tag:blogger.com,1999:blog-3030914899886254835.post5139772429650920727..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: വളരുന്ന മലയാളികളും മുരടിക്കുന്ന മലയാളവുംബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger59125tag:blogger.com,1999:blog-3030914899886254835.post-35590174921218180472012-03-21T16:11:45.810+03:002012-03-21T16:11:45.810+03:00മലയാളത്തിന്റെ മരണം ...
ഏറെ താമസിയാതെ അതും പ്രതീക്ഷ...മലയാളത്തിന്റെ മരണം ...
ഏറെ താമസിയാതെ അതും പ്രതീക്ഷിക്കാം. നിലത്തെഴുത്തും ആശാന് പള്ളികൂടങ്ങളും മറ്റും കഥയായി. പിന്നെ കുട്ടി എങ്ങിനെ മലയാളം പഠിക്കും? തികച്ചും ഗൌരവതരമായ ചോദ്യം തന്നെ. വീടിനു തൊട്ടു മുന്നില്‍ മലയാളം പഠിപ്പിക്കുന്നൊരു പള്ളിക്കൂടം ഉണ്ട്. അതിനെ തഴഞ്ഞു അന്യ നാട്ടില്‍ നിന്നും ഗൃഹനാഥന് അയക്കുന്ന ആയിരങ്ങള്‍ മുടക്കി ആംഗലേയം പഠിക്കാന്‍ കാലത്ത് ബസ് വാടകയും കൊടുത്ത് നാം കയറ്റി വിടുന്നു. തിരിച്ചു വന്നാലോ... കുട്ടി ആംഗലേയം മാത്രമേ പറയാവൂ .. ഇല്ലെങ്കില്‍ നിലവാരം കുറയും. സത്യത്തില്‍ മലയാള ഭാഷയുടെ തകര്‍ച്ചയെ കുറിച്ച് വിലപിക്കാന്‍ ഒരു മലയാളിക്കും അവകാശമില്ല.. നാം നമ്മുടെ ഭാഷയുടെ വളര്‍ച്ചക്ക് ഒന്നും ചെയ്യുന്നില്ല എന്ന പരമമായ സത്യങ്ങള്‍ ആണ് നാം ഇവിടെ ദര്‍ശിക്കുന്നത്.

ഈ രീതി മാറി നമ്മുടെ കുട്ടികള്‍ക്ക് നാം നമ്മുടെ ഭാഷയില്‍ കൂടി പരിജ്ഞാനം നല്‍കേണ്ടതുണ്ട് എന്ന തിരിച്ചറിവ് നമ്മില്‍ ഉടലെടുത്തേ മതിയാകൂ ..

നന്നായി പറഞ്ഞ ഒരു ലേഖനം. മലയാളം മരിക്കാതിരിക്കട്ടെ ... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-7566671199983690292011-03-11T16:18:38.967+03:002011-03-11T16:18:38.967+03:00മലയാളിക്ക് മലയാള ഭാഷ അന്യമായതില്‍ പുതിയ തലമുറയെ കണ...മലയാളിക്ക് മലയാള ഭാഷ അന്യമായതില്‍ പുതിയ തലമുറയെ കണ്ണടച്ച് കുറ്റപെടുത്താന്‍ കഴിയുമൊ.മലയാള അക്കങ്ങള്‍(൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ ) അറിയുന്ന എത്ര മലയാളികള്‍ കാണും ?നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-58733254835119676092011-03-10T17:19:26.748+03:002011-03-10T17:19:26.748+03:00മരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തെ രക്ഷിക്കാന്‍ മലയാ...മരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തെ രക്ഷിക്കാന്‍ മലയാളിക്കു മാത്രമേ കഴിയൂ...നല്ല പോസ്റ്റ്.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-27574537500700616922011-03-10T16:41:58.372+03:002011-03-10T16:41:58.372+03:00പ്രിയ ബെഞ്ചാലി താങ്കളുടെ സൌഹൃദത്തിനു വളരെ നന്ദി.
ഇ...പ്രിയ ബെഞ്ചാലി താങ്കളുടെ സൌഹൃദത്തിനു വളരെ നന്ദി.
ഇരുട്ടിലിരിക്കുന്ന താങ്കളുടെ തലയ്ക്കു മുകളില്‍ തെളിയുന്ന പ്രകാശത്തിലൂടെ കാണാവുന്ന മുഖമാണ് താങ്കള്‍ ഞങ്ങള്‍ക്ക് (എനിക്ക്) പരിചയപ്പെടുതിയിട്ടുള്ളത്, അത് താങ്കളുടെ തീരുമാനം
ഇത്രയും നന്നായി എഴുതുന്ന താങ്കളെ അല്പം കൂടി വെളിച്ചത്തില്‍ വന്നിരിക്കാന്‍ ഞാന്‍ ക്ഷണിക്കട്ടെ.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84335997370456164922011-03-10T11:48:26.389+03:002011-03-10T11:48:26.389+03:00നല്ല പോസ്റ്റ്.ആശംസകള്നല്ല പോസ്റ്റ്.ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-31451959297659044962011-03-10T10:11:59.741+03:002011-03-10T10:11:59.741+03:00നല്ല ഒരു പോസ്റ്റ്..
പുറത്തു പഠിക്കുന്ന ചില കുട...നല്ല ഒരു പോസ്റ്റ്..

പുറത്തു പഠിക്കുന്ന ചില കുട്ടികള്‍ നന്നായി മലയാളം പറയുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടില്‍ മലയാളം മാത്രം പറയുന്നവരുടെയും, പുറത്തു മറ്റു ഭാഷ ഉപയോഗിക്കുന്നവരുടെയും കുട്ടികള്‍ ആണവര് .പിന്നെ പലര്‍ക്കും എഴുതാന്‍ സാധിക്കുന്നില്ല എന്ന് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. കാരണം അവര്‍ക്ക് മലയാളം എഴുതേണ്ടി വരുന്നിലല്ലോ. അത് തന്നെ കാരണം.

പിന്നെ ഒരു ചെറിയ ന്യുനപക്ഷ്മേ ജാഡ കാണിക്കാന്‍ വേണ്ടി മലയാളം അറിയില്ല എന്ന് പറയുന്നുള്ളൂ എന്ന് തോന്നുന്നു.

നമ്മള് തന്നെയാണ് വരും തലമുറയ്ക്ക് മലയാളത്തെ പകര്‍ന്നു നല്‍കേണ്ടത്.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-7520185174919601412011-03-09T18:09:02.903+03:002011-03-09T18:09:02.903+03:00ee vazhkk veendum varaaam
greetings from trichuree vazhkk veendum varaaam

greetings from trichurജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-33566385305812780462011-03-09T09:34:09.216+03:002011-03-09T09:34:09.216+03:00ബെഞ്ചാലി, താങ്കളുടെ ഉദ്ദേശ്യം നല്ലതുതന്നെ. പക്ഷെ ഭ...ബെഞ്ചാലി, താങ്കളുടെ ഉദ്ദേശ്യം നല്ലതുതന്നെ. പക്ഷെ ഭാഷ ഒരു സങ്കര ഇനമല്ലാതെ സൂക്ഷിക്കാൻ സാധിക്കുന്നതു് വരമൊഴിയിൽ മാത്രമാണു്. വ്യാവഹാരികവാമൊഴിയിൽ ശുദ്ധമലയാളം മാത്രമുപയോഗിക്കുന്നതു് ഭാഷയുടെ അടിസ്ഥാനോദ്ദേശമായ ആശയവിനിമയത്തിനു് തന്നെ വിഘാതമായെന്നു് വരാം.

വാമൊഴിയിൽ ശുദ്ധഭാഷ ഉപയോഗിക്കാൻ സാധിക്കുന്ന ഒരേയൊരു മേഖല എന്റെ അഭിപ്രായത്തിൽ മലയാളഭാഷാപഠനം നടക്കുന്ന വിദ്യാലയമുറികളിൽ മാത്രമായിരിക്കും.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-54552533761918541302011-03-08T17:52:58.265+03:002011-03-08T17:52:58.265+03:00പേരെടുത്ത് പറയാൻ കഴിയില്ല.. ഒരുപാട് പേർ ഈ വിഷയത്തി...പേരെടുത്ത് പറയാൻ കഴിയില്ല.. ഒരുപാട് പേർ ഈ വിഷയത്തിൽ വിലപെട്ട അഭിപ്രായങ്ങൾ പറഞ്ഞു. നല്ല വ്യക്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും നൽകിയ എല്ലാവർക്കും നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-38719005520107491682011-03-08T17:52:36.678+03:002011-03-08T17:52:36.678+03:00@ ചിതല്/chithal
ഭാഷകൾ അതിന്റെ യഥാർത്ഥ രൂപത്തിൽ നി...@ ചിതല്/chithal
ഭാഷകൾ അതിന്റെ യഥാർത്ഥ രൂപത്തിൽ നിൽകട്ടെ. ഒരൂ സങ്കര ഇനമയി എന്നോ മലയാളം മാറി കഴിഞ്ഞു. അതാണ് ഞാൻ സൂചിപ്പിച്ചത്, ശുദ്ധ മലയാളം മാത്രം സംസാരിക്കാൻ കഴിയുന്നവർ ഇന്ന് ഭൂലോകത്തുണ്ടാവില്ല. ഭാഷ വളരുന്നില്ലെങ്കിൽ മലയാള വാക്കുകൾ കുറയുകയും ആംഗലേയ ഭാഷകൾ പോലുള്ളവയിൽ നിന്നും കടം വാങ്ങിയ വാക്കുകൾ നിറഞ്ഞ് ഭാവിയിൽ മലയാള ഭാഷ നശിക്കുന്ന അവസ്ഥക്ക് കാരണമാകും. എത്ര ഭാഷകൾ നശിച്ചു? ഭാഷാപരമായ അധിനിവേശമാണ് ഞാൻ സൂചിപ്പിച്ചത്. ഏത് ഭാഷയാണ് നല്ലത് ഏത് ചീത്ത എന്നതൊന്നുമല്ല ഇവിടെ ഉദ്ദേശിച്ചത്.
അഭിപ്രായങ്ങൾക്ക് നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-48342730993257267712011-03-08T17:02:11.213+03:002011-03-08T17:02:11.213+03:00ലേഖനം വായിച്ചു.
ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ...ലേഖനം വായിച്ചു.

ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളോടും യോജിപ്പില്ല. ഒന്നാമതു് മലയാളഭാഷ മരിക്കുന്നു എന്നൊന്നും എനിക്കു് തോന്നിയിട്ടില്ല. സമൂഹത്തിലെ വളരെക്കുറച്ചു് ആളുകൾ ഉച്ചാരണം വികലമാക്കി സംസാരിച്ചാൽ ഭാഷ മരിക്കുമോ? ഇന്നും മലയാളത്തിൽ സുശക്തവും ശ്രദ്ധേയവുമായ എഴുത്തുകൃതികളുണ്ടാവുന്നില്ലെ? ബ്ലോഗുകളിൽ തന്നെ നിരവധി ഉദാഹരണങ്ങൾ കാണാമല്ലൊ.

പിന്നെ ദേശങ്ങളുടെ വ്യത്യാസത്തിൽ ഭാഷക്കു് വരുന്ന മാറ്റം. അതില്ലാത്ത ഒരു ഭാഷ എനിക്ക് കാണിച്ചുതരാമോ? ആംഗലേയമായാലും ഹിന്ദിയായാലും തമിഴായാലും കന്നഡയായാലും തെലുങ്കായാലും ഒക്കെ ഈ വ്യത്യാസം ഉള്ളതായി എനിക്കു് നേരിട്ടറിയാം. അതൊന്നും ഒരു ഭാഷയുടേയും പരിമിതിയല്ല. മറിച്ചു് അത്തരം സഹിഷ്ണുത ആ ഭാഷക്കുണ്ടു് എന്നുള്ളതു് പ്രശംസനീയമായ കാര്യമാണു്. സഞ്ജയന്റെയും വികെഎന്നിന്റെയും ഒക്കെ കൃതികൾ ഭാഷാപരമായ പ്രത്യേകതകൾ ക്രിയാത്മകമായി ചൂഷണം ചെയ്തിട്ടുള്ളവയാണു്.

