ക് ചേർത്തെഴുതുവാൻ സാധ്യമല്ല. കൂടാതെ തുടക്കത്തിൽ ഐസീസിന്റെ കൈകളാൽ പ്രചരിപ്പിക്കപെട്ട ഫോട്ടൊ മോർഫാണെന്ന് ചില ഫോട്ടൊ അനലിസ്റ്റുകളുടെ അഭിപ്രായമുണ്ട്, അങ്ങിനെ സൈകോ വാർഫെയർ തന്ത്രങ്ങളുടെ ഭാഗമായിരുന്നു എങ്കിൽ പിന്നീട് പ്രചരിപ്പിക്കപെടുന്ന വാർത്തകളിൽ, മനുഷ്യത്വം തൊട്ട്തീണ്ടിയിട്ടില്ലാത്ത കൊലപാതങ്ങളിൽ നിഷേധകുറിപ്പ് ഇറക്കാമായിരുന്നു. അത്തരത്തിലുള്ളതൊന്നും കാണാൻ സാധിച്ചില്ല, അതിപ്രധാന ശത്രുവിനെ ലക്ഷ്യം വെക്കുന്നതിന് പകരം രാജ്യ ശുദ്ധീകരണമാണ് പ്രഖ്യാപിച്ചത്. ഇസ്ലാമിക ദൃഷ്ടിയിൽ ഏത് മനുഷ്യനും ഏത് മതവും സ്വീകരിക്കാൻ അവകാശമുണ്ടെന്നിരിക്കെ കൊലപാതങ്ങളും ഇതര വിശ്വാസികളുടെ സ്ഥാപനങ്ങൾ തകർക്കുന്നതുമെല്ലാം സ്വീകാര്യത ചോദ്യം ചെയ്യുന്നു. കൂടാതെ ഖലിമത്തുതൌഹീദ് ഉച്ചരിച്ചവർ നേതൃത്വത്തെ അംഗീകരിച്ചില്ലെന്ന പേരിൽ അക്രമിക്കാൻ യാതൊരൂ തെളിവുമില്ല. നേതൃത്വത്തെ അംഗീകരിക്കാത്തവർ മുർത്തദാണെന്ന നിലപാട് ഖവാരിജുകളുടേതായിരുന്നു, യഹൂദ നിർമ്മിതിയായ ഖവാരിജുകളുടെ ആ നയങ്ങൾ സ്വീകരിക്കുക വഴി മതത്തിന്റെ യാതൊരൂ ഗുണവുമില്ലാത്തവരായ് മാറിയിരിക്കുന്നു.

ഒരിക്കൽ യുദ്ധത്തിൽ സത്യസാക്ഷ്യം സീകരിച്ച ഒരാളെ കൊന്നത് നബി(സ) കേൾക്കാനായി. യുദ്ധത്തിൽ അദ്ദേഹത്തെ കൊന്ന സഹാബിയോട് വിശദീകരണം ചോദിച്ചപ്പോൾ പറഞ്ഞു, അക്രമിച്ച അദ്ദേഹം രക്ഷയില്ലെന്ന് കണ്ടുകൊണ്ടാണ് സത്യ സാക്ഷ്യം ചൊല്ലിയതെന്ന്. നബി(സ) പ്രതികരിച്ചത് താങ്കൾക്ക് അദ്ദേഹത്തിന്റെ മനസ്സിലുള്ളത് അറിയാൻ കഴിഞ്ഞിരുന്നൊ എന്നാണ്, നബി(സ) നിർത്തിയില്ല! സത്യസാക്ഷ്യം സ്വീകരിച്ച ഒരാളെ താങ്കൾ കൊന്നുവോ എന്ന് തുടരെ തുടരെ ചോദിച്ച് കൊണ്ടിരുന്നു. ആ സ്വഹാബി പറയുന്നത്, നബിയുടെ ചോദ്യം മാനസ്സികമായ് വല്ലാതെ തളർത്തിയെന്നും മനസ്സിലേക്ക് അലയടിച്ചുയർന്ന ആ ചോദ്യം കേൾക്കാതിരിക്കാൻ താൻ മണ്ണായ് തീർന്നെങ്കിലെന്നു പോലും ആഗ്രഹിച്ചു പോയി എന്നാണ്. നേർക്കുനേരെയുള്ള യുദ്ധ ഭൂമിയിൽ മനുഷ്യത്വത്തിന്റെ എല്ലാ പവിത്രതയും ഇസ്ലാം അംഗീകരിക്കുന്നു, ശത്രുപക്ഷത്തുള്ള കുട്ടികളേയും സ്ത്രീകളെയും പ്രായമായവരെയും അക്രമിക്കാൻ പാടില്ല, അവരുടെ കൃഷിയിടങ്ങൾ, കാലികൾ എന്നിവ സംരക്ഷിക്കപെടണം, നേർക്കുനേരെ യുദ്ധം പ്രഖ്യാപിക്കാത്തവരോട് യുദ്ധം ചെയ്യാൻ പാടില്ല എന്നൊക്കെ പഠിപ്പിച്ച ഒരു സമൂഹത്തിന്റെ തലയിലേക്ക് ഇടംവലം നോക്കാതെ കൊന്നുടുക്കുന്ന, അക്രമം കാണിക്കുന്ന ഒരു സമൂഹത്തെ എഴുതിച്ചേർക്കാനാവില്ല, തീർച്ച.

ഐസീസിന്റെ അക്രമങ്ങളെ എക്സ്പോസ് ചെയ്യുന്ന ചിലർ വേറെയുണ്ട്, അതും ചേർത്തുപറയണമല്ലൊ. ഇസ്ലാമിനെ മോശമായ് ചിത്രീകരിക്കാൻ കിട്ടുന്ന സന്ദർഭങ്ങളൊന്നും ഒഴിവാക്കാത്ത ചിലർക്ക് ഐസീസ് ഇഷ്ടഭോജ്യമാണ് നൽകികൊണ്ടിരിക്കുന്നത്. ഐസീസിന്റെ പേരിൽ എത്ര മോശമായത് കൂടിച്ചേർത്താലും അത് കൂടിപോവുകയില്ല, ആ രീതിയിൽ അതിന്റെ ഇമേജ് ലോകത്ത് വ്യാപിക്കപെട്ടുകഴിഞ്ഞു എന്നതിനാൽ ഇസ്ലാം വിരുദ്ധർ തങ്ങൾക്ക് ലഭിക്കുന്ന എന്തും അതിന്റെ യഥാർത്ഥവശം മനസ്സിലാക്കാതെ സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്യുകയും എന്നീട്ട് എന്തുകൊണ്ട് മുസ്ലിംങ്ങൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല, മുസ്ലിംങ്ങൾക്ക് എന്ത് അക്രമവും ചെയ്യാമെന്നാണൊ, എന്തുകൊണ്ട് മൌനിബാബകളാവുന്നു എന്നൊക്കെ എഴുതിവിടുന്നു. അത്തരത്തിൽ അനേകം പേരെ കാണാനാവും. യഥാർത്ഥത്തിൽ മുസ്ലിംങ്ങൾ മനസ്സാ വാചാ കർമ്മാ ഈ അക്രമങ്ങളെ ന്യായീകരിച്ചിട്ടില്ല. ലോകത്തിൽ അറിയപെടുന്ന എല്ലാ മുസ്ലിം നായകന്മാരും പണ്ഢിതന്മാരും ഐസീസിനെ ശക്തമായ് എതിർത്തിട്ടുമുണ്ട്, എന്നീട്ടും എന്തുകൊണ്ട് മുസ്ലിംങ്ങൾ മൌനിബാബമാരാകുന്നു എന്ന ചോദ്യത്തിലൂടെ അവർ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിക ലോകത്തെ പണ്ഢിതന്മാരെയൊ നായകന്മാരെയൊ അല്ല, അവർക്ക് വേണ്ടത് ഐസീസ് കൊലപാതകങ്ങൾ മുസ്ലിംങ്ങൾ ചർച്ച ചെയ്യണം, അത് മുസ്ലിംങ്ങൾ ചെയ്യുന്ന അക്രമണങ്ങളായതിനാലാണ് അതിനെ കുറിച്ചൊന്നും പറയാത്തത് എന്നൊക്കെയാണ് ആരോപണങ്ങൾ എറിയുന്നത്. ഈ ആരോപണങ്ങൾ രണ്ട് ഭാഗങ്ങളുണ്ട്, ഒന്ന് ഗാസയിലെ ഇസ്രായേൽ ക്രൂരതയേക്കാളും വലിയ ക്രൂരതയാണ് ഐസീസ് ചെയ്യുന്നത്, ഇസ്രായേൽ ചെയ്യുന്നത് അവരുടെ രാഷ്ട്ര സംരക്ഷണമാണ്, മുസ്ലിംങ്ങൾ ഗാസയെകുറിച്ച് സംസാരിക്കുന്നതും എഴുതുന്നതും എതിർ ഭാഗത്ത് ഇസ്രായേൽ ആയതിനാൽ മാത്രമാണ്, രണ്ട് ഐസീസിന്റെ ഭീകരത പറഞ്ഞു ഗാസയിലെ കൂട്ടകൊലയെ നിസാര വൽകരിക്കുകയും ശ്രദ്ധ തിരിപ്പിക്കുകയും ചെയ്യുക, മുസ്ലിംസമൂഹത്തിൽ മാത്രമല്ല ഗാസ കൂട്ടകൊലയെ എതിർക്കുന്ന ഇതര സമൂഹത്തിന്റെ എതിർപ്പുകളെ ഐസീസിന്റെ അക്രമങ്ങളുമായ് താരതമ്യം ചെയ്തുകൊണ്ട് എതിർപ്പുകളെ ഇല്ലായ്മ ചെയ്യുക, ഗാസയിൽ ഐസീസിനെ പോലുള്ള തീവ്രവാദികളെയാണ് നേരിടുന്നതെന്നും അത് ഇസ്രായേലിന്റെ അവകാശമാണെന്നും സ്ഥാപിക്കുക വഴി സയണിസ്റ്റനുകൂല സമീപനം സൃഷ്ടിക്കുക എന്ന വികല ചിന്തയാണ്.

യഥാർത്ഥത്തിൽ ഐസീസിന്റെ വിഷയത്തിൽ മുസ്ലിം ലോകം ഞെട്ടലിലാണ്, ഭീതിയോടെയാണ് ഓരോ വാർത്തകളും കേൾക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കാൻ പോലും അശക്തരാണ്, അതിനാൽ തന്നെ ഇസ്ലാമിക ലേബലിൽ പ്രചരിപ്പിക്കുന്ന അതിക്രമങ്ങളെ ഏത് രീതിയിൽ വിലയിരുത്തണമെന്നറിയാതെ സമൂഹം നിഷ്ക്രിയരായിട്ടുണ്ട് എന്നത് സത്യമാണ്. സ്വന്തം കുടുംബം അരക്രമണത്തിന് ഇരയാകുമ്പോൾ എന്തുചെയ്യണമെന്ന് നിസ്സഹായതയെ പോലെ, തിരിച്ചറിവ് ലഭിക്കാനും അതിനെതിരെ പ്രതികരിക്കാനും എടുത്ത സമയമല്ലാതെ മുസ്ലിം ലേബലിൽ നടത്തുന്ന അതിക്രമങ്ങളെ ശരിയായ വിശ്വാസി അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നതും അങ്ങിനെ പ്രചരിപ്പിക്കുന്നത് ശരിയല്ല, സിറിയൻ കൂട്ടകൊലക്കെതിരെ, ഈജിപ്തിലെ അക്രമണങ്ങൾക്കെതിരെ അഫ്‌ഗാനിലെ താലിബാനിസത്തിനെതിരെ അതിശക്തമായി നിലകൊണ്ട സമൂഹമാണ്, തീവ്രവാദങ്ങൾക്കെതിരെ എന്നും ശക്തമായ് വന്നിട്ടുള്ളത് മുസ്ലിംങ്ങളിൽ നിന്നാണ്, അതാണ് ശരിയായ ചരിത്രം. അതിനാൽ തന്നെ മുസ്ലിം ലോകം ഭീതിയോടെ കാതോർക്കുന്നതാണ് ഐസീസ് എന്ന ഭീകരവാദം. അത് മേഖലയിലെ യുവ ജനങ്ങളെ വഴിതെറ്റിക്കുകയും തെറ്റായ പ്രചാരണങ്ങളിലൂടെ തീവ്രമനസ്സുകളെ ഒരു മേഖലയിലേക്ക് അടുപ്പിച്ചുകൊണ്ട് അക്രമികളുടെ ലോകം തീർക്കുകയും ചെയ്യുന്നു. അടുത്തു തന്നെ ഈ അജണ്ട നടപ്പാ‍ക്കിയ സാമ്രാജ്യത്വ ശക്തികൾ അവരുടെ മുകളിൽ വട്ടമിട്ട് പറക്കും, തീവ്രവാദികളുടെ കൂടെ ബഹുഭൂരിഭാഗം സാധാരണ ജനങ്ങളും മണ്ണടിഞ്ഞു തീരുമ്പോൾ ബാഗ്ദാദി രക്ഷപെടും, വീണ്ടും മനുഷ്യ സമൂഹത്തെ കൊന്നൊടുക്കാനുള്ള പദ്ധതികളുമായി.

അതുകൊണ്ടു തന്നെ മുസ്ലിം സമൂഹം ബാഗ്ദാദിയുടെ ഐസീസിനെ ഇരുതലമൂർച്ചയുള്ള സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായ് തന്നെ കരുതുന്നുള്ളൂ. ബാഗ്ദാദിയുടെ ലക്ഷ്യങ്ങൾ തിരിച്ചറിയാത്തവരുണ്ടാകും എന്നാലും ബഹുഭൂരിഭാഗം പേരും വളരെ ശക്തമായി തന്നെ വിമർശിക്കുന്നു, പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ ചെറിയ ന്യൂനപക്ഷം മൌനം പാലിക്കുന്നതിന്റെ പേരിൽ മൊത്തം സമൂഹത്തെ ഒരുഭാഗത്തു നിർത്തി എന്തുകൊണ്ട് മുസ്ലിംങ്ങൾ ഐസീസിനെ ന്യായീകരിക്കുന്നു, ഐസീസിന്റെ അക്രമങ്ങളെ എടുത്തുകാണിക്കുന്നില്ല എന്ന ചോദ്യം മുസ്ലിം സമൂഹത്തെ അറിയാത്തത് കൊണ്ടല്ല, മറിച്ച് മുസ്ലിം സമൂഹം അക്രമികളായി ചിത്രീകരിക്കപെടണമെന്ന് നിർബന്ധബുദ്ധിയാണ്.

കേരളത്തിൽ മുസ്ലിം വർഗീയതക്ക് എത്രയോ മുമ്പ് ഇതര സമൂഹത്തിൽ വർഗീയത് ഉണ്ടായിരുന്നു, ആ വർഗീയതയുടെ വേരുകളാണ് മുസ്ലിം വർഗീയ ചിന്തകളും പ്രസ്ഥാനങ്ങളുമുണ്ടാക്കിയത്, എന്നാൽ മുസ്ലിംവർഗീയതയുടെ മുള പൊട്ടുമ്പോൾ തന്നെ കേരളമൊട്ടുക്കും മതം തീവ്രവാദത്തിനെതിരെ എന്ന കാമ്പയ്നുമായ് കേരളമൊട്ടുക്കും ശക്തമായ നിലപാടെടുത്ത് പോരാടിയവരാണ് മുസ്ലിംങ്ങൾ, ഇങ്ങിനെ ഒരു നിലപാട് എടുത്തവരെ തീവ്രവാദികളോട് സഹതാപമുള്ളവരെന്ന് ആക്ഷേപിക്കുന്നത് ചരിത്ര സത്യങ്ങളോടുള്ള കൊഞ്ഞനം കാണിക്കലാ‍ണെന്ന് ഇതോട് കൂടി ചേർത്തുപറയട്ടെ.


