ഫുട്ബോൾ ഇന്ത്യക്കാർക്ക് ആവേശമാണോ ക്രിക്കാണോ എന്നോന്നും പറയാനൊക്കില്ല. എന്നാൽ മലബാറുകാരെ സംബന്ധിച്ച് കിറുക്കാണെന്ന് കളിയോടുള്ള അതിരു കവിഞ്ഞ ആവേശം കണ്ടാൽ തോന്നും.
ഇതുവരെ ഒരിക്കൽ മാത്രമെ ഫിഫ ചരിത്രത്തിൽ ഇന്ത്യൻ ടീമിനെ കുറിച്ച് സംസാരമുണ്ടായിട്ടൊള്ളൂ.. അന്ന് കളിയിൽ കേമന്മാരായതിനല്ല, കളി അറിയാവുന്നവർ വിട്ട് നിന്നപ്പോൾ കോളം നിറയ്‌ക്കാനാണ് ഇന്ത്യയെ വിളിച്ചത്. ഇന്ത്യയുണ്ടോ പോകുന്നു!! ഞമ്മളാരാ മഹാൻ.. അന്ന് പോകാതിരുന്നത് ബൂട്ടിട്ട് കളിക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല, ഫ്രീയായി ലോകകപ്പ് കളിച്ചാൽ ‘സ്റ്റാറ്റസിന് ‘ മോശല്ലെ.. അതിനാൽ ഞമ്മക്കും വെക്കണം ചില ഡിമാന്റുകളെന്നായി, അങ്ങിനെ ഫീഫയുടെ നിയമത്തിന് എതിരായി, ബൂട്ടിട്ട് കളിക്കാൻ ഞമ്മളെ കിട്ടില്ല എന്ന് തീർത്തുപറഞ്ഞു.. വേണമെങ്കിൽ പാള വെട്ടി കാലിൽ