പുതിയ വാക്കുകൾ അന്യഭാഷയിൽ നിന്നു് കടം കൊള്ളുക, അവ സ്ഥിരവാമൊഴിയിൽ ഉപയോഗിക്കുക - ഇതിലൊന്നും തെറ്റില്ല. ബസ്, കാർ മുതലായവക്കു് മലയാളത്തിൽ പുതിയ പദമുണ്ടാക്കുന്നതിലും എത്രയോ എളുപ്പവും സാർവജനികവുമാണു് ആ വാക്കുകൾ അങ്ങിനെത്തന്നെ ഉപയോഗിക്കുക എന്നതു്. കേവലം ഭാഷാശുദ്ധത നിലനിർത്താൻ വേണ്ടി മാത്രം പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതു് അരോചകമാണു്. കാരണം അവ സാർവത്രികമായില്ലെങ്കിൽ പിന്നെന്തിനു് പുതിയ വാക്കുകൾ?

പിന്നെ, ഇത്തരം ആംഗലേയപദങ്ങൾ ഉപയോഗിക്കാതെ എത്രപേർ ഇന്ത്യയിൽ ഒരു ദിവസം തങ്ങളുടെ ദിവസം തള്ളിനീക്കും? ലേഖനത്തിൽ തന്നെ പ്രോഗ്രാം എന്നൊരു ആംഗലേയവാക്കു് കണ്ടു. പരിപാടി എന്ന നല്ല മലയാളം വാക്കു് ഉപയോഗിക്കാതെ എന്തിനാണു് ആംഗലേയമുപയോഗിച്ചതു് എന്നു് വ്യക്തമായിട്ടില്ല. അതുപോലെ ലേഖകൻ മറുപടിയായി ഇട്ട കമെന്റിൽ കണ്ട ഒരു വാക്കാണു് മീഡിയ. മാധ്യമം എന്നൊരു വാക്കുണ്ടു് മലയാളത്തിൽ.

പോസ്റ്റിലും കമെന്റുകളിലും പലരും ടിവിയേയും അതിൽ വരുന്ന മലയാളത്തേയും അപഹസിച്ചുകണ്ടു. ഞാനൊന്നു് ചോദിച്ചോട്ടെ: എന്റെ കുട്ടിക്കാലത്തു് കേരളത്തിനു് പുറത്തുതാമസിക്കുന്ന മലയാളിക്കുട്ടികൾകു് മലയാളം പറയുക വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഇന്നു് ഗൾഫിലായാലും അമേരിക്കയിലായാലും യൂറോപ്പിലായാലും ഡൽഹിയിലായാലും അവർക്കു് താരതമ്യേന നല്ല മലയാളം പറയാൻ സാധിക്കുന്നു. ചുരുങ്ങിയപക്ഷം മലയാളം കേട്ടാൽ മനസ്സിലാവുകയെങ്കിലും ചെയ്യുന്നു. ഇതിന്റെ കാരണം സ്വകാര്യ മലയാളം ചാനലുകളാണെന്നു് എന്റെ അഭിപ്രായം. മറ്റു് കാരണങ്ങളുണ്ടെങ്കിൽ പറയാം.

തമിഴിനേയും അവരുപയോഗിക്കുന്ന തനതു് വാക്കുകളേയും പറ്റി പരാമർശിച്ചിരിക്കുന്നതു് കണ്ടു. 7 കൊല്ലം തമിഴ്നാട്ടിൽ താമസിച്ച അനുഭവം കൊണ്ടു് പറയാം. ഇപ്രകാരം സൃഷ്ടിക്കുന്ന വാക്കുകളിൽ ഒരു ചെറിയ ശതമാനം പോലും സാർവജനിക വാമൊഴിപ്രയോഗത്തിൽ വരുന്നതു് ഞാൻ കണ്ടിട്ടില്ല. തമിഴ്നാട്ടിലെ പ്രധാനനഗരങ്ങളിലെല്ലാം എനിക്കു് ജോലിസംബന്ധമായി പോകേണ്ടിവന്നിട്ടുണ്ടു്. അതുപോലെ ജോലിയുടെ പ്രത്യേകതകാരണം വിദ്യാഭ്യാസയോഗ്യത കുറവുള്ള ജനവുമായി ഇടപഴകേണ്ടിയും വന്നിട്ടുണ്ടു്. അവരാരും വ്യവഹാരങ്ങളിൽ ഇത്തരം കർശനഭാഷാനിലപാടെടുക്കുന്നതായി ശ്രദ്ധിച്ചിട്ടില്ല.