ചേർത്തുവായിക്കേണ്ടത് :

മുസ്ലിംങ്ങളുടെ വിശ്വാസം അതി ശക്തമായി പ്രമാണങ്ങളുമായ് ബന്ധപെട്ടു കിടക്കുന്നതിനാൽ പ്രമാണങ്ങളെ പഠിച്ചുകൊണ്ട് മേഖലകളിൽ ഇടപെടാൻ സയണിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. കബർ ആഹദ് ഹദീസുകൾ വിശ്വാസ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണെങ്കിലും അന്ത്യനാൾ അടുക്കുന്നതിന്റെ സൂചനകളായ് വന്ന ഹദീസുകളെ വിവരിച്ചുകൊണ്ട് ഇസ്ലാമിക ലോകത്ത് പല ചർച്ചകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് മസീഹുദ്ദജ്ജാലുമായി (ആന്റി ക്രൈസ്റ്റ്) ബന്ധപെട്ട ഹദീസുകൾ കൂടാതെ ദ‌ഈഫായ കള്ള ഹദീസുകൾ പോലും ഭാവി വിശകലനങ്ങൾക്ക് ഉപയോഗപെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആ മേഖലയിലും സയണിസ്റ്റുകൾ തങ്ങളുടെ വിശാല ഇസ്രായേൽ അജണ്ടകൾക്കനുകൂലമായ് ഉപയോഗപെടുത്തുണ്ടാവണമെന്ന് മേഖലകളിലെ സയണിസ്റ്റ് ഇടപെടലുകളിൽ നിന്നും വായിച്ചെടുക്കാനാവുന്നു.

ഇസ്ലാമിക പ്രമാണങ്ങളിൽ ഖുറസാനിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപെടുമെന്നതിനാൽ ആ പ്രാ‍മാണിക വാക്കുകളെ ഉപയോഗപെടുത്തി മിഡ്‌ലീസ്റ്റിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ അജണ്ടയുണ്ടാക്കുകയും അനുകൂലമായ ഒരു ടീമിനെ സൈകൊ ഡ്രൈവിങ്ങിലൂടെ‌ രംഗത്തിറക്കി ഇസ്ലാമിക ലോകത്തെ തീവ്ര മുസ്ലിങ്ങളെ തങ്ങളുടെ അജണ്ടയുടെ ഭാഗമാക്കാൻ സാധിക്കുമെന്ന തിരിച്ചറിവായിരിക്കാം ഐസീസിനു പിന്നിൽ. കറുത്ത ബാനർ ആ തിരിച്ചറിവിൽ നിന്നാണ് രൂപപെട്ടത്. ഇന്ന് താലിബാൻ അടക്കം ആറോളം പ്രമുഖ തീവ്രവാദികളുടെ കൊടിയുടെ നിറം കറുപ്പായത്(3) പോലും ആ വായനയിൽ നിന്നായിരിക്കാം. വിശ്വാസത്തിന്റെ പേരിൽ ഒരു വിഭാഗത്തെ ചൊല്പടിയിലാക്കാമെന്ന വിശ്വാസമായിരിക്കും ഐസീസ് രൂപപെടുത്തിയതിൽ ലക്ഷ്യം വെച്ചിമിട്ടിരിക്കുക. ഐസീസുമായ് വന്ന രേഖകളെല്ലാം പരിശോദിച്ചാൽ രണ്ട് രീതിയിൽ വിലയിരുത്താം. അതിനു മുമ്പ് ചില പ്രാമണിക രേഖകളും അതുമായ് ബന്ധപെട്ടതും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ വി.