രഞ്ജിനി ഹരിദാസിനെ വിട്ടേക്കു. അവർ പറയുന്ന മലയാളം അരോചകമാണെങ്കിൽ അതുകൊണ്ടു് ഭാഷ മരിക്കാനൊന്നും പോകുന്നില്ല. മറിച്ചു് അവരുടെ മലയാളത്തിൽ തെറ്റില്ലെങ്കിൽ നല്ല കാര്യം. ഇന്നു് രഞ്ജിനി ഹരിദാസിന്റെ പേരു പറഞ്ഞു് ഭാഷയുടെ ച്യുതിയെപ്പറ്റി സംസാരിക്കുന്നതും ഭാഷ തകർന്നു എന്നു് കാണിക്കാൻ അവരുടെ പേരുപയോഗിക്കുന്നതും ഒരു പൊതുതാല്പര്യശൈലിയായിരിക്കുന്നു. ഞാൻ അവരുടെ ആരാധകനോ ബന്ധുവോ ഒന്നുമല്ല. പലരും പറയുന്നതുകേട്ടു് ഒരു ദിവസം മുഴുവൻ ആ പരിപാടിയിൽ അവരുടെ ഉച്ചാരണം ശ്രദ്ധിച്ചു. ഈ പറയുന്നത്ര പ്രശ്നമൊന്നും എനിക്കനുഭവപ്പെട്ടില്ല.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-61384050428032700072011-03-08T12:19:42.617+03:002011-03-08T12:19:42.617+03:00കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല, നമ്മള് തന്നെ...കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല, നമ്മള് തന്നെ തുനിഞ്ഞിറങ്ങണം.

ഇതൊരു തുടക്കമാവട്ടെ..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-4419396381216253492011-03-08T12:01:46.380+03:002011-03-08T12:01:46.380+03:00പ്രസക്തമായ പോസ്റ്റ്.പ്രസക്തമായ പോസ്റ്റ്.Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10604136779436437802011-03-08T12:01:34.103+03:002011-03-08T12:01:34.103+03:00പ്രസക്തമായ പോസ്റ്റ്.പ്രസക്തമായ പോസ്റ്റ്.Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-59197258076679670912011-03-08T08:42:03.129+03:002011-03-08T08:42:03.129+03:00മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍,
മര്‍ത്യന്നു പെ...മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍,
മര്‍ത്യന്നു പെറ്റമ്മ തന് ഭാഷ താന്‍!
എന്നു വള്ളത്തോള്‍ പണ്ടു പറഞ്ഞിട്ടുണ്ട്.
പെറ്റമ്മ പെറ്റമ്മ തന്നെ!

ആശംസകള്‍ ബെഞ്ചാലി...Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-17156686312693117132011-03-07T18:45:27.572+03:002011-03-07T18:45:27.572+03:00മലയാളത്തിന് ക്ലാസ്സിക്കൽ പദവി നേടിയെടുക്കാനായി ബഹള...മലയാളത്തിന് ക്ലാസ്സിക്കൽ പദവി നേടിയെടുക്കാനായി ബഹളം വെക്കുന്നതിന് മുന്നേ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ്സ് മുതൽ മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇംഗ്ലീഷ് മീഡിയം സ്കൂളിലും മലയാളം ഒന്നാം ക്ലാസ്സ് മുതൽ തന്നെ പഠിപ്പിക്കണം.

രഞ്ജിനി ഹരിദാസ് എന്ന് പരാമർശിക്കുന്നത് തന്നെ ഈയിടെയായി അരോചകമായി മാറിയിരിക്കുന്നു. എന്തോ ഒരു തെറി പറഞ്ഞതുപോലുള്ള നാണക്കേട്. മറ്റേതെങ്കിലും പദം അതിനെ മാറ്റിനിർത്താനായി തീരുമാനിക്കേണ്ടിയിരിക്കുന്നു.

ഭാഷയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ഈ ലേഖനത്തിന് ഒരു കൈയ്യടി അക്ഷരമില്ലാത്തവന്റെ വക.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-20159677870062244862011-03-07T17:59:42.677+03:002011-03-07T17:59:42.677+03:00കണക്ക് ടീച്ചറുടെ മലയാളത്തെ കളിയാക്കിക്കൊണ്ട് മകന്...കണക്ക് ടീച്ചറുടെ മലയാളത്തെ കളിയാക്കിക്കൊണ്ട് മകന് എന്നോടു പറഞ്ഞു.
ഞാന്‍ പറഞ്ഞു. കളിയാക്കണ്ട.. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതു കൊണ്ടായിരിക്കും. അപ്പോള്‍ അവന്... ഞാനെന്താ ഇംഗ്ലീഷ് മീഡിയത്തിലല്ലേ പഠിക്കുന്നത്. ഇതു കരുതിക്കൂട്ടി അങ്ങനെ ആക്കുന്നതു തന്നാ.
കുറിപ്പ് നന്നായി. അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-17767611102337571442011-03-07T17:54:14.523+03:002011-03-07T17:54:14.523+03:00വളരെ പ്രസക്തമായ പോസ്റ്റ്.മലയാളത്തെ കൊല്ലുന്നതിനേക്...വളരെ പ്രസക്തമായ പോസ്റ്റ്.മലയാളത്തെ കൊല്ലുന്നതിനേക്കാള്‍ വികൃതമാക്കാന്‍ ഒട്ടേറെ പേര് ഇറങ്ങിയിട്ടുണ്ട്. അതാണ് സഹിക്കാന്‍ കഴിയാത്തത്.ബ്ലോഗുകള്‍ തീര്‍ച്ചയായും മലയാളത്തെ പരിപോഷിപ്പിച്ച് നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് തന്നേയാണ് എന്റെ അഭിപ്രായം.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-30680035314443085222011-03-07T17:11:30.422+03:002011-03-07T17:11:30.422+03:00'ഇന്ന് ആംഗലേയ ഭാഷ പ്രയോഗിക്കാതെ സംസാരിക്കാൻ കഴ...'ഇന്ന് ആംഗലേയ ഭാഷ പ്രയോഗിക്കാതെ സംസാരിക്കാൻ കഴിയാത്ത സാംസ്കാരിക നായകരെ അനുഭവിക്കുന്ന നമുക്ക് ഭാവിയിൽ സാംസ്കാരിക കേരളമെന്ന് അക്ഷരതെറ്റ് കൂടാതെ എഴുതാൻ കഴിയാത്ത സാംസ്കാരിക നായകന്മാരെ അനുഭവിക്കേണ്ടി വരും.."
അക്ഷരത്തെറ്റു കൂടാതെ എഴുതാന്‍ അറിയാത്ത എത്ര ബ്ലോഗു കവികളെയും കഥാ കൃത്തുക്കളേയും എഴുത്തുകാരെയും നാം സഹിക്കുന്നു. പിന്നെ സാംസ്ക്കാരിക നായകരെ സഹിക്കാന്‍ എന്ത് ബുദ്ധിമുട്ട്?
നന്നായി ചിന്തകള്‍ .. ആശംസകള്‍ ..ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-86200301524489684492011-03-07T15:20:21.972+03:002011-03-07T15:20:21.972+03:00“മലയാളികൾ ഭൂലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്ക...“മലയാളികൾ ഭൂലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോൾ മലയാളം മലയാള ഭൂമിയിൽ ചക്രശാസം വലിക്കുകയാണ്...”

“ഇത് കൽക്കീണ്ട്ട്ടാാ ഗെഡീ...
ഇമ്മടെ മലയാൾത്തെ കുറ്ച്ചും,മലയാളീസിനെ പറ്റീം ആര്രിത്രേം കാര്യായിട്ട് ബൂലോഗത്തില്‍ ..കാച്ചീട്ടില്ല ..”