ഖുർ‌ആൻ കഴിഞ്ഞാൽ പിന്നീട് സ്വീകരിക്കുന്നത് ഹദീസുകളെയാണ്. അതിൽ ഒറ്റപെട്ട വ്യക്തികളിൽ മാത്രമായി റിപോർട്ട് ചെയ്യപെട്ട (കബർ ആഹദ്) ഹദീസുകളെ വിശ്വാസ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഭൂരിഭാഗം പണ്ഢിതന്മാരുടേയും അഭിപ്രായം. ഒറ്റപെട്ട വ്യക്തികളിൽ നിന്നും റിപോർട്ട് ചെയ്യപെട്ട ഹദീസുകളിൽ ഭാവിയിൽ ലോകത്ത് നടക്കുന്ന സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അത്തരത്തിലുള്ള ഒരു ഹദീസിൽ കാണാനാവുന്നത് ജറുസലേം ജൂതന്മാർ കീഴടക്കുമെന്നത്. അത് സംഭവിച്ചു കഴിഞ്ഞു, അതിനു ശേഷം ഇസ്ലാമിക ലോകത്തിലെ അവസാനത്തെ ഖിലാഫത്ത് ജറുസലേം കേന്ദ്രമാക്കി സ്ഥാപിക്കപെടുമെന്നും മസീഹ് ഈസ ഇസ്രായേലിലേക്ക് എത്തുകയും മസീഹുദജ്ജാലിനെ (ആന്റി ക്രൈസ്റ്റ്) വധിക്കുകയും ചെയ്യുമെന്നാണ്. ദജ്ജാൽ വരുന്ന അവസ്ഥയെ കുറിച്ചും ഹദീസുകളിലുണ്ട്. ലോകത്ത് ശക്തമായ ക്ഷാമവും വരൾച്ചയുമുണ്ടാകും, ഇറാനിൽ നിന്നാണ് മസീഹുദ്ദജ്ജാൽ ഇറങ്ങുക, ഇറാനിലെ വലിയൊരൂ കൂട്ടം വരുന്ന ജൂതന്മാർ മസീഹുദ്ദജ്ജാലിനെ പിൻപറ്റും. (ഇസ്രായേൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജൂതന്മാർ വസിക്കുന്നത് ഇപ്പോൾ ഇറാനിലാണ്) ആ ജൂതന്മാരുടെ പ്രത്യേകത അവർ ശാളുകൊണ്ട് പുതക്കും (ഇറാനിലെ ജൂതന്മാരിൽ ഈ ഒരു രീതി കാണാവുന്നതാണ്). ദജ്ജാൽ മദീനയുടെ അതിർത്ഥിവരെ എത്തും, മദീനയുടെ അതിർത്ഥിയിൽ വെച്ച് വെളുത്ത ഒരു കൊട്ടാരം കാണും, അത് എന്റെ വീടായിരിക്കും എന്ന് നബി(സ) പറഞ്ഞതായ് ഹദീസിലുണ്ട്. ഇത് പറയുമ്പോൾ നബി(സ)യുടെ വീട് മണ്ണുകൊണ്ടും തടികൊണ്ടുമുണ്ടാക്കിയ ചെറിയ കുടിലുകളായിരുന്നു. ഇന്ന് മസ്ജിദുന്നബവി ഏറെ വലുതായി ഒരു വളരെ ദൂരെ നിന്ന് നോക്കിയാൽ വെള്ളകൊട്ടാരമായ് കാണാം! മസീഹുദജ്ജാലുമായ് ബന്ധപെട്ട മറ്റു ഭാഗങ്ങളിലേക്ക് കടക്കുന്നില്ല എന്നാൽ മുസ്ലിം ലോകം അംഗീകരിക്കാത്ത ചില ല‌ഈഫായ ഹദീസുകളെ അറിയേണ്ടതുണ്ട്. കാരണം ആ ഹദീസുകളെ കേന്ദ്രീകരിച്ചാണ് ഇന്ന് പല സംഘങ്ങളും സയണിസ്റ്റുകളും തങ്ങളുടെ അജണ്ടകളും പ്രവർത്തനങ്ങൾ രൂപപെടുത്തുന്നത്.

അതിൽ ചിലത്, ഇറാഖും അഫ്ഗാനും അമേരിക്ക കീഴപ്പെടുത്തും, സിറിയക്കും ഇറാഖിനും ഇടയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപെടും, അവർക്ക് ഖലിമത്തുതൌഹീദിന്റെ കറുത്ത പതാകയുണ്ടായിരിക്കും. എന്നാണ്, അവസാന നാളാകുമ്പഴേക്ക് ലോകത്ത് ക്ഷാമം വരൾച്ചയുണ്ടാവും, ഭക്ഷ്യ ക്ഷാമവും. ദമസ്കസിൽ കൽബിയ്യ വംശജർ സുഫ്യാനി ഗോത്രക്കാരുടെ കൂടെ കൂടും. (ബഷാർ അൽ അസദ് കൽബിയ്യ വംശജനാണ്).  മറ്റൊരൂ ഹദീസിലുള്ളത് ഡമസ്കസിലേക്കൊരാൾ ആവിർഭവിക്കും, അദ്ദേഹം സുഫിയാനി (അബുസുഫിയാന്റെ വംശം) ആയിരിക്കും, കൂടുതലും കൽബിയ്യ വംശത്തിലുള്ളവരായിരിക്കും അദ്ദേഹത്തിന്റെ അനുയായികളാവുക. അയാൾ സ്ത്രീകളുടെ വയറ് കീറിയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കും. അബുഹുറൈറ (റ) റിപോർട്ട് ചെയ്തതാണ് ഈ ഹദീസ്. ഇമാം മഹ്‌ദിയുമായ് ബന്ധപെട്ട് വേറെ ഹദീസുകളുണ്ട്, പല ഹദീസുകളും (ള‌ഈഫ്) ദുർബലമാണ്, വിശ്വാസിക്കാൻ പറ്റില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ഹാരിസുബിനു അബ്ദുല്ലാഹ് റിപോർട്ട് ചെയ്യുന്നതിൽ കാണുന്നത് ‘ശാമിലെ വരൾച്ച ബാധിച്ച താഴ്‌വരയിൽ നിന്നും അബുസുഫ്യാൻ വംശത്തിൽ നിന്നും ഒരാൾ പുറത്ത് വരും, ചുവന്ന ബാനറുമായ് സൈന്യവുമുണ്ടാകും. അദ്ദേഹത്തിന്റെ പ്രത്യേകത മെലിഞ്ഞ കൈ കാലുകളും നീണ്ട കഴുത്തുമായിരിക്കും, വളരെ ഇളമ്മഞ്ഞ ശരീര നിറമായിരിക്കും (pale complexion). ഈ ഹദീസിനെ ഇന്നത്തെ ശാമിലേക്ക് (സിറിയ) ചേർത്തുവെച്ചാൽ ബശാർ അൽ അസദിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞുവരും! ഇങ്ങിനെ ചില രിവായത്തുകൾ ചർച്ച ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുമ്പ് ചിലർ മുസ്തഫ കമാൽ അത്താതുർക്കിനെ ദജ്ജാലായി ചിത്രീകരിച്ചിരുന്നു, ദജ്ജാലിനെ കുറിച്ച് തങ്ങളുടെ മനസ്സിലേക്ക് ചേർത്തുവെക്കാവുന്ന ചിത്ര രചനകൾ പലപ്പോഴായ് കാണാൻ കഴിഞ്ഞിട്ടുണ്ട്. അതൊന്നും തന്നെ ശരിയുമല്ല്

കുർതുബിയുടെ അൽ തദ്‌ഖിറ എന്ന ഗ്രന്ഥത്തിൽ ഹുദൈഫ ഇബ്ന് അൽ യമാൻ പ്രവാചകനിൽ നിന്നും കേട്ടതായ് രേഖപെടുത്തിയത് (4), ലോകാവസാനത്തിന്റെ മുമ്പായി ലോകത്ത് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ചാണ്. അതിൽ പറയുന്നത് ഈജിപ്ത് നശിക്കും എങ്കിലും വലിയ നാശത്തിൽ നിന്നും സുരക്ഷിതമാകും. ബസ്‌റ (ഇറാഖ്) തകർന്നടിഞ്ഞിട്ടുണ്ടായിരിക്കും, പ്രളയം കാരണമാവും തകർന്നടിയുക, ഈജിപ്ത് തകർന്നടിയാൻ കാരണം നൈൽ നദി വരൾച്ച ബാധിക്കുന്നതിനാലാണ്. മക്കയും മദീനയും വിശപ്പ് കാരണം നശിക്കും, യമൻ വെട്ടുകിളികളാലും, ബസ്‌റയുടെ ഭാഗമായ ഉബല്ലാഹ് നാശമടയുന്നതിന് കാരണം ഉപരോധമായിരിക്കും. ദാരിദ്ര്യം പേർഷ്യയെ തകർക്കും, തുർക്കിയെ ദെയ്ലം (ഇറാന്റെ ഭാഗം) തകർക്കും, ദയ്ലം ആർമേനിയയിനാലും തകർക്കപെടും, ആർമേനിയയെ ഖസാർ (Khazar, ഈസ്റ്റേൺ യൂറോപിലെ ഭാഗം) തകർക്കും, ഖസാറിനെ തുർക്കി കീഴ്പെടുത്തും, തുർക്കി ഇടിമിന്നലുകളാൽ തകർക്കപെടും, സിന്ദ് ഇന്ത്യ കീഴ്പെടുത്തും, ഇന്ത്യയെ ചൈനയും. ചൈനയെ അമേരിക്കയും (Rumul) കീഴ്പെടുത്തും. എത്യോപ്യ ഭൂകമ്പം കൊണ്ട് നശിക്കും, അസ്സവ്‌റ (Az-Zawrā’a) സുഫിയാനികളാലും, സുഫിയാനികളും അൽ‌റൌഹയും (മക്കയുടെ ഭാഗം Ar-Rawĥā’a) ഭൂമിയിടിഞ്ഞും ഇറാഖ് കൊലപാതകങ്ങളേകൊണ്ടും നാശമടയും, ആന്തലൂസ് തരുലതാദികൾ മുളക്കാത്ത കാറ്റിനാലും (barren wind) - An-Nihāyah fi’l Fitani wa’l Malāĥim, Ibn Kathīr, vol.1, pg.64.  ഈ പറഞ്ഞത് കൂടുതലും സംഭവിച്ചു കഴിഞ്ഞതാണ് എന്നു ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാം. ഇത്തരം ഹദീസുകൾ വിശ്വാസികൾ പല രീതിയിലും വായിച്ചെടുക്കുന്നു. അതിനാൽ തന്നെ പലരും ഇത്തരത്തിലുള്ള ഹദീസുകളെ ഉപയോഗപെടുത്തി തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ശ്രമിക്കുമെന്നത് വിശ്വാസികൾ മനസ്സിലാകേണ്ടിയിരിക്കുന്നു.

(1)     The ancient Khurasan was the last eastern province of the Persian Empire which cover Tajikistan, Turkmenistan, Uzbekistan, Afghanistan, pakistan, iran, iraq, syria etc

(2)     Zion name often used as a synonym for Jerusalem. Zionism are group of organizations to establish Israel.

(3)     “Abu Huraira (RA) says that Rasul-Ullah (SAW) said: (Armies carrying) black flags will come from Khurasan, no power will be able to stop them and they will finally reach Eela (Aqsa Mosque in Jerusalem) where they will erect their flags” (hadees)

(4)      حدثنا أبو عمر عن ابن لهيعة عن عبد الوهاب بن حسين عن محمد بن ثابت عن أبيه عن الحارث بن عبد الله يخرج رجل من ولد أبي سفيان في الوادي اليابس في رايات حمر دقيق الساعدين والساقين طويل العنق شديد الصفرة به أثر العبادة
Related Posts Plugin for WordPress, Blogger...