ഹാറ്റ്സ് ഓഫ്...! കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-63171649570792586342011-03-07T11:23:58.988+03:002011-03-07T11:23:58.988+03:00എല്ലാ ഭാഷയും പഠിക്കുന്നത് പ്രോത്സാഹജനകമാണ്. എല്ലാ ...എല്ലാ ഭാഷയും പഠിക്കുന്നത് പ്രോത്സാഹജനകമാണ്. എല്ലാ ഭാഷക്കും അതിന്റേതായ തനിമയും, സാംസ്കാരിക മഹിമയും ഉണ്ട്. ഒരു ആഗോള ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിന്റെ സ്വാധീനം അംഗീകരിച്ചേ തീരൂ. (ചോംസ്കിയെപ്പോലെയുള്ള ഭാഷാ ചിന്തകര്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച സ്വീകാര്യത സാമ്രാജ്യത്വ ഗൂഡാലോചനയുടെ ഫലമാണെന്ന് നിരീക്ഷിച്ചത് ഓര്‍ക്കുന്നു). ഇംഗ്ലീഷിനെ സ്വീകരിക്കുമ്പോള്‍, മലയാളത്തെ തിരസ്കരിക്കരുത്. ഭാഷ ഭാഷാശുദ്ധിയോടെ സംസാരിക്കുവാന്‍ ഉള്ളതാണ്. ഇംഗ്ലീഷു സംസാരിക്കുന്നവര്‍ നന്നായി ഇംഗ്ലീഷില്‍ സംസാരിക്കട്ടെ; മലയാളത്തില്‍ സംസാരിക്കുന്നവര്‍ ഭാഷയെ വ്യഭിച്ചരിക്കാതെ വര്‍ത്തമാനം പറയട്ടെ.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാള ചാനലുകളില്‍ ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു. സംസാരത്തിനിടയില്‍ ഇംഗ്ലീഷ് സംസാരിക്കാതെ യിരുന്നാല്‍ സമ്മാനം കിട്ടുന്ന ഒരു രസകരായ ഇനം. രസാവഹമായ കാര്യം അതില്‍ പങ്കെടുത്തവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് സമ്മാനം ലഭിച്ചത് എന്നതാണ്!

വായനയും, എഴുത്തും, നല്ലവാക്കുകള്‍ ഉപയോഗിച്ചുള്ള സംസാരവും ഭാഷാനൈപുണ്യം വര്‍ദ്ധിപ്പിക്കും. അത് ഭാഷയെ സജീവമാക്കും. മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി വേണമെന്ന് മുറ വിളികൂട്ടുന്നതിനു മുന്‍പ് ഭാഷയെ എങ്ങിനെ ദു:സ്വാധീനങ്ങളില്‍ നിന്നും രക്ഷിക്കാം എന്നതിനെക്കുരിച്ചാണ് ഭാഷാസ്നേഹികള്‍ ഗൌരവമായി ആലോചിക്കേണ്ടത്.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-78551220354192113512011-03-07T11:23:35.500+03:002011-03-07T11:23:35.500+03:00നല്ല ഭാഷാ ചിന്തകള്‍. ഗൌരവ സ്വഭാവമുള്ള അവതരണം!
ചങ്ങ...നല്ല ഭാഷാ ചിന്തകള്‍. ഗൌരവ സ്വഭാവമുള്ള അവതരണം!
ചങ്ങമ്പുഴയുടെ അനുസ്മരണക്കുറിപ്പില്‍ എസ്. കെ. പൊറ്റെക്കാട് എഴുതിയിരുന്നതായി ഈയിടെ വായിച്ചതോര്‍ക്കുന്നു: ഒരിക്കല്‍ പൊറ്റെക്കാട് ചങ്ങമ്പുഴയെ കാണുവാന്‍ ചെന്നപ്പോള്‍ അദ്ദേഹം തലയില്‍ ഒരു തോര്‍ത്ത് കെട്ടി വയല്‍വരമ്പിലൂടെ നടക്കുകയായിരുന്നു. 'കക്ഷം' എന്ന വാക്കിനു മൃദുവായ ഒരു മലയാള പദമുണ്ടോ എന്നന്വേഷിക്കുകയായിരുന്നുവത്രേ, ചങ്ങമ്പുഴ!.

അവര്‍ മലയാളത്തിനു പകരംപദങ്ങള്‍ മലയാളത്തില്‍ നിന്ന് തന്നെ അന്വേഷിച്ചു കണ്ടെത്തി, നമ്മള് അത്യാവശ്യ ഘട്ടത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും ആംഗലേയത്തെ തേടിച്ചെല്ലുന്നു!
മലയാളഭാഷയെ സാഭിമാനം ജീവിപ്പിച്ച സാഹിത്യകാരന്മാരുടെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ സ്വര്‍ണ്ണത്തിളക്കമുള്ള ഓര്‍മ്മകള്‍ വെറുമൊരു ഓര്‍മ്മയായി മാറുന്നുവോ എന്ന സന്ദേഹം ബെന്ചാലിയുടെ കുറിപ്പ് വായിച്ചപ്പോള്‍ കലശലായി.

നമ്മുടെ ഭാഷയെക്കുറിച്ചുള്ള അധമബോധവും, ഇംഗ്ലീഷിനോടുള്ള - ഇംഗ്ലീഷ്കാരോടും - നമ്മുടെ മനസ്സില്‍ കാലങ്ങളായി രൂപപെട്ട ഒരു തരം ആരാധനാഭാവവും വികൃതമായൊരു 'മലയാല' ശൈലിക്ക് രൂപം നല്കുവാന് കാരണമായിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ ദൃശ്യ മാധ്യമങ്ങളിലെ അവതാരകര്‍ ഉപയോഗിക്കുന്ന മലിയാലം' മലയാളത്തെ തെറ്റായി മനസ്സിലാക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നുന്ടെന്നത് സത്യമാണ്. ടി. വി. ആങ്കര്‍ ആണ് നമ്മുടെ റോള്‍മോഡല്‍. അതില്‍ നിന്നും വരുന്ന വാക്കുകള്‍ വേദവാക്യമായി കാണുന്നവരാണ് ഒരു തലമുറ. 'സ്ത്രീ' സീരിയല്‍ മലയാളികളുടെ വൈകുന്നേരങ്ങളെ സ്തംഭിപ്പിച്ചിരുന്ന നാളുകളില്‍ 'വണ്‍ - ടൂ - സ്ത്രീ' എന്ന് എണ്ണിയിരുന്ന കുട്ടികളെക്കുറിച്ച് ആരോ പറഞ്ഞിരുന്നു. ആ എണ്ണലിലെ തമാശ ആസ്വദിക്കുന്നതിനപ്പുറം, ഒരു മാധ്യമം എങ്ങിനെ ഒരു ജനതയെ സ്വാധീനിക്കുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-2914244811575384652011-03-07T10:56:24.291+03:002011-03-07T10:56:24.291+03:00Very good and well studied post.I really enjoyed i...Very good and well studied post.I really enjoyed it.
Congratulations.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-24460655277372014252011-03-07T10:03:05.015+03:002011-03-07T10:03:05.015+03:00നല്ല ലേഖനം മാഷേ. ആശംസകള്‍ :)നല്ല ലേഖനം മാഷേ. ആശംസകള്‍ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-49139031141196170192011-03-07T07:56:39.270+03:002011-03-07T07:56:39.270+03:00ശ്രദ്ധേയമായ ലേഖനം !
മലയാളത്തിനു ഭീഷണി മലയാളികളുടെ ...ശ്രദ്ധേയമായ ലേഖനം !
മലയാളത്തിനു ഭീഷണി മലയാളികളുടെ പൊങ്ങച്ചം മാത്രം ഒപ്പം സായ്പ്പിന്റെ ഭാഷ എന്തോ ഭയങ്കര സംഭവമാണെന്ന ഒരു ധാരണയും.
മലയാളം വളരട്ടെ മലയാളിയും

പിന്കുറി:
എന്റെ സ്കൂള്‍ മാഷ് @sundar raj sundar (മേലെ അദ്ദേഹത്തിന്റെ കമന്റ് കാണാം) മലയാളം ഭാഷക്കായി ഒരു ബ്ലോഗ് തുടങ്ങി എന്ന് അറിഞ്ഞു കാണുമല്ലോ
മാഷിന്റെ ശ്രമം മലയാളഭാഷയ്ക്ക് ഒരു മുതല്ക്കൂട്ടവുമെന്നു പ്രതീക്ഷിക്കുന്നു.വